My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, January 14, 2023

തനിച്ചൊന്നു കാണാൻ (Lyrics)

14.01.23


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


മാനത്തൊരോരത്ത്‌ ഓർമ്മതൻ ചാരത്ത്‌

ദൂരത്തൊരമ്പിളി നോക്കി നിന്നു

പാലൊത്ത ചേലൊത്ത നോക്കിൻ നിലാവെയെൻ

മൺകുടിൽ മുറ്റത്ത്‌ തിരി തെളിച്ചു

എന്തിനു പിന്നെ നീ ഒന്നും മിണ്ടാതെ

കാർമുകിൽത്തുമ്പാൽ മുഖം മറച്ചു...

(തനിച്ചൊന്നു)


പണ്ടു നാം പാടിയ പൂമരക്കൊമ്പത്ത്‌

രണ്ടിണക്കിളികൾ പറന്നു വന്നു

വാരുറ്റ സ്നേഹത്തിൻ കൊഞ്ചലുമായെന്നും

നമ്മുടെ മോഹങ്ങൾ പങ്കുവെയ്‌ക്കും

എങ്കിലുമിന്നു നാം മായും സന്ധ്യയിൽ

കൺകളിൽ വെറുതേ നോക്കി നിന്നു..

(തനിച്ചൊന്നു..)


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


Singer : Padma Vibhooshan Dr. K J Yesudas, Deepthi Das

Lyrics, Concept, DOP & Direction: Anish Nair

Music: K. V. Sivadas


Music:


Orchastration & Programming: Vishnu Sivan

Mixed & Mastersed @ Renjith Rajan


Video:


Concept, DOP & Direcction: Anish Nair

Production: Twinframes Media

Associate Directors: Manesh Narayanan, Syam Sasikumar

Editor: P Deepesh

Production controller: Madhavan Atlas

Art Director: Manoj M.

Technical Support: Aju John



Cast: 


Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Mohammed Faheem, Shilpa, Ram, Dr. Sreelekha R. S., Ajith Narayanan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K. K.


🙏

KR