"അമ്മാ...."
"എന്താ കുട്ടാ???...."
"അമ്മയുടെ ചിന്തകൾ പലതും എനിക്ക് മനസ്സിലാവുന്നില്ലാ..."
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
"എന്റെ യാത്ര... എന്റെ വഴികൾ ... അത് ചിലപ്പോൾ എനിക്ക് തന്നെ മനസ്സിലാക്കുവാൻസാധിക്കാത്ത ഒന്നാണു."
"ഞാൻ ഏത് വഴിയാണു തിരഞ്ഞെടുക്കേണ്ടത് അമ്മാ..."
"നിന്റെ ജീവിതത്തിൽ നിനക്ക് ശരിയെന്ന് തോന്നുന്ന വഴി... ആ യാത്രയിൽ ഒരു കാര്യംമാത്രം നീ ശ്രദ്ധിക്കുക. നീ കാരണം ആരും വേദനിക്കുവാൻ ഇടവരരുത്. അഥവാഅങ്ങനെയൊരു സാഹചര്യം വന്നാൽ മറ്റൊരാളുടെ അസ്ഥിത്വത്തെ ബഹുമാനിച്ചുകൊണ്ട്‌നല്ല തീരുമാനങ്ങളെടുക്കുക."
"എപ്പോഴും നമുക്ക് എല്ലാവരേയും സന്തോഷമാക്കി വെക്കുവാൻ സാധിക്കുമോ അമ്മാ!!!..."
"അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണു നമ്മുടെ വ്യക്തിത്വങ്ങൾവിത്യസ്ഥമാകുന്നത്.... "
ഞാൻ പറഞ്ഞതിന്റെ പൊരുൾ അവനു എത്രമാത്രം മനസ്സിലായി എന്നറിയില്ലാ... പക്ഷേഅവനു മനസ്സിലാകാത്ത ഒന്നും കൂടി ഞാൻ അവനോട് പറഞ്ഞു.
"I holds great respect towards My Love and My Existence and I have no regrets on My Path....”
“ഓരോ വ്യക്തികളും ഓരോ അനുഭവങ്ങളും എന്റെ ജീവിതത്തിൽ അവശേഷിപ്പിച്ചകൈയ്യൊപ്പാണു ഞാനെന്ന അസ്ഥിത്വം... ആ യാത്രയിൽ ഏറ്റവും നല്ലതിനെ ഞാൻകൂടെക്കൂട്ടിയിരിക്കുന്നു എന്റെ കുഞ്ഞുങ്ങളിലേക്ക് എനിക്ക് കൈമാറുവാൻ.... "
❤️
KR