വെറുപ്പ് ഭക്ഷിക്കുന്നവർ....
ഇന്ന് സൈബർ ലോകത്തിലൂടെ മാനവരാശിയുടെഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങുന്ന വിഷം ...
സ്നേഹമെന്ന ദിവ്യാഔഷധം കൊണ്ട് മാത്രം സൗഖ്യമാക്കുവാൻ സാധിക്കുന്ന വിഷം...
സ്നേഹത്തിലേക്കുളള വാതിൽ കേഴ്‌വിയാകുമ്പോൾ .... ആ സ്നേഹത്തിന്റെ സങ്കേതംനിങ്ങളുടെ ഹൃദയങ്ങളായി മാറുന്നു...
കുലീനങ്ങളായ പരിസരങ്ങളും, ഭാഷണങ്ങളും ആ സ്നേഹം സൃഷ്ടിച്ചെടുക്കുന്നു...
LOVE IS FORGIVENESS….
സ്നേഹം ദീർഘ ക്ഷമയുളളതാണു.... കാലങ്ങളോളം കാത്തിരുന്നാലുംമടങ്ങിപ്പോയവരെല്ലാം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്ന ക്ഷമ... ഒരിക്കലെങ്കിലും ഒരുസ്നേഹാനുഭവം നിങ്ങൾ അറിഞ്ഞിട്ടുണ്ടെങ്കിൽ ആ സ്നേഹം നിങ്ങളെ തേടി വരിക തന്നെചെയ്യും...
LOVE IS KIND….
സ്നേഹമെന്നത് കരുണയാണു.... ആ കരുണയുടെ മൂന്ന് തലങ്ങൾ ....
Cognitive Component : നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളെ ബുദ്ധിപരമായിനോക്കികാണുക... Understanding എന്ന അടിസ്ഥാനമാണു കരുണയുടെ ആ തലത്തെനിലനിർത്തുന്നത്.
Affective Component: വൈകാരികമായ തലത്തിൽ നമ്മളെങ്ങനെ ഓരോസാഹചര്യങ്ങളേയും നോക്കികാണുന്നു, അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നത് ഈതലത്തിൽ പ്രസക്തമാണു.
Motivative Component: ബുദ്ധിപരമായ അനുയാത്രയും ഹൃദയ ഐക്യവും മാത്രം ഒരുപ്രശ്നങ്ങളുടേയും പരിഹാരമാകുന്നില്ലാ. ഓരോ സാഹചര്യങ്ങളിൽ നിന്നും നമ്മൾ എങ്ങനെപുറത്തുവരുന്നു എന്നത് നമ്മുടെ നിലനിൽപ്പിന്റെ സുവിശേഷമായി മാറുന്നു. അവിടെകരുണയും സ്നേഹവും കൈകോർക്കുമ്പോൾ നമ്മൾ നമ്മളെ മാത്രമല്ലാ... മറ്റൊരാളുടെകണ്ണിലൂടെയും ഹൃദയത്തിലൂടെയും ചിന്തയിലൂടെയും നമ്മൾ ഈ ലോകത്തെ കാണുന്നു .... നമ്മളെല്ലാവരും ഈ ഭൂമിയിൽ ഓർമ്മിക്കപ്പെടുവാൻ പോകുന്നത് നമ്മളോരോരുത്തരുംചെയ്ത കരുണയുടെ അടയാളങ്ങൾ ഒന്ന് കൊണ്ട് മാത്രമായിരിക്കും. എന്നോ ലഭിച്ച, അനുഭവിച്ച കരുണയുടെ വെളിച്ചത്തിലാവട്ടെ മനുഷ്യന്റെ എല്ലാ കടന്നു പോകലുകളും....
LOVE IS NOT JEALOUS…
സ്നേഹം അസൂയപ്പെടുന്നില്ലാ... അസൂയയെന്നത് അഗ്നിപോലെയാണു... ആളിപ്പടരുന്നതിനു മുൻപ് നമ്മളത് അണച്ചില്ലെങ്കിൽ അത് വിതക്കുന്ന വിനാശത്തിനുതിരികെ നൽകുവാൻ നമ്മുടെ ജീവിതം പോലും അവശേഷിക്കാതെ വരുന്നസാഹചര്യങ്ങളുണ്ടാവുന്നു... അസൂയയെന്നത് നമ്മളിൽ തീർക്കുന്ന വിപത്തുകൾ -
Loneliness - നമ്മൾ നമ്മിലേക്ക് തന്നെ ചുരുങ്ങിപ്പോകുന്ന അവസ്ഥയിൽ അസൂയ നമ്മെകൊണ്ടെത്തിക്കുന്നു.
Lack of trust- നമ്മളുടെ കുറവുകൾ നമ്മൾ അംഗീകരിക്കുമ്പോൾ ഉണ്ടാകുന്ന ചൈതന്യംനമുക്ക് നഷ്ടപ്പെടുമ്പോൾ പിന്നീട് ഒന്നിനേയും ആരേയും വിശ്വസിക്കുവാൻ പറ്റാത്തഅവസ്ഥയിലേക്ക് അസൂയ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.
Aggressiveness: ഏകാന്തതയും, വിശ്വാസമില്ലായ്മയും ഒരു മനുഷ്യനിൽഅവശേഷിപ്പിക്കുന്നത് ദേഷ്യവും, ദുശാഠ്യവുമായിരിക്കും.
നമുക്ക് ചുറ്റും നല്ലത് പറയുകയും, പ്രവൃത്തിക്കയും, നമ്മുടെ കൊച്ച് കൊച്ച് വിജയങ്ങളിൽപോലും നമ്മോട് അസൂയയില്ലാത്ത മനുഷ്യരോടുത്തുളള സഹവാസമാണുനാമോരോരുത്തരുടേയും ജീവിത വിജയങ്ങൾ.... മറ്റുളളവരുടെ സന്തോഷം നമ്മുടേയുംസന്തോഷമാണെന്ന് തോന്നിതുടങ്ങുന്നിടത്തുനിന്ന് തുടങ്ങുന്ന സ്നേഹത്തിന്റെഅനുയാത്ര... അതാണു ഈ കൊച്ച് ജീവിതം ..
അപരന്റെ ഭംഗികളെ നോക്കി ചിരിക്കുവാൻസാധിക്കുന്ന കാലത്തിലേക്കുളള യാത്രയാവട്ടെനമ്മുടെ ഈ യാത്രയും ...
എവിടെയായാലും സന്തോഷമായി ജീവിക്കുക... എന്റെ സ്നേഹത്തിനു അതിനേക്കാൾവലിയ സമ്മാനങ്ങൾ നിനക്ക് നൽകുവാൻ ഇല്ലാ....
❤️
KR