ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അപ്പാപ്പിയും യാത്രയായിരിക്കുന്നു... എന്നും ഒരു ചിരിയോട് കൂടി മാത്രമേ അപ്പാപ്പിയെ കണ്ടിട്ടുളളൂ.... ഇനി നാട്ടിൽ ചെല്ലുമ്പോൾ ആ ചിരി ഇല്ലാ...
കൊറോണയെന്ന മഹാമാരിയിൽ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ സാധിക്കാതെ എത്രയോ പേർ ഓർമ്മയുടെ ഏടുകളിൽ മൃതിയടയുന്നു....
ഞങ്ങളുടെ സൂസുവിനേയും(പപ്പയുടെ പ്രിയപ്പെട്ട പെങ്ങൾ), രെഞ്ചിത്തിനേയും, രെമ്യയേയും, റോയിയേയും അവരുടെ കുടുംബാങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുന്നു.... അപ്പാപ്പിയുടെ വേർപാട് തീർത്തിരിക്കുന്ന വേദനയെ, ശൂന്യതയെ അതിജീവിക്കുവാൻ ദൈവം എല്ലാവരേയും പ്രാപ്തമാക്കട്ടെ...
ഒരു പാട് വേദനയോടെ...