ഒരു വേദനയിൽ
ജനനം!
മറു വേദനയിൽ
മരണം!
ജീവിത മധ്യേ
തേടിയെത്തുമാ-
വേദനകൾ,
ചിലപ്പോൾ
നിശബ്ദതയുടെ-
കൂട്ടിലകപ്പെടും,
ചിലത്
ഹാസ്യത്തിൽ-
പൊതിഞ്ഞുവെക്കും,
ചിലവ
കണ്ണീരിനൊപ്പം-
പെയ്തിറങ്ങും,
മറ്റ് ചിലത്
നമ്മിലലിഞ്ഞ്-
മണ്ണോട് ചേരും,
നൈമിഷികമാം
നോവിനപ്പുറം
കാത്തിരിക്കുമാ-
മാനന്ദമാകട്ടെ
നമ്മിലെ
പ്രതീക്ഷ!
❤️
KR