20.03.20
2020-ൽ ലോകം അവസാനിക്കുമെന്ന് കുട്ടിക്കാലം മുതൽ കേട്ടു തുടങ്ങിയതാണു... അതിനെ എല്ലാവരും തമാശയായി മാത്രമാണു കണ്ടത്. ആരാണു അത് പ്രവചിച്ചതെന്നും അറിയില്ലാ.. 2020 തുടങ്ങിയത് തന്നെ ആസ്‌ട്രേലിയായെ വിഴുങ്ങിയ തീയുടെ താണ്ഡവം കൊണ്ടാണു... ഒരു പാട് മനുഷ്യർ ( ഫയർ സെർവ്വീസ് , വോളന്റീയെഴ്സ് സാമൂഹിക സംഘടനകൾ ഭരണാധികാരികൾ..)രാവും പകലും പരിശ്രമിച്ചതിന്റെ ഫലമായി കാട്ടു തീ നിയന്ത്രിച്ചു...അപ്പോൾ ആശ്വസിച്ചു ഇതായിരിക്കും ലോകാവസാനം എന്ന് പറഞ്ഞത്...
ആ ആശ്വാസത്തിനു അന്ത്യം കുറിച്ച് കൊണ്ട് കൊറോണയെന്ന പകർച്ച വ്യാധി ലോകം കീഴടക്കുവാൻ തുടങ്ങി... എല്ലാം സുരക്ഷിതമാണന്ന് വിശ്വസിച്ച അഹങ്കരിച്ച ജനകൊടികൾക്ക് ഇപ്പോൾ ഒന്നും സുരക്ഷിതമല്ലാ...
എല്ലാവരുടേയും മുഖത്ത് ഭീതി നിറഞ്ഞിരിക്കുന്നു... എപ്പോഴാണു തന്നെ തേടി മരണം വരുന്നത് എന്നാണു എല്ലാവരും ചിന്തിക്കുന്നത്... കൊറോണ എന്ന അസുഖത്തിനേക്കാളും ആൾക്കാർ പേടിക്കുന്നത് അതു മൂലം അവർ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ... കുടുംബത്തിൽ ഒരാൾക്കസുഖം പിടിപെട്ടാൽ തകർന്നു പോകുന്ന സാമ്പത്തിക അടിത്തറ.... പിന്നെ ഉയർന്നു കേൾക്കുന്ന മരണ നിരക്കുകളുടെ വാർത്തകൾ...
ഒരു നേഴ്സായതുകൊണ്ട് ഓരോ ദിവസവും ഡൂട്ടിക്ക് പോകുന്നത് ജീവൻ പണയം വെച്ചാണു...
കുട്ടികളുടെ വാർഡിൽ ശ്വാസകോശ സമ്പന്തമായ എന്ത് അസുഖങ്ങളും ഇപ്പോൾ ? കൊറോണയായിട്ടാണു കാണുന്നത്.... ഡൂട്ടിക്കിടയിൽ എത്ര തവണയാണു കൈ കഴുകുന്നതെന്നറിയില്ലാ... ഞാൻ മാസ്ക് വെച്ച് നടക്കുന്നത് കാണുമ്പോൾ എല്ലാവരും എന്നെയൊന്ന് നോക്കും... നെഞ്ചിൽ ഭീതിയുടെ കടലിരമ്പുമ്പോഴും രോഗികൾക്കു മുൻപിൽ ഏറ്റവും വലിയ ആത്മവിശ്വാസത്തോടെ നില കൊളളും... ഡൂട്ടി കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ നിന്ന് കുളിച്ചിട്ടിറങ്ങുന്നത് കണ്ടപ്പോൾ ഒരു സ്റ്റാഫ് എന്നോട് ചോദിച്ചു,
"Did you take shower here?"
I said, " Yes, I have a little one at home. So Being a NURSE it's my duty to be here to serve the people, but same time Being a MOM, it's my responsibility to protect my little ones at home.."
"Oh! That's excellent ", my fellow colleague said. I could see a light in her eyes which were reflecting the respect and confidence within her....
തിരികെ ഡൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോരുമ്പോൾ ഞാൻ കണ്ടത് ശ്മശാന ശൂന്യമായ തെരുവോരങ്ങളും നഗരവുമാണു... ആ ശൂന്യത ഒരു ഭീതിയും വേദനയും എന്നിൽ നിറച്ചെങ്കിലും ഒരു ജനതയുടെ വീണ്ടുമുളള ഉയർത്തെഴുന്നേൽപ്പിനു ഈ ശൂന്യത അനിവാര്യമായി എനിക്ക് തോന്നി....
പ്രതീക്ഷയോടെ പ്രാർത്ഥകളോടെ
കാർത്തിക...