"ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാ... പക്ഷേ ഈശ്വരനെ കൂടെക്കൂട്ടേണ്ടത് നമ്മുടെ ആവശ്യകതയാണു..."
ധർമ്മം പാലിക്കുന്ന യുധിഷ്ഠിരൻ ചൂതുകളിയിൽ ഏർപ്പെടുന്നത് മാനഭംഗമെന്ന് ധരിച്ച് മാധവൻ അറിയാതെ ചൂതുകളിച്ചു. എല്ലാം അറിയുന്ന മാധവനിൽ നിന്ന് ചൂതു കളി മറച്ചുവെച്ചത് ചെറിയ തെറ്റായാരിക്കാം പക്ഷേ അതിന്റെ ഭവിക്ഷത്ത് വളരെ വലുതുമായിരുന്നു.
ധർമ്മം പാലിക്കുന്നവർ നിർബദ്ധത്തിനു വഴിങ്ങിയിട്ടാണെങ്കിലും ചെറിയ തെറ്റുകളോ പാപങ്ങളോ ചെയ്യേണ്ടതായിട്ട് വരുന്നു, അല്ലെങ്കിൽ ചെയ്യുവാൻ കൂട്ടു നിൽക്കേണ്ടതായിവരുന്നു, അതുമല്ലെങ്കിൽ ചെയ്യുന്നത് കണ്ടു നിൽക്കേണ്ടതായി വരുന്നു. പക്ഷേ ആ അവസരത്തിൽ ഈശ്വരനെ കൂടെക്കൂട്ടുവാൻ മറന്നു പോകുന്നു. കാരണം ഈശ്വരൻ ഈ കർമ്മത്തിനു കൂട്ടുനിൽക്കില്ലായെന്ന ചിന്തയാണു. എന്നാൽ ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാ, അത് പുണ്യമായാലും പാപമായാലും. ഈശ്വര വിശ്വാസത്തെ കൂടെക്കൂട്ടുമ്പോൾ നമ്മളിൽ നിന്ന് പുറത്തുവരുന്ന പാപത്തിന്റെ അളവ് കുറയുന്നതാണു, അതു മൂലമുണ്ടാകുന്ന ദുഃഖവും കുറയുന്നതാണു. ഈശ്വരൻ ചെയ്യുന്നത് പാപത്തിന്റെ സങ്കീർണ്ണതകളെ കുറച്ച് മാനവനെ പുണ്യമാർഗ്ഗത്തിലേക്ക് നയിക്കുകയെന്നതാണു. അതുകൊണ്ട് ഈശ്വരനെ എല്ലായിടത്തേക്കും ക്ഷണിക്കുക.
❤️
KR