ജീവിതത്തിൽ ഇപ്പോൾ ഏത് ഗിയറിലാണു ഞാനിപ്പോൾ സഞ്ചരിക്കുന്നത് എന്ന് ചോദിച്ചാൽ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലാ....
എല്ലാ വികാരങ്ങളുടേയും ഒരു സമ്മിശ്രമായ അനുഭവം...
മനസ്സിന്റെ ഒരു കോണിൽ കടലിരമ്പുന്നതുപോലെ ദേഷ്യം നുരഞ്ഞു പൊങ്ങുമ്പോഴും , മറുകോണിലിരുന്ന് സ്നേഹമതിനെ ശാന്തമാക്കുന്നു...
ഒരു കോണിൽ നിരാശയുടെ ചതുപ്പിലേക്ക് ഞാൻ മുങ്ങിത്താഴുമ്പോഴും മറുകോണിൽ ആവസിക്കുന്ന ആത്മവിശ്വാസമെന്നെ കൈ പിടിച്ചുയർത്തുന്നു...
ജീവിതത്തിൽ ഒരു പോയിന്റിലെത്തുമ്പൊൾ ഞാനെന്ന അസ്ഥിത്വം മാത്രം അവശേഷിക്കുന്നു... കൂടെ ഉണ്ടാകുമെന്ന് നമ്മൾ കരുതിയവരെല്ലാം ചിറകു വിടർത്തി പറന്നകലുമ്പോൾ തനിച്ചാവുന്ന നേരങ്ങളും അന്യമാകുന്ന സ്വപ്നങ്ങളും ഒരു പിടി ഓർമ്മകളും മാത്രം നമുക്ക് കൂട്ടായി അണയുന്നു...
എല്ലാറ്റിനുമപ്പുറം ഒരു ശാന്തത വന്നു നിറഞ്ഞതുപോലെ.... ഇനി ഒന്നും ഇതിൽ കൂടുതൽ ജീവിതത്തിൽ നൽകുവാനുമില്ലാ സ്വീകരിക്കപ്പെടാനുമില്ലാ എന്നതുകൊണ്ടാവണം... എല്ലാ അനുഭവങ്ങൾക്കും ജീവിതത്തോടും എല്ലാവരോടും കടപ്പാടും നന്ദിയും മാത്രം!!!.....