ഒരുപാടാശിച്ച് കാത്തിരുന്ന നിമിഷങ്ങൾ-
നിന്റെ മൗനത്തിൽ കൊഴിഞ്ഞു വീണപ്പോൾ,
പറയാൻ ബാക്കിവെച്ചതെല്ലാം ഒരു ചെറു നോവോടെ
ഹൃദയത്തിൽ തന്നെ ഞാൻ സൂക്ഷിച്ചു....
പിന്നേയും ആ മൗനം തുടർന്നപ്പോൾ,
ഒരു വിളിപ്പാടകലെ,
നിന്റെ ശബ്ദത്തിനു കാതോർത്തിരുന്ന എനിക്ക്
നിന്റെ ശബ്ദത്തിനു കാതോർത്തിരുന്ന എനിക്ക്
നിന്റെ ശൂന്യതയെ യാഥാർത്ഥ്യമായി അംഗീകരിക്കേണ്ടി വന്നു....
എന്റെ ജീവിതം കൊണ്ട് നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാ....
നേടുവാനും ഒന്നുമില്ലായെന്ന തിരിച്ചറിവ്
ഒരു വേദനയോടെ എന്റെ ഹൃദയം എന്നോട് മൊഴിയുമ്പോഴും...
ഒരു ജന്മത്തിന്റെ സ്നേഹം മുഴുവൻ
പ്രാർത്ഥനാ ജപങ്ങളായി എന്നിൽ നിന്നുതിരുന്നു ...