My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, November 24, 2021

❤️ കർണ്ണൻ ❤️


ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും ശക്തമായ കഥാപാത്രംമഹാഭാരതത്തിലെ മൂന്ന് മഹാരഥന്മാരിൽ ഒരാൾജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വംകുട്ടിക്കാലം മുതൽ ഞാൻ ഏറ്റവും കൂടുതൽ അറിയുവാനായി ആഗ്രഹിച്ചത്‌ എന്തുകൊണ്ട്‌ കർണ്ണന് അർഹമായ പരിഗണനയും ബഹുമാനവും മഹാഭാരതത്തിൽ ലഭിച്ചില്ലായെന്നാണ്!


 വീഡിയോ കർണ്ണനും ശ്രീകൃഷ്ണനും തമ്മിലുളള സംഭാഷണമാണ്ഒരു പക്ഷേ എന്നെപ്പോലെ  ചോദ്യം മനസ്സിൽ തെളിഞ്ഞ ഒരു പാട്‌ പേർക്കുളള ഉത്തരമാണു.


കൃഷ്ണൻ: "അനീതിയുടെ പാതയിലൂടെ സിദ്ധിക്കുന്ന ഞ്ജാനം എന്തു തന്നെയായാലും അത്യാവശ്യമുളള സന്ദർഭങ്ങളിൽ അതുപേക്ഷിച്ച്‌ പോവുക തന്നെ ചെയ്യും."


കർണ്ണൻ: "വിദ്യ പ്രാപ്തമാക്കുവാൻ ഞാൻ അക്ഷീണം പ്രവൃത്തിച്ചിരുന്നുപിന്നെയെന്തുകൊണ്ട്‌ എന്റെ വിദ്യ എനിക്കുപകാരപ്പെടുന്നില്ലാ?"


കൃഷ്‌ണൻ: " കർണ്ണാനീ വിദ്യ പ്രാപ്തമാക്കിയത്‌ സമൂഹത്തിന്റെ നന്മക്കായിട്ടോഅതോ നിനക്കേറ്റ അപമാനത്തിന് പ്രതികാരം ചെയ്യുവാൻ വേണ്ടിയോ?"


കർണ്ണൻ: "  സമൂഹം എന്റെ സാമർത്ഥ്യത്തെ ചവിട്ട്‌ മെതിച്ചുജനിച്ചപ്പോൾ മുതൽ സൂതപുത്രനെന്ന ജാതിയുടെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടു."


കൃഷ്‌ണൻ: "ജാതിമതവർണ്ണ ഭേദം കാണിക്കുന്നത്‌ നിശ്ചയമായും ഒരു വലിയ അപരാധം തന്നെയാണ്അങ്ങേക്ക്‌ അനുഭവിക്കേണ്ടി വന്ന അപമാനത്തെ ഒരവസരമാക്കി വിനയോഗിച്ച്‌ സമൂഹത്തിന് ധർമ്മം ചെയ്യുവാൻ വിനിയോഗിച്ചിരുന്നുവെങ്കിൽ അങ്ങയുടെ കർമ്മം തന്നെ മറ്റൊന്നാകുമായിരുന്നുഎത്രയോപേരുടെ ജീവിതം സുഖസമൃത്ഥമാകുമായിരുന്നു."


കർണ്ണൻ: "അങ്ങ്‌ പറയുന്നത്‌ യാഥാർത്ഥ്യമാണു വാസുദേവാപക്ഷേ എനിക്ക്‌ മിത്രം ദുര്യോദനന്റെ ഉപകാരങ്ങൾ വിസ്മരിക്കുവാൻ സാധിക്കുകയില്ലാ."


കൃഷ്ണൻ : "എന്തുപകാരമാണു രാധേയാദുര്യോദനൻ അശരണരായ സമൂഹത്തെ ഉദ്ദരിക്കുവാൻ ശ്രമിച്ചുവോഅവനവന്റെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രമാണു അങ്ങയോട്‌ മിത്രത കാണിച്ചത്‌അങ്ങ്‌ അങ്ങയുടെ വേദനയെഅപമാനത്തെ പ്രതികാരമാക്കിമാറ്റിയപ്പോൾദുര്യോദനൻ അങ്ങയുടെ പ്രതികാരാഗ്നിയെ ചൂക്ഷണം ചെയ്യുകയായിരുന്നു."


കർണ്ണൻ: "ഞാൻ ധാനധർമ്മങ്ങൾ ചെയ്തു സമൂഹത്തിനുവേണ്ടി നന്മ ചെയ്തിരുന്നു."


കൃഷ്ണൻ: " ധാനധർമ്മങ്ങൾ അത്‌ ചെയ്യുന്നവർക്ക്‌ മാത്രം ഉപകാരപ്പെടുന്നുപക്ഷേ അങ്ങയുടെ കഴിവുകൾ  സമൂഹത്തിന്റെ നന്മക്കായി വിനയോഗിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും നന്മ ഉണ്ടാകുമായിരുന്നു രാധേയാഒരു സത്യം ഇനിയെങ്കിലും മനസ്സിലാക്കൂ രാധേയാഒരു വ്യക്തി സമൂഹത്തിന് വേണ്ടി ജീവിക്കുകയാണെങ്കിൽ അദ്ദേഹം സ്വയം ലാഭമായി മാറുകയാണ്എന്നാൽ ഒരു വ്യക്തി സ്വന്തം സ്വാർത്ഥതക്കു വേണ്ടി ജീവിക്കുകയാണെങ്കിൽ  വ്യക്തി തനിക്കും സമൂഹത്തിനും വിനാശകാരണമായി ഭവിക്കുന്നതാണ്."


കർണ്ണൻ: " ഞാനിപ്പോൾ മനസ്സിലാക്കുന്നുഅധർമ്മികൾ കാരണമല്ല  സമൂഹത്തിന് വിനാശം സംഭവിക്കുന്നത്‌ധർമ്മം മനസ്സിലാക്കിയവരുടെ നിഷ്ക്രിയത്വം കാരണമാണ്ഈ മഹായുദ്ധത്തിന്റെ പാപം ഞാൻ ശിരസ്സാ വഹിക്കുന്നു."


"തന്റെ തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ്‌ അതിനെ അംഗീകരിക്കുന്നതിനേക്കാൾ വലിയ പ്രായ്ശ്ചിത്വം  ലോകത്തിലില്ലാകർണ്ണാ നിങ്ങളെ ഞങ്ങളെങ്ങനെ ഇഷ്ടപ്പെടാതിരിക്കും❤️. "




(NB: This is not a promotional post to support any religious purposes, this is the post to know how our religion would prefer to mold our Personalities and a society through a dignified living.)


 https://youtu.be/5YZfV35vMu4


❤️

KR