17.09.2018
ഈ ഭൂമിയിൽ ആരും ഒന്നിനും അവകാശികളല്ലായെന്ന സത്യം നിലനിൽക്കുമ്പോഴും, സ്വന്തമായി അവകാശപ്പെടുവാൻ ഈ ജീവിതത്തിൽ എന്തെങ്കിലും ഉണ്ടെന്നുളളത് അഭിമാനാർഹം തന്നെയാണു. ഒരു പക്ഷേ അത് ഏറ്റവും അനുഗ്രഹീതമായി തോന്നുന്നത് ഒന്നുമില്ലായ്മയിൽ നിന്നും ആ നേട്ടങ്ങളെ പുൽകുമ്പോഴാണു....
എന്റെ സ്വപ്നങ്ങളെ ഞാൻ എന്റെ നെഞ്ചോട് ചേർക്കുമ്പോൾ , ആ സ്വപ്നസായൂജ്യത്തിനു പുറകിൽ ഒരു കൂട്ടം നല്ല മനുസ്സുകളുടെ അനുഗ്രഹവും സഹായവുമുണ്ട്. എല്ലാവരേയും നന്ദി പൂർവ്വം ഓർക്കുമ്പോൾ ദൈവമേ നിന്നോടുളള എന്റെ കടപ്പാട് വീട്ടുവാൻ എന്റെ ഈ ജന്മം തന്നെ മതിയാകില്ലല്ലോ....
ഈ ഭൂമിയിൽ എനിക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ എന്റെ സ്വപ്നങ്ങളിലേക്കുളള ചവിട്ട് പടിയായി ഞാൻ കണ്ടപ്പോൾ എനിക്ക് കൂട്ടായി എന്റെ അധ്വാനവും, എന്റെ ലക്ഷ്യങ്ങളും ദൈവം എന്റെ ജീവിത്തിലും എഴുതിച്ചേർത്തു.....
നന്ദി ദൈവമേ....