ഞാൻ തിരഞ്ഞെടുത്ത വഴിയാണു ഇന്നെന്റെ ജീവിതം...
അതിന്റെ ബാക്കി പത്രം മാത്രമാണു ഞാൻ ഇന്നനുഭവിക്കുന്ന വേദനകൾ....
എല്ലാം മനസ്സിലാക്കിയിട്ടും പിന്നേയും ഞാൻ എന്തിനു എന്റെ അധ്വാനവും സമ്പാദ്യവും ഹോമിച്ചു എന്നു ചോദിച്ചാൽ....
ആദ്യം എല്ലാം തിരികെ തരുമെന്ന വിശ്വാസം....
പിന്നെ എന്റെ സംമ്പൂർണ്ണതക്ക് ഞാൻ വില നൽകുകയല്ലായെന്നാ വിശ്വാസം....
എന്നിലെ പ്രണയവും അതിന്റെ അനുഭവവും തികച്ചും നിർമ്മലമാണെന്നുളള വിശ്വാസം....
പിന്നെ എല്ലാ ഒരു മായയാണെന്നറിഞ്ഞിട്ടും ഉളളിൽ എരിഞ്ഞ പ്രണയത്തിനു മുൻപിൽ എല്ലാം ഹോമിക്കുകയായിരുന്നു....
സ്വന്തമല്ലാത്തിനെ ആഗ്രഹിക്കുമ്പോൾ അതിന്റെ പരിമിതികളേയും മനസ്സുകൊണ്ട് സ്വീകരിക്കുക... അപ്പോൾ അമിതമായ ആഗ്രഹങ്ങൾക്ക് ജീവിതം തന്നെ ഒരു പരിധി നിർണ്ണയിക്കും....