18.03.20
ഇന്ന് ഒരു വർഷം തികയുന്നു ഹാലെറ്റ് കോവെന്ന നാട്ടിൽ സ്വന്തം കൂരക്കുളളിൽ ജീവിക്കുവാൻ തുടങ്ങിയിട്ട്....
സ്നേഹിച്ചവരും വിശ്വസിച്ചവരുമെല്ലാം കൂടെയുണ്ടാവുന്ന് കരുതി സന്തോഷിച്ചപ്പോൾ കണക്കുകൾ നിരത്തി തന്റെ സ്നേഹത്തേയും വിശ്വാസത്തേയും അവകാശങ്ങളയും ഖണ്ഡിച്ചപ്പോൾ മനസ്സിൽ തീരുമാനിച്ചു എന്റെ കുഞ്ഞിനു തലചായ്കുവാൻ ഒരു വീടെനിക്ക് ഒരുക്കണമെന്ന്.... ശൂന്യമായ സമ്പാദ്യങ്ങളിൽ ചവിട്ടി നിന്ന് കണക്കുക്കൂട്ടലുകൾ നടത്തി... മുൻപിൽ ലക്ഷ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളൂ....
എന്റെ അപ്പനോടുളള വാശിക്കാണു ഞാൻ എന്റെ വീട് പണിതെങ്കിലും ആ മനുഷ്യന്റെ സഹായമായിരുന്നു എന്റെ വീടിന്റെ ആണിക്കല്ല്... നന്ദി പപ്പാ... ഒരു വലിയ തുക കടമായി എടുത്ത് തന്ന് സഹായിച്ചതിനു... ആ തുക തിരികെ തരാതെ നാട്ടിലേക്ക് വരണ്ടായെന്ന് പറഞ്ഞപ്പോൾ ആ സഹായം പൂർണ്ണമായി ... ആ തുക പപ്പായ്ക് തിരികെ തരുമ്പോൾ മാത്രമാണു പപ്പാ സ്വസ്ഥമാകുവെന്നും എനിക്കറിയാം... അതിനു വേണ്ടി ഒരു പാട് പരിശ്രമിക്കുന്നുണ്ട്...
വീട് പണിയുടെ ആലോചന വന്നപ്പോഴാണു റെഞ്ചിയുടെ സഹോദരി കാർ അപകടത്തിൽ മരിക്കുന്നത്... എല്ലാവരും പറഞ്ഞു അതൊരു നല്ല ശകുനമല്ലായെന്ന്.... എന്റെ ജീവിതത്തിൽ ഒന്നും തന്നെ നല്ല ശകുനത്തിൽ നടന്നിട്ടില്ലായെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു... എന്റെ നിർഭാഗ്യങ്ങൾക്കുളളിൽ നിന്ന് കൊണ്ട് ഞാൻ കണ്ടെത്തുന്ന സന്തോഷമാണു എന്റെ ജീവിതമെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് വീടിന്റെ പണി തുടങ്ങി ...
എല്ലാ പ്രതി സന്ധികളേയും തരണം ചെയ്ത് മാർച്ച് 18, 2019-ൽ പുതിയ വീട്ടിലേക്ക് കയറി താമസിച്ചു...
എല്ലാം ശുഭമായിയെന്ന് കരുതിയിടത്തുനിന്ന് പലതും തുടങ്ങി പലതും അവസാനിച്ചു .... മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നോവിക്കാതിരുന്നിട്ടും എല്ലാവർക്കും ഞാനൊരു ശത്രുവായി, ശല്യമായി, ബാധ്യതയായി.... എന്റെ കഷ്ടപ്പാടിനേയും സദ് ഉദ്ദേശങ്ങളേയും മാനിക്കാത്ത ആൾക്കാർക്കിടയിൽ ഞാനൊറ്റപ്പെട്ടു.... അവസാനം ഞാനൊരു തെറ്റുമായി...😔😔😔
ഒരു പക്ഷേ എല്ലാവർക്കും ഞാനന്യയായപ്പോൾ എന്റെ സ്നേഹത്തെ നെഞ്ചിലേറ്റിയ എന്റെ കുഞ്ഞുങ്ങൾ എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചു.... അവരിലൂടെ ഏറ്റവും നിർമ്മലമായ സ്നേഹം ഞാൻ കണ്ടു ... ഞാൻ ഇനിയും ജീവിക്കേണ്ടതിന്റെ ആവശ്യകത ഞാനറിഞ്ഞു.... നിങ്ങളില്ലായിരുന്നുവെങ്കിൽ ഈ ഞാനെന്നേ ഒരോർമ്മയായി മാറിയേനെ!!!
നന്ദി!!! സ്നേഹിച്ചവർക്കും സ്നേഹം അഭിനയിച്ചവർക്കും സഹായിച്ചവർക്കും താങ്ങായും തണലായി നിന്നവർക്കും, വെറുത്തവർക്കും.... എല്ലാവർക്കും....