ഒരു മൗനത്തിന്റെ മേലാപ്പ് എന്നിലേക്ക് പടർന്നിട്ടുണ്ടോയെന്നൊരു സംശയം....
ചുറ്റുമുളളവർ അതാഗ്രഹിക്കുമ്പോൾ ആ മേലാപ്പിനു ഘനം കൂടുന്നതുപോലെ.......
കാര്യപ്രസക്തമായ കാര്യങ്ങൾ കുറ്റപ്പെടുത്തലുകളായി കാണുന്നു....
ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കുവാനുളള നെട്ടോട്ടത്തിൽ,
മനസ്സിന്റെ വേവലാതികൾ കണക്കു പറച്ചിലുകളായി കാണുന്നു....
സ്വയം മനസ്സിലാക്കി കമ്മങ്ങൾ നിർവഹിക്കേണ്ടവർ,
സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ,
നിസഹായമാകുന്നത് എന്റെ നേർക്കാഴ്ച്ചകളാണു...
ആ നിസ്സഹായതയിൽ ഞാൻ കണ്ടെത്തിയതാണു
"എന്നിലെ മൗനത്തെ...."
എല്ലാവരേയും അവരുടെ വ്യക്തിത്വത്തൊടെത്തന്നെ-
അംഗീകരിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....
ക്ഷമിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....
എന്നിലെ സ്നേഹം പൂർണ്ണമാണെന്ന്
ആ മൗനം എന്നെ പഠിപ്പിച്ചു....
എന്നിലെ നന്മയെ അതിന്റെ പരിശുദ്ധിയിൽ
കാത്തുസൂക്ഷിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....
എന്നിലെ എന്നെയെന്നും അഭിമാനത്തോടെ
നോക്കികാണുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു.....
പക്ഷേ ആ മൗനവും നശ്വരമാണെന്ന്
ജീവിതം എന്നെ പഠിപ്പിച്ചു എന്റെ കുഞ്ഞിലൂടെ....
അവൾക്ക് മുൻപിൽ എന്റെ മൗനവും പടം പൊഴിക്കുന്നു ...