ഹാലെറ്റ് കോവെന്ന നാടിനെ ഇഷ്ടപ്പെടുവാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്നാണു എന്റെ ജനാലയിലൂടെ കാണുന്ന ഈ സൂര്യാസ്തമയം. കാഴ്ചകൾ മങ്ങിയ ജീവിതത്തിനു കൂട്ടായി പ്രകൃതി നൽകി അനുഗ്രഹിക്കുന്ന മനോഹരമായ കാഴ്ചകൾ... ആ കാഴ്ചകൾ നമുക്ക് തുറന്നു തരുന്ന ചില ഉൾക്കാഴ്ചകൾ...
"നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ- ഉള്ളൂർ എസ്. പരമേശ്വരയ്യർ".
ഉളളൂര് പറഞ്ഞതു പോലെ നാം തന്നെ നമുക്ക് വേണ്ടിയ സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തീർക്കുന്നു...
നമ്മൾ അനുഭവിക്കുന്ന സന്തോഷത്തിനു നമ്മൾ കാരണക്കാരാവുന്നതുപോലെ, നമ്മൾ അനുഭവിക്കുന്ന വേദനകൾക്കും നമ്മൾ തന്നെ കാരണക്കാരാകുന്നു. ആ വേദനകൾ മറ്റൊരാൾ മൂലം ഉണ്ടായാൽ പോലും, ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്നത് നമ്മൾ തന്നെയാണു. ഒരു പക്ഷേ ചില തിരിച്ചറിവുകളിലേക്ക് ജീവിതം നമ്മെക്കൂട്ടിക്കൊണ്ട് പോകുവാൻ ആ വേദനകളിലൂടെ മാത്രമേ സാധിക്കൂ.
ബോബി അച്ചൻ (Fr. Bobby Jose Kattikadu) പറഞ്ഞതു പോലെ നിങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിച്ചു കൊണ്ട് നിങ്ങൾ ദൈവമാകുക. ഈ ലോകത്ത് ഏറ്റവും മൂല്യമുളളതും, പ്രാവൃത്തികമാക്കുവാൻ വിഷമമുളളതുമായ ഒന്നാണു മറ്റുളളവരോട് ക്ഷമിക്കുക എന്നത്.
"എന്റെ ജനാലകൾ ഞാൻ തുറന്നു,വെളളിവെളിച്ചം കടന്നു വന്നു,ഉൾക്കഴ്ചകൾ തെളിഞ്ഞു വന്നു...ആ കാഴ്‌ചകളെന്നെ പഠിപ്പിച്ചു,ഈ ലോകത്തിനജ്ഞാതമാം-ക്ഷമയുടെ പാഠങ്ങൾ."
❤️
KR