ജീവിതം വീണ്ടും ഒരു വഴിത്തിരിവിലേക്ക്...
പുതിയ അനുഭവങ്ങൾ എന്റെ വ്യക്തിത്വത്തെ
വീണ്ടും വളരെ ആഴത്തിൽ തന്നെ ഉലച്ച്,
പുതിയൊരു മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
ഓടുവാൻ വെമ്പിയിരുന്ന കാലുകളിൽ
ആരോ കൂച്ചു വിലങ്ങ് ഇട്ടതുപോലെ...
ഉയരങ്ങൾ താണ്ടി പറക്കുവാൻ വെമ്പിയ
എന്റെ ചിറകുകളെ
ആരോ അറത്തുമുറിച്ച് കളഞ്ഞതുപോലെ...
ആത്മവിശ്വാസത്താൽ ഉയർന്നു നിന്ന ശിരസ്സ്
ആശകളറ്റ ഭാരത്താൽ താണുപോയതുപോലെ...
വീണുപോകാമായിരുന്ന എന്നെ താങ്ങി നിർത്തുവാൻ,
നീ അയച്ച എല്ലാ നല്ല മനസ്സുകളേയും ഞാൻ സ്മരിക്കുന്നു...
പക്ഷേ എന്റെ നഷ്ടങ്ങളുടെ കണക്കുകൾ
എന്നെ വല്ലാണ്ടു ശ്വാസം മുട്ടിക്കുന്നു...
അതിനെ നികക്കുവാൻ എന്റെ മുൻപിൽ വഴികളില്ലാ..
ആശ്രയങ്ങളുമില്ലാ...
ഇപ്പോൾ ജീവിതം എങ്ങോട്ടാണോ ഒഴുകുന്നത്
ആ ഒഴുക്കിനൊപ്പം ഞാനും ഒഴുകുന്നു.
സംഭവാമീ യുഗേ യുഗേ....