20.3.21
എത്ര നാളത്തെ ആഗ്രഹമായിരുന്നു കുട്ടികൾക്കൊപ്പം ഒരു രാത്രി എന്റെ ഈ കൊച്ചു വീട്ടിൽകിടക്കണമെന്നത്... അപ്രതീക്ഷിതമായി എന്റെ സുഹൃത്തിനോട് ഒരു രാത്രി ഇവിടെതങ്ങാമെന്ന് പറഞ്ഞപ്പോൾ , ആദ്യം അതു നിരസിച്ചെങ്കിലും ഉടനെതന്നെ കിടക്കാമെന്ന്പറഞ്ഞു. അവർ വന്നതിന്റെ അമിതാഹ്ലാദം കൊണ്ടാണോ, അതോ മറ്റു പലകാരണങ്ങൾക്കൊണ്ടാണോയെന്നറിയില്ലാ എനിക്ക് ആ രാത്രി ഉറങ്ങുവാൻ സാധിച്ചില്ലാ... ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് അവർക്ക് എന്ത് കഴിക്കുവാൻ കൊടുക്കും അവരെഎന്തൊക്കെകൊണ്ട് സന്തോഷിപ്പിക്കുവാൻ സാധിക്കുമെന്നൊക്കെയായി ചിന്ത...
അവർക്കിഷ്ടപ്പെട്ട ആഹാരവും, കളികളും, പിന്നെ ഞാൻ കുട്ടികൾക്ക്‌വാങ്ങിക്കൊടുക്കുവാൻ ആഗ്രഹിച്ച ഒരു ആക്ടിവിറ്റി ബുക്കുമൊക്കെയായി ഒരു ദിവസംഞങ്ങൾ ചിലവഴിച്ചു. പിന്നെ ബീച്ചിലൂടെ പോയപ്പോൾ അവരുടെ ദിവസം സമ്പൂർണ്ണമായി. ഒരു പാട് സന്തോഷത്തോടെയാണു ആ ദിവസം ഞാൻ സൈൻ ഓഫ് ചെയ്തത്...
ഒരു സാധാരണ സംഭവമായി ഇതിനെ കാണാമെങ്കിലും ഇതിവിടെ എഴുതുവാൻ ഒരുകാരണമുണ്ട്. ഇന്ന് നൈറ്റ് ഡൂട്ടിയെടുക്കുവാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ എനിക്ക്‌തോന്നി ഇന്നത്തെ ദിവസം കുട്ടികൾക്കും എന്റെ സുഹൃത്തിനും വേണ്ടിയുളളതാകട്ടെ.... ഇന്ന് ഡൂട്ടിക്ക് പോയാൽ കിട്ടുന്ന വരുമാനത്തേക്കാൾ ഞാൻ ചെയ്യേണ്ടുന്ന കടമ അവരുടെകൂടെ ചിലവഴിക്കുക എന്നതാണെന്ന് തോന്നി... ചിലപ്പോൾ പണത്തിനു തരുവാൻ പറ്റാത്തചില നിമിഷങ്ങളും ഈ ഭൂമിയിലുണ്ട്.... അത് മനസ്സറിഞ്ഞു കൊടുക്കുവാൻ സാധിച്ചാൽ, അനുഭവിക്കുവാൻ സാധിച്ചാൽ അതിനേക്കാൾ വലിയ ആത്മസംപ്ത്രിപ്തി വേറെയില്ലാ ഈഭൂമിയിൽ ....
നന്ദി ദൈവമേ ഒരു നല്ല ദിവസത്തിനായി....