My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, November 11, 2021

Jai Bheem

 Jai Bheem




Justice K. Chandru

പാർവതി എന്ന സെങ്കിനി

Photo courtesy: Google, Dool News, Malayalamanorama

A film which leaves a fire in your heart by provoking your literacy on democracy and human rights. 


ജനാധിപത്യവുംസാക്ഷരതയുമൊന്നും താഴേക്കിടയിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക്‌ അവകാശങ്ങളല്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുളള നമ്മുടെ നാടിന്റെ മറ്റൊരു മുഖംചങ്ക്‌ തകരാതെ കാണുവാൻ സാധിക്കില്ലാ ഇതിലെ ഓരോ അന്യായങ്ങളും സിനിമ കണ്ടപ്പോൾ മുതൽ അതിനു പിന്നിൽ പ്രവൃത്തിച്ചവരെ അന്വേഷിച്ചുളള യാത്ര തുടങ്ങി.


കുറവ’ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട പാര്‍വതിതനിക്കും ഭര്‍ത്താവ് രാജാക്കണ്ണിനും തന്റെ സമുദായത്തിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി ജസ്റ്റിസ് ചന്ദ്രുവിലൂടെ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ടി.ജെജ്ഞാനവേലിന്റെ ജയ് ഭീംസിനിമയില്‍ ഇത് ‘ഇരുളര്‍’ വിഭാഗത്തില്‍ നടന്ന സംഭവമായാണ് പറയുന്നത്. (കടപ്പാട്‌ ഡൂൾ ന്യൂസ്‌).


Mr. T. J. Njanavel, the Director - ഇത്രയും ശക്തമായ ഒരു അനുഭവ കഥ തുറന്നു കാണിക്കുവാനുളള ധൈര്യംഅതിനോടുളള ആത്മാർത്ഥത അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലും വ്യക്തമാണ്


സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച  സിനിമ ഹോളിവുഡ്‌ സിനിമകളെ വരെ പിൻ തളളി 9.6 റേറ്റിംങ്ങോടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒന്നാമതായി സ്ഥാനമുറപ്പിച്ചിരിക്കുന്നു സിനിമ എടുക്കുവാൻ ധൈര്യം കാണിച്ച നിർമ്മാതക്കൾക്ക്‌നന്ദി!


സൂര്യ എന്ന മഹാ നടന്റെ അഭിനയത്തോടൊപ്പംഒരു പക്ഷേ അതിനും മേലെ മലയാളികൾക്ക്‌ അഭിമാനത്തോടെ പറയാവുന്ന ഒരു അഭിനേത്രിയുടെ പ്രകടനത്തിലൂടെ ആ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലിജിമോൾ ജോസഫ്‌തങ്ങളുടേതായ റോളുകൾ ഏറ്റവും മികവുറ്റതാക്കിയ K. മണികണ്ഠൻറജീഷ വിജയൻജോഷിക മായ (child artist) മറ്റ്‌ കഥാപാത്രങ്ങൾ


P. R. Jijoy - സെഞ്ചി ഗ്രാമത്തിൽ അതിലഭിനയിച്ച നടീനടന്മാർക്ക്‌ ഇരുളർ ട്രൈബിന്റെ ജീവിതം പഠിപ്പിച്ചു കൊടുത്ത മലയാളിമലയാള മനോരമയുടെ ഒരു ആർട്ടിക്കിളിൽ അദ്ദേഹംപറഞ്ഞത്,‌ “കഥ മുഴുവൻ കേട്ടപ്പോൾ കരഞ്ഞു പോയിപിന്നെ പ്രതിഫലം വാങ്ങാതെ ഈ സിനിമക്ക്‌ വേണ്ടി പ്രവൃത്തിക്കുവാൻ തീരുമാനിച്ചു."


Justice K. Chandru: തങ്ങൾക്കാരുമില്ലായെന്ന് വിലപിക്കുന്ന ഒരു സമൂഹത്തിനു ദൈവമായിമാറിയ വലിയ മനുഷ്യൻനിങ്ങളെപ്പോലെയുളളവർ  ഭൂമിയിൽ ഇനിയും ജന്മമെടുക്കട്ടെജാതിയുടെ പേരിൽ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്ന ജാതിമത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യാഥാസ്തിധികത്വം ഇനിയെങ്കിലും പൗരന്മാരെന്ന് വിളിക്കുന്നവർ മനസ്സിലാക്കട്ടെ.


Parvathy എന്ന സെങ്കിനിസിനിമയിൽ രണ്ടു കുഞ്ഞുങ്ങളുമായി ഒരു കോൺക്രീറ്റ്‌ ഭവനത്തിലേക്ക്‌ കയറിപ്പോകുന്ന സീനിലാണു കഥ അവസാനിക്കുന്നതെങ്കിൽയഥാർത്ഥ ജീവിതത്തിൽ പാർവതിക്ക്‌ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുന്നതായിട്ടുംഇപ്പോഴും ഓലപ്പുരയിൽ ജീവിക്കുന്നതായും ഡൂൽ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.


അല്ലി കാലിൻ മേൽ കാൽ വെച്ച്‌  സിനിമ അവസാനിക്കുമ്പോൾ ലിംഗ സമത്വവുംമാനുഷിക മൂല്യങ്ങളുംപൗര ധർമ്മവുമെല്ലാം ഒറ്റ ഫ്രെയിമിൽ സംവിധായകൻ കൊണ്ടുവന്നത്‌  സിനിമയുടെ ഹൈലൈറ്റ്‌മനുഷ്യനെ മനുഷ്യനായി കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ... There starts World Peace… 


Great Respect and gratitude to the entire team of Jai Bheem…


❤️

KR