കാലം കാത്ത് വെച്ച മരണവും എന്നെ തേടി വന്നിരിക്കുന്നു...
ആ മരണം പുൽകിയത് എന്നിലെ പ്രണയത്തെ...
ആ പ്രണയത്തിൽ ഞാൻ നെയ്‌ത് കൂട്ടിയ
എന്റെ സ്വപ്നങ്ങളെ...മോഹങ്ങളെ ... വിശ്വാസങ്ങളെ...
നെഞ്ചിനുളളിൽ എരിയുന്ന ചിതക്കുളളിൽ നിന്നും,
കേൾക്കുന്നു വിലാപങ്ങൾ ...
തരുമോ ഇനിയൊരു ജന്മം കൂടി ഞങ്ങൾക്ക് നീ ...
ആ വിലാപങ്ങൾ നേർത്ത് നേർത്ത് നിശബ്ദമായപ്പോൾ
ഒരു പിടി വെണ്ണീറായി മാറിയെൻ സ്വപ്നങ്ങൾ...
സ്വപ്നങ്ങളെ ഇനിയൊരു ജന്മം
നിങ്ങൾക്ക് നൽകുവാൻ ഞാൻ യോഗ്യയല്ലാ...
നിങ്ങൾ വീണ്ടും ജനിക്കുക...
സ്വപ്നങ്ങളെ പുൽകുന്ന നല്ല മനസ്സുകൾക്കൊപ്പം ....
എന്റെ യാത്രകളും എന്റെ ജന്മങ്ങളും ഇവിടെ അവസാനിക്കുന്നു.....