അഗ്നിയിൽ സ്ഫുടം
ചെയ്തർക്കനി-
ലലിഞ്ഞവളിന്നിനി-
പൂർണ്ണയായ്
നിശയെ പരിണയിക്കും
പൗർണ്ണമി തിങ്കളിൽ!
പ്രണയത്തിൻ
പൂർണ്ണിമയിലിന്നവൾ,
പാണന്റെ പാട്ടിലെ-
യീണമായ്, പാതി
പകുത്തെടുത്തുടലിന്റെ
താളമായ്, ചന്ദ്രികയി-
ലലിഞ്ഞൊരു ചന്ദ്ര-
കാന്തമായ്, നീല
നിശീഥിനിയായ്
പാർവണേന്തു മുഖിയായ്
പാരിജാത മലരായ്
പാൽ നിലാവിൽ
കുളിച്ചൊരു പാതിരാ-
വിലവൾ പവിത്രയായ്,
പാതി വ്രതയായ്...
❣️
KR