1.3.20
ഇന്ന് ഞാൻ ഒരുപാടാഗ്രഹിച്ചു പോയി എനിക്ക് ഒരു പാട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലെന്ന്.... ഞാൻ ജന്മം നൽകിയ... അല്ലെങ്കിൽ ഞാൻ ദത്തെടുത്ത കുഞ്ഞുങ്ങൾ....
ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാകണം എന്ന ആഗ്രഹം എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ആരിലൂടെയൊക്കെയോ സാക്ഷാത്കരിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ ഞാൻ മറക്കുന്നു ... "ഞാനവർക്ക് ജന്മം കൊടുത്തിട്ടില്ലായെന്ന്... ഞാനവരുടെ അമ്മയോ അച്ചനോയല്ലായെന്ന്... എനിക്ക് ചൂണ്ടിക്കാണിക്കുവാൻ ഒരു രക്ത ബന്ധവും അവരുമായിട്ടില്ലായെന്ന് .....
അവർക്കവകാശികളായിട്ട് ഒരച്ചനും അമ്മയും ഉണ്ടെന്ന്... ഞാൻ വെറും ഒരു കാവൽ മാലാഖ മാത്രമാണെന്ന് ...."
സ്നേഹം അന്ധമാണെന്ന് പറയുന്നത് എത്രയോ സത്യമാണു. ആ അന്ധതയിൽ ഞാൻ കാണാതെ പോകുന്നത് ഒരു വേദനയോടെ തിരിച്ചറിയുമ്പോൾ ആ സത്യത്തെ ഞാനും അംഗീകരിക്കേണ്ടിയിരിക്കുന്നു...
ചില സത്യങ്ങൾ സത്യങ്ങൾ തന്നെയാണു... അവയെ തിരിച്ചറിയുവാൻ ഇതുപോലുളള ചില ഓർമ്മപ്പെടുത്തലുകളും നല്ലതാണു....
😔
KR....