ജ്യോതിശാസ്ത്രത്തിലെ 26-മത്തെ നക്ഷത്രമാണ് ഉതൃട്ടാതി (Sanskrit: उत्तरभाद्रपदा). വെസ്റ്റേൺ ആസ്‌ട്രോളജി അനുസരിച്ച് പെഗസസ് നക്ഷത്ര സമൂഹത്തിലെ ഗാമ പെഗസി (Algenib), ആൻഡ്രൊമെഡ നക്ഷത്രസമൂഹത്തിലെ ആൽഫ ആൻഡ്രൊമെഡ (Alpheratz) എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതി. കട്ടിലിന്റെ കാലുകളുടെ ആകൃതിയിലാണിത് കാണപ്പെടുന്നത്.
ഹൈന്ദവ വിശ്വാസം അനുസരിച്ച് നക്ഷത്ര ദേവത അഹിര്‍ബുധ്നി. ശുഭകർമ്മങ്ങൾക്ക് മികച്ച നക്ഷത്രമായും ഇതിനെ കരുതുന്നു.
ജീവിതത്തെ വളരെ ഗൗരവമായി കാണുന്നവരും, വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരും, ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവരും, പൊതുവിജ്ഞാനം കൂടുതൽ ഉളളവരും, നല്ല ഓർമ്മ ശക്തിയുളളവരും, എന്നാൽ ഒന്നിലും ഉറച്ച് നിൽക്കാത്തവരുമാണ് ഈ നക്ഷത്രക്കാർ. ഒരു ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ അതുപേക്ഷിച്ച് അടുത്തതിലേക്ക് എടുത്ത് ചാടുന്നവരാണെങ്കിലും, ജീവിത വിജയത്തിനുവേണ്ടി വളരെ അധികം കഠിനമായി പരിശ്രമിക്കുന്നവരുമാണിവർ. മറ്റുളളവരോട് വളരെ സൗഹാർദ്ദമായി പെരുമാറുന്ന ഇവർ, എല്ലാവരെക്കുറിച്ചും ഒരു സംശയം ഉളളിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ തങ്ങളുടെ സങ്കടങ്ങളെല്ലാം ഉളളിൽ ഒതുക്കുന്നുവരാണ്. എല്ലാവരോടും ഒരു അകലം സൂക്ഷിച്ച് പെരുമാറുന്ന ഇവർക്ക് സ്നേഹത്തിന്റെയും, വിശ്വാസത്തിന്റേയും പേരിൽ തിരിച്ചടികൾ ലഭിക്കാറുമുണ്ട്.
വളരെ തുറന്ന പെരുമാറ്റരീതിയാണിവരുടെ. അതുകൊണ്ട് മനസ്സിൽ തോന്നുന്നതൊക്കെ ഒരു മടിയുമില്ലാതെ തുറന്ന് പറയും, അതിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാറുമില്ല. അവരുമായ് പൊരുത്തപ്പെടാത്ത വ്യക്തികളെ അവർ പെട്ടെന്ന് തന്നെ അകറ്റി നിർത്തും. പെട്ടെന്ന് പിണങ്ങുമെങ്കിലും ആരോട് വ്യക്തിവിരോധം വെച്ചുപുലർത്താറില്ല. മാനസ്സികമായി വളരെ ദുർബലരാണിവർ. എന്നാൽ തന്റെ ഇഷ്ടങ്ങൾ ആർക്കുമുൻപിലും അടിയറവു വെക്കാറില്ല. സത്യസന്ധരായ ഇവർ കപടതയുളളവരേയും, കളളം പറയുന്നവരേയും എപ്പോഴും അകറ്റി നിർത്താറുണ്ട്. പക്ഷേ താൻ പറയുന്നത് ശരിയെന്ന് എപ്പോഴും വാദിക്കുന്നവരുമാണ്. കുറച്ച് ദേഷ്യം കൂടുതലുളളവർ ദേഷ്യം വരുമ്പോൾ ഒരു നിയന്ത്രണവുമില്ലാതെ പെരുമാറാറുണ്ട്. സാമ്പത്തിക കാര്യത്തിൽ പണം ചിലവഴിക്കാൻ മടിയുളളവരാണിവർ. എല്ലാ തൊഴിൽ മേഖലയിലും ശോഭിക്കുന്നവരാണിവർ.
- ദേവത - അഹിര്‍ബുധ്നി
- അധിപന്‍ - ശനി
- മൃഗം - പശു
- പക്ഷി - മയില്‍
- വൃക്ഷം - കരിമ്പന
- ഭൂതം - ആകാശം
- ഗണം - മനുഷ്യഗണം
- യോനി - സ്ത്രീ
- നാഡി - മധ്യം
- ചിഹ്നം - ഇരട്ടക്കുട്ടികള്‍
ശനിദശ (10 വയസ്സ് വരെ)
ബാലാരിഷ്ടകൾ കൂടുതൽ ഉളളവരും, പഠനത്തിൽ പ്രതിസന്ധികൾ, അച്ഛനമ്മമാർക്ക് ദോഷങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്.
ബുധദശ (11-27 വയസ്സ്)
നല്ല സമയമായി കണക്കാക്കപ്പെടുന്നു. ജീവിത പുരോഗതിയുടെ പാതയിൽ ഈ കാലഘട്ടം മുന്നോട്ട് പോകുന്നു.
കേതു ദശ ( 28-34 വയസ്സ്)
പ്രതിസന്ധികളുടെ കാലമായി കേതുദശയെ രേഖപ്പെടുത്തുന്നൂ. തൊഴിൽ പ്രതിസന്ധി, സാമ്പത്തിക ബുദ്ധിമുട്ട്, ബന്ധങ്ങളിൽ വിളളൽ, ഒറ്റപ്പെടൽ, ഒരുപാട് അപവാദങ്ങൾ കേൾക്കുക അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ തുടർകഥയാകുന്ന കാലം.
ശുക്രദശ (35-54 വയസ്സ്)
വലിയ പ്രതിസന്ധികൾക്ക് ശേഷം ജീവിതം പുരോഗതിയുടെ പാതയിൽ മുന്നേറുന്ന കാലം. ജീവിതത്തിൽ നഷ്ടമായതെല്ലാം തിരിച്ച് പിടിക്കുന്ന കാലം.
സൂര്യദശ (55-60 വയസ്സ്)
ആരോഗ്യപരമായ പ്രശ്നങ്ങൾ, മാനസ്സികപരമായി സ്വസ്ഥതയില്ലായ്മ അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന നാളുകൾ.
ചന്ദ്രദശ (61 -71 വയസ്സ്)
വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ, സന്താനങ്ങളെക്കൊണ്ടുളള മനോദുഃഖം, ഒറ്റപ്പെടൽ എന്നിവക്ക് സാധ്യതയുളള കാലം.
🔥⛎🔥
KR
No comments:
Post a Comment