My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, January 4, 2021

❤️04.01.2021❤️

 എന്റെ മകൻ..... നിന്നിലേക്കുളള എന്റെ യാത്ര തുടങ്ങിയിരിക്കുന്നു..... പ്രാർത്ഥനയോടെ നിന്റെ അമ്മ...❤️

Sunday, January 3, 2021

A Letter to Santa....

1.1.2021


First night duty on New Year Day was brought a deep message to all of us who worked at peadiatric emergency department. A Letter to Santa was written by one of the child who visited the emergency department.


Content of the Letter;


Hi Santa,


I don’t have a family. I really wish to live with a family. CAN YOU PLEASE GIVE ME A FAMILY? So that I can happily live with them and can buy Lego game.


Love

(        )

A Little Girl (I can’t write the name here).


All the staff in the emergency department read the letter, left with tears after reading that. The little girl didn’t ask for a gift, but asked for a FAMILY....😔😔😔😔


How many kids would really wish to have a family to live in. And, people who have family don’t know how to treat their kids with respect, compassion and love....


നമ്മുടെ ജീവിതം ജീവിച്ചു തീർക്കുന്നതിലല്ലാ ഓരോ ജന്മത്തിന്റേയും മഹത്വം ഇരിക്കുന്നത്‌നമ്മിലൂടെ മറ്റൊരു ജന്മത്തിനു പുണ്യമായി മാറുമ്പോഴാണു....


❤️

KR


Friday, January 1, 2021

Happy New Year

 പുതിയ വർഷം...

പുതിയ പ്രതീക്ഷകൾ....

പുതിയ യാത്രയും നല്ലതായി തീരട്ടെയെന്ന പ്രാർത്ഥനയോടെ...

❤️

KR

Thursday, November 26, 2020

ആ സഹാനുഭൂതിയാണു സ്നേഹം....


സ്നേഹത്തെക്കുറിച്ച്‌ എഴുതണമെങ്കിൽ ആ സ്നേഹത്തെ അതിന്റെ ഏറ്റവും ആഴങ്ങളിൽ തന്നെ അറിയണം... ഒരു പക്ഷേ ഈ ജന്മം പോലും അതിനു മതിയാവില്ലാ എന്നെനിക്കറിയാം....


ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏതെല്ലാം ഭാവത്തിൽ അവൾ ആ സ്നേഹത്തെ സ്വീകരിക്കേണ്ടി വരുന്നുവോ ആ തീഷ്ണതിയിലൂടെയെല്ലാം ഞാൻ ചെയ്ത യാത്രയാണു എന്റെ ജീവിതത്തിനു പുതിയ അർത്ഥങ്ങൾ നേടിത്തന്നത്‌...


ഓരോ മനുഷ്യരുടെ, അനുഭവങ്ങളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന ഓരോന്നിനും നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു വലിയ സ്ഥാനമുണ്ട്‌... 


"ചില ആത്മ്മാക്കളുടെ സാന്നിദ്ധ്യം മതി നമുക്ക്‌ ചുറ്റുമുളളതെല്ലാം നല്ലതായി തീരുവാൻ... അവരുടെ ഐശ്വര്യം മതി നമുക്ക്‌ ചുറ്റും ഒരു പ്രകാശം വന്ന് നിറയുവാൻ.... " 


അത്‌ ചിലപ്പോൾ സന്തോഷത്തിന്റെ രൂപത്തിലായിരിക്കാം, വേദനയുടെ രൂപത്തിലായിരിക്കാം... ഒരു പക്ഷേ ആ വേദനയിലൂടെ കടന്നുപോയാൽ മാത്രം നമ്മൾ മനസ്സിലാക്കുന്ന ചില സത്യങ്ങൾ... ആ അനുഭവങ്ങൾ, വ്യക്തികൾ നമ്മളെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതാണു നമ്മൾ എന്ന വ്യക്തിയിലെ വ്യക്തിത്വത്തിന്റെ പരമമായ ശക്തി.... അത്‌ മനസ്സിലാക്കണമെങ്കിൽ നമ്മുടെയെല്ലാം ഉളളിൽ അനന്തമായിക്കിടക്കുന്ന ആ സ്നേഹത്തെ അറിയണം... അതിന്റെ ഊർജ്ജത്തെ അറിയണം.... അതിലേക്കുളള യാത്രയാണു സഹാനുഭൂതി...


നമ്മൾ ഓരോരുത്തരുടേയും ചിന്തകളും, അനുഭവങ്ങളും, യാത്രകളും എല്ലാം വിത്യസ്ഥമാണു.... ആ വിത്യസ്ഥതയെ അംഗീകരിക്കലാണു Compassion... “Accepting You as You are....” ഒരു പക്ഷേ നമ്മുടെ ദൗർബല്യങ്ങളെ നമ്മൾ അതിജീവിക്കുമ്പോൾ മാത്രം സാധ്യമാകുന്ന ഒന്ന്... അതൊരു വലിയ യാത്രയാണല്ലേ... A journey to Our Destiny......


❤️

KR

Tuesday, November 24, 2020

അരികെ....

 “എന്നെ ഒരിക്കലും അയാൾ സ്നേഹിച്ചിരുന്നില്ലായെന്ന് ഞാൻ മനസ്സിലാക്കുന്നു....

അയാൾ ആരേയും സ്നേഹിച്ചില്ലാ....

 സ്നേഹത്തിൽ അയാൾ വിശ്വസിച്ചില്ലാ... "

 ❤️അരികെ❤️


“തന്നെ തേടി വരില്ലായെന്നറിഞ്ഞിട്ടുമുളള കാത്തിരുപ്പുകൾ...

മറുപടികളില്ലാത്ത സന്ദേശങ്ങൾ...

മൗനത്തിനിപ്പുറം എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും 

സ്വയം എഴുതിച്ചേർക്കുമ്പോൾ ,

കണ്ണിൽ പടരുന്ന നനവിനു ഹൃദയത്തിൽ ചാലിച്ച

സ്നേഹത്തിന്റെ വിശുദ്ധിമാത്രം സ്വന്തം....”


❤️

KR

Monday, November 23, 2020

23.11.20

 My first step towards my destiny was initiated today...

I longed for years to happen that in my Life....

Thank You Lord....

Thank You my mentor...

Be with us Lord...

Your Mom is waiting for you my children....

❤️

 Sometimes, looking back into your Life will give you an insight into the fact that how blessed you are!!.... Let that inspiration be the guide to venture new horizons in Your Life....❤️”

KR

Wednesday, November 11, 2020

11.11


ഓർമ്മകൾ ....

ഓർമ്മിക്കുവാൻ ഇഷ്ടപ്പെടുന്ന ഓർമ്മകൾ...

മനസ്സിന്റെ ഒരു കോണിൽ താലോലിക്കുന്ന ഓർമ്മകൾ....

ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തുന്ന ഓർമ്മകൾ....

ഇനിയും ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഓർമ്മകൾ....

മരണം വരെ കൂടെക്കൂട്ടിയ ഓർമ്മകൾ...

നിന്നോടും എന്നോടും  മണ്ണിൽ ചേരുന്ന ഓർമ്മകൾ....

 നല്ല ഓർമ്മകളായിരിക്കട്ടെ ഓരോ മനുഷ്യനേം പൂർണ്ണമാക്കുന്നത്‌...


KR.....❤️

Wednesday, November 4, 2020

4.11.20


 

Photo courtesy: Sumi Anirudhan


Sometimes, empty path leads to your Destiny.... 


ചില വഴികൾ ശൂന്യമാണു.... പക്ഷേ ആ ശൂന്യതയും ഒരു സൗന്ദര്യമാണു.... 

ഒരു പക്ഷേ തനിയെ നടന്നാൽ മാത്രം അടുത്തറിയുന്ന സൗന്ദര്യം ....


KR....❤️


Tuesday, October 27, 2020

I have forsaken My Emotions ....

 27.10.20


“Hey! Are you there?”

“Yes. I am.”


“What are you doing?”

“Ah!..I am collecting broken pieces of my soul.”


“Oh! I am sorry to hear that.”

“Hey! You don’t need to be sorry. It’s just part of my destiny.”


“How can you help you with?”

“Oh! Thank You for your kindness, but you can’t.”


“Why??..”

“Because, It’s broken into million pieces and most of them are missing too..”


“How are you going to fix them then?”

“I can’t fix them anymore. Sometimes, you have to live your life with those missing pieces.”


“How??...”

“I have been trying to fix my broken pieces whenever I went through heartache. And, It always left me with scars. Now, I can’t even join all the pieces as it left me with full of holes.”


“Then, how are you going to survive??..”

“I am going to survive with a fact that no one can break my heart ever as I have forsaken My Emotions....”


KR....

Saturday, October 24, 2020

❤️ചാർളി❤️


https://youtu.be/vjfnDI_1sd0


"നമുക്ക്‌ പ്രിയപ്പട്ടവരിൽ ചിലർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന ശൂന്യത എത്രവലുതാണു.... ഉത്തരങ്ങളില്ലാത്ത ചില കടങ്കഥകൾ പോലെ...."


സ്നേഹം നീ നാഥാകാരുണ്യം നീയേ...

പാപം പോക്കൂ നീദൈവസുതനേ...

മൂകമരുഭൂവിൽ ജീവജലമായ് നീ...

ദാഹാർത്തരിവരിൽ സദാ ചേരണേ...


സ്നേഹം നീ നാഥാകാരുണ്യം നീയേ...

പാപം പോക്കൂ നീദൈവസുതനേ...

ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...

നീറും കാലടിയാൽ കേറും ദേവാ...

തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ

കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...


❤️

നൂലില്ലാ പട്ടം...