21/09/21
നന്ദി തന്ന സ്നേഹത്തിനു...
നന്ദി നൽകിയ സഹകരണങ്ങൾക്ക്...
നന്ദി ചേർത്തുവെച്ച നിമിഷങ്ങൾക്ക്...
നന്ദി എന്റെ ജീവിതത്തിൽ ഏറ്റവും -
ഒറ്റപ്പെട്ട നിമിഷത്തിൽ എന്റെ യാത്രയിൽ-
പങ്കു ചേർന്നതിനു....
നന്ദി എന്റെ ഏറ്റവും മോശപ്പെട്ട സമയമെന്ന്,
കാലം തെളിയിച്ച നിമിഷങ്ങളിൽ
എന്നിൽ നിന്നകന്ന് എന്നെ -
തനിയെ ജീവിക്കുവാനുളള ധൈര്യത്തിലേക്ക് -
നയിച്ചതിനു....
നന്ദി.... നന്ദി....
എന്നും സ്നേഹം മാത്രം ..❤️
കണ്ടതും കേട്ടതും മാത്രം സത്യമെന്ന് വിശ്വസിക്കുന്ന മനുഷ്യർക്കിടയിൽ, കാണാത്ത സത്യങ്ങൾ കേൾക്കാത്ത സത്യങ്ങൾ എത്രയോ അധികമെന്ന് അറിയാതെ നമ്മളെ തളളിക്കളയുമ്പോൾ ഒരു പ്രാർത്ഥനയോടെ ആ പടിയിറങ്ങുവൻ മാത്രം നമുക്ക് സാധിക്കുന്നു... എന്റെ സ്നേഹമെന്താണെന്നും എന്തായിരുന്നുവെന്നും തെളിയിക്കുവാൻ ഒരു പാട് കാരണങ്ങളും നേരുകളും എന്നിലുണ്ട് പക്ഷേ ആ വെളിപ്പെടുത്തലുകൾ ഇല്ലാണ്ടാക്കുന്നത് ഒരു പറ്റം മനുഷ്യരുടെ സന്തോഷത്തെയാണു... അതിനേക്കാൾ എത്രയോ നല്ലതാണു.... മനസ്സിലാക്കുവാനും മറക്കുവാനും പൊറുക്കുവാനും സാധിക്കാതെ വരുന്നവരുടെ മുൻപിൽ നിശബ്ദമായി പടിയിറങ്ങുന്നത്... കാലവും കർമ്മവും കാത്തുവെച്ചിരിക്കുന്ന തിരിച്ചറിവുകൾ നല്ല അനുഭവങ്ങളായി എല്ലാവരിലും പരിണമിക്കട്ടെ....
എന്റെ കുട്ടികൾ...❤️❤️❤️❤️❤️❤️