നാട്ടിൽ ചെല്ലുമ്പോൾ നമ്മളെ കാണുവാൻആഗ്രഹിക്കുന്ന, പലഹാരങ്ങളൊക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന കുറച്ച് മനുഷ്യരുണ്ട്. അതിലൊരാളായിരുന്നു ബിബിന്റെ വല്ല്യമ്മച്ചി. കാണുമ്പോൾ ഒരു നല്ല ചിരി സമ്മാനിച്ച്, നമ്മളെ ചേർത്ത് നിർത്തി കുശലം പറഞ്ഞ് ചോദിക്കും, "കൊച്ച് എന്നാ വന്നേ?"... അവിടെ നിന്ന് പോരുവാൻ സമ്മതിക്കാതെ, പോരുമ്പോൾ "തിരിച്ച് പോകുന്നതിനു മുൻപ് ഒന്നൂടി വന്ന് കണ്ടിട്ട് പോണേ" എന്ന് പറഞ്ഞ് യാത്ര അയക്കുന്ന അമ്മച്ചി ഇനി ഓർമ്മകളിൽ." ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മച്ചിയെ കണ്ടപ്പോൾ അറിയാമായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ചയില്ലായെന്ന്.
നാട്ടിലേക്കുളള ഓരോ യാത്രയിലും കാണുവാൻ സാധിക്കുന്നവരെയെല്ലാം കണ്ട് തിരികെ മടങ്ങിവരിക.... ഇനിയത്തെ യാത്രയിൽ ആരൊക്കെ നമുക്ക് വേണ്ടി കാത്തിരിപ്പുണ്ടാവുമെന്ന് അറിയില്ല..... ഓരോ മനുഷ്യരെയും ഓർമ്മകളുടെ ഏടുകളിലേക്ക് യാത്രയാക്കി മരണവും കൂടെത്തന്നെയുണ്ട്..
🙏
KR