My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, October 15, 2021

Rest In Peace Jude…❤️🙏

 



God sent an Angel to James and Preethy. They named Him Jude James Thomas. God is kind. He chose You both to give a peaceful and dignified life to Jude.


Jude’s journey in this beautiful earth was ended yesterday… He joined with His Heavenly Father… 


Oh! Jude… We all miss You, but Your family…They’re going to miss You the most..  You left them with Your beautiful memories…. 


May Your Soul Rest In Peace…


With lots of Love ❤️ and prayers…


Tuesday, October 5, 2021

സാഹിത്യവേദി (26.09.21)

 സാഹിത്യവേദിയുടെ കൂട്ടായ്മ ഒരിക്കൽ കൂടി കൊറോണയുടെ ആകുലതകളെ മാറ്റി വെച്ച്‌ സെപ്റ്റംബർ 26-നു സംഗമിച്ചപ്പോൾ പുസ്തക പരിചയവും ചർച്ചകളുമായി വീണ്ടും ഒരു പിടി നല്ല ഓർമ്മകൾ ഞങ്ങളിൽ അവശേഷിപ്പിച്ചു



സജിച്ചായൻ പരിചയപ്പെടുത്തിയ വിടിഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും ഏറെ ചർച്ചചെയ്യപ്പെട്ടു. 1971- കേരള സാഹിത്യ പുരസ്കാരം  കൃതിക്ക്‌ ലഭിച്ചുവി ടി -യുടെ ബാല്യം കൗമാരം യവ്വനം വരച്ചു കാട്ടുന്ന ആത്മകഥ  ബ്രാഹ്മണ സമൂഹത്തിന്റെ അനാചാരങ്ങളെ വളരെ ധീരമായി എടുത്തുകാണിക്കുന്ന ഒരു ചരിത്ര പുസ്തകമായിത്തന്നെ ഇതു മാറി


തന്റെ പതിനേഴാം വയസ്സ് വരെ നിരക്ഷരനായിരുന്ന  യുവാവ് ഒരു ചെറു ബാലികയില്‍ നിന്ന് ആദ്യമായി അക്ഷരം പഠിക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയവഴിത്തിരിവായി മാറിവ്യവസായ വിപ്ലവങ്ങളിലൂടെയും ശാസ്ത്രീയ വിജ്ഞാനത്തിലൂടെയും ലോകം മുന്നേറുമ്പോള്‍ ദര്‍ഭ പുല്ലുകൊണ്ട് പവിത്രമോതിരവും കൂര്‍ച്ചവും കെട്ടി ഹോമരൂപേണ നമ്പൂതിരിമാര്‍ നടത്തി വന്ന ലഘു വ്യവസായത്തിന്റെ ദയനീയതയോര്‍ത്തു അദ്ദേഹം പരിതപിച്ചു.


ഉണ്ണുകഉറങ്ങുകഗർഭമുണ്ടാക്കുക’, ‘വയ്ക്കുകവിളമ്പുകപ്രസവിക്കുക’ തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നുനങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ  പുസ്തകത്തിലൂടെ വി.ടിഎടുത്തുകാണിക്കുന്നു.


വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ലചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകിആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചുഅവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചുമനുഷ്യചിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്ക് തോന്നുന്നുസ്വാതന്ത്ര്യസമരമെന്നാല്‍ രാഷ്ട്രീയസമരമോസാമ്പത്തിക സമരമോ സാമൂഹ്യസമരമോ മാത്രമല്ലഎന്നാല്‍ ഇതെല്ലാമാണുതാനും…”

കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെപ്പിടിച്ച കണ്ണാടിയായിമാറിയ ഇതിഹാസസമാനമായ ഒരു ആത്മകഥയിലെ കുറിപ്പുകളാണ്


അര്‍ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ഠാനങ്ങളുടെ കണിശതയില്‍ ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹംകണ്ടു കാഴ്ച അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആത്മനൊമ്പരങ്ങള്‍ ആണ് വി. ടി. ഭട്ടതിരിപ്പട്‌ എന്നാ സാമൂഹ്യ പരിഷ്‌കര്‍ത്താവിനു ജന്മം നല്‍കിയത്.


"1921- അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു." എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം


വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുപറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്.


(കടപ്പാട്‌ : വിക്കിപീഡിയഡി.സിബുക്ക്സ്‌).


സ്നേഹപൂർവ്വം 

കാർത്തിക.

Monday, October 4, 2021

പ്രിയപ്പെട്ട അപ്പാപ്പിക്ക്‌ കണ്ണീരോടെ വിട...




 ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട്‌ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പാപ്പിയും യാത്രയായിരിക്കുന്നു... എന്നും ഒരു ചിരിയോട്‌ കൂടി മാത്രമേ അപ്പാപ്പിയെ കണ്ടിട്ടുളളൂ.... ഇനി നാട്ടിൽ ചെല്ലുമ്പോൾ  ചിരി ഇല്ലാ... 


കൊറോണയെന്ന മഹാമാരിയിൽ പ്രിയപ്പെട്ടവരെ‌ ഒരു നോക്ക്‌ കാണുവാൻ സാധിക്കാതെ എത്രയോ പേർ ഓർമ്മയുടെ ഏടുകളിൽ മൃതിയടയുന്നു....


ഞങ്ങളുടെ സൂസുവിനേയും(പപ്പയുടെ പ്രിയപ്പെട്ട പെങ്ങൾ), രെഞ്ചിത്തിനേയുംരെമ്യയേയുംറോയിയേയും അവരുടെ കുടുംബാങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുന്നു.... അപ്പാപ്പിയുടെ വേർപാട്‌ തീർത്തിരിക്കുന്ന വേദനയെശൂന്യതയെ അതിജീവിക്കുവാൻ ദൈവം എല്ലാവരേയും പ്രാപ്തമാക്കട്ടെ...


ഒരു പാട്‌ വേദനയോടെ...

Thursday, September 23, 2021

❤️ 23.09.21❤️

 നന്ദിനീ ചൊരിഞ്ഞ സ്നേഹത്തിനു...

നന്ദിനീ നൽകിയ സഹകരണങ്ങൾക്ക്‌...

നന്ദിനീ ചേർത്തുവെച്ച നിമിഷങ്ങൾക്ക്‌...


നന്ദിതനിച്ചായ നേരങ്ങളിൽ

പങ്കുകൊണ്ട ജീവിത യാത്രക്ക്‌...

നന്ദിആത്മാംശമാം സ്വപ്നങ്ങൾക്ക്‌ -

നീ നൽകിയ ജീവനു...


നന്ദികാലം നിഷേധിച്ച നീതിക്ക്‌ മുൻപിൽ

എന്നെ തനിച്ചാക്കി നീ തുടർന്ന യാത്രക്ക്‌...

നന്ദിതനിച്ചാകുമ്പോൾ മാത്രം-

നാമറിയുന്ന ചില ജീവിത സത്യങ്ങൾക്ക്‌...


ഏകാംഗ പഥികയായി തുടരുമീ യാത്രയിൽ

എന്നും സ്നേഹം മാത്രം ‌..

നന്ദി... നന്ദി...നന്ദി....


❤️

KR

Wednesday, September 22, 2021

ധർമ്മം...


"ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാ... പക്ഷേ ഈശ്വരനെ കൂടെക്കൂട്ടേണ്ടത്‌ നമ്മുടെ ആവശ്യകതയാണു..."


ധർമ്മം പാലിക്കുന്ന യുധിഷ്ഠിരൻ ചൂതുകളിയിൽ ഏർപ്പെടുന്നത്‌ മാനഭംഗമെന്ന് ധരിച്ച്‌ മാധവൻ അറിയാതെ ചൂതുകളിച്ചുഎല്ലാം അറിയുന്ന മാധവനിൽ നിന്ന് ചൂതു കളി മറച്ചുവെച്ചത്‌ ചെറിയ തെറ്റായാരിക്കാം പക്ഷേ അതിന്റെ ഭവിക്ഷത്ത്‌ വളരെ വലുതുമായിരുന്നു


ധർമ്മം പാലിക്കുന്നവർ നിർബദ്ധത്തിനു വഴിങ്ങിയിട്ടാണെങ്കിലും ചെറിയ തെറ്റുകളോ പാപങ്ങളോ ചെയ്യേണ്ടതായിട്ട്‌ വരുന്നുഅല്ലെങ്കിൽ ചെയ്യുവാൻ കൂട്ടു നിൽക്കേണ്ടതായിവരുന്നുഅതുമല്ലെങ്കിൽ ചെയ്യുന്നത്‌ കണ്ടു നിൽക്കേണ്ടതായി വരുന്നുപക്ഷേ ആ അവസരത്തിൽ ഈശ്വരനെ കൂടെക്കൂട്ടുവാൻ മറന്നു പോകുന്നുകാരണം ഈശ്വരൻ ഈ കർമ്മത്തിനു കൂട്ടുനിൽക്കില്ലായെന്ന ചിന്തയാണുഎന്നാൽ ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാഅത്‌ പുണ്യമായാലും പാപമായാലുംഈശ്വര വിശ്വാസത്തെ കൂടെക്കൂട്ടുമ്പോൾ നമ്മളിൽ നിന്ന് പുറത്തുവരുന്ന പാപത്തിന്റെ അളവ്‌ കുറയുന്നതാണുഅതു മൂലമുണ്ടാകുന്ന ദുഃഖവും കുറയുന്നതാണുഈശ്വരൻ ചെയ്യുന്നത്‌ പാപത്തിന്റെ സങ്കീർണ്ണതകളെ കുറച്ച്‌ മാനവനെ പുണ്യമാർഗ്ഗത്തിലേക്ക്‌ നയിക്കുകയെന്നതാണുഅതുകൊണ്ട്‌ ഈശ്വരനെ എല്ലായിടത്തേക്കും ക്ഷണിക്കുക

 https://youtu.be/CLHLJNx6K8k


❤️

KR

നന്ദി...

21/09/21

 നന്ദി തന്ന സ്നേഹത്തിനു...

നന്ദി നൽകിയ സഹകരണങ്ങൾക്ക്‌...

നന്ദി ചേർത്തുവെച്ച നിമിഷങ്ങൾക്ക്‌...

നന്ദി എന്റെ ജീവിതത്തിൽ ഏറ്റവും -

ഒറ്റപ്പെട്ട നിമിഷത്തിൽ എന്റെ യാത്രയിൽ-

പങ്കു ചേർന്നതിനു....

നന്ദി എന്റെ ഏറ്റവും മോശപ്പെട്ട സമയമെന്ന്,

കാലം തെളിയിച്ച നിമിഷങ്ങളിൽ 

എന്നിൽ നിന്നകന്ന് എന്നെ -

തനിയെ ജീവിക്കുവാനുളള ധൈര്യത്തിലേക്ക്‌ -

നയിച്ചതിനു....

നന്ദി.... നന്ദി.... 

എന്നും സ്നേഹം മാത്രം ..❤️


കണ്ടതും കേട്ടതും മാത്രം സത്യമെന്ന് വിശ്വസിക്കുന്ന മനുഷ്യർക്കിടയിൽ, കാണാത്ത സത്യങ്ങൾ കേൾക്കാത്ത സത്യങ്ങൾ എത്രയോ അധികമെന്ന് അറിയാതെ നമ്മളെ തളളിക്കളയുമ്പോൾ ഒരു പ്രാർത്ഥനയോടെ ആ പടിയിറങ്ങുവൻ മാത്രം നമുക്ക്‌ സാധിക്കുന്നു... എന്റെ സ്നേഹമെന്താണെന്നും എന്തായിരുന്നുവെന്നും തെളിയിക്കുവാൻ ഒരു പാട്‌ കാരണങ്ങളും നേരുകളും എന്നിലുണ്ട്‌ പക്ഷേ ആ വെളിപ്പെടുത്തലുകൾ ഇല്ലാണ്ടാക്കുന്നത്‌ ഒരു പറ്റം മനുഷ്യരുടെ സന്തോഷത്തെയാണു... അതിനേക്കാൾ എത്രയോ നല്ലതാണു.... മനസ്സിലാക്കുവാനും മറക്കുവാനും പൊറുക്കുവാനും സാധിക്കാതെ വരുന്നവരുടെ മുൻപിൽ നിശബ്ദമായി പടിയിറങ്ങുന്നത്‌... കാലവും കർമ്മവും കാത്തുവെച്ചിരിക്കുന്ന തിരിച്ചറിവുകൾ നല്ല അനുഭവങ്ങളായി എല്ലാവരിലും പരിണമിക്കട്ടെ....

എന്റെ കുട്ടികൾ...❤️❤️❤️❤️❤️❤️

Monday, September 20, 2021

ബോബി അച്ചന്റെ വാക്കുകളിലൂടെ ...

 വെറുപ്പ്‌ ഭക്ഷിക്കുന്നവർ....

ഇന്ന് സൈബർ ലോകത്തിലൂടെ മാനവരാശിയുടെഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന വിഷം ... 


സ്നേഹമെന്ന ദിവ്യാഔഷധം കൊണ്ട്‌ മാത്രം സൗഖ്യമാക്കുവാൻ സാധിക്കുന്ന വിഷം...


സ്നേഹത്തിലേക്കുളള വാതിൽ കേഴ്‌വിയാകുമ്പോൾ ....  സ്നേഹത്തിന്റെ സങ്കേതംനിങ്ങളുടെ ഹൃദയങ്ങളായി മാറുന്നു...


കുലീനങ്ങളായ പരിസരങ്ങളുംഭാഷണങ്ങളും  സ്നേഹം സൃഷ്ടിച്ചെടുക്കുന്നു...


LOVE IS FORGIVENESS….


സ്നേഹം ദീർഘ ക്ഷമയുളളതാണു.... കാലങ്ങളോളം കാത്തിരുന്നാലുംമടങ്ങിപ്പോയവരെല്ലാം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്ന ക്ഷമ... ഒരിക്കലെങ്കിലും ഒരുസ്നേഹാനുഭവം നിങ്ങൾ അറിഞ്ഞിട്ടുണ്ടെങ്കിൽ  സ്നേഹം നിങ്ങളെ തേടി വരിക തന്നെചെയ്യും...


LOVE IS KIND….


സ്നേഹമെന്നത്‌ കരുണയാണു....  കരുണയുടെ മൂന്ന് തലങ്ങൾ ....

Cognitive Component : നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളെ ബുദ്ധിപരമായിനോക്കികാണുക... Understanding എന്ന അടിസ്ഥാനമാണു കരുണയുടെ  തലത്തെനിലനിർത്തുന്നത്‌.


Affective Component: വൈകാരികമായ തലത്തിൽ നമ്മളെങ്ങനെ ഓരോസാഹചര്യങ്ങളേയും നോക്കികാണുന്നുഅതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നത്‌ തലത്തിൽ പ്രസക്തമാണു.


Motivative Component: ബുദ്ധിപരമായ അനുയാത്രയും ഹൃദയ ഐക്യവും മാത്രം ഒരുപ്രശ്നങ്ങളുടേയും പരിഹാരമാകുന്നില്ലാഓരോ സാഹചര്യങ്ങളിൽ നിന്നും നമ്മൾ എങ്ങനെപുറത്തുവരുന്നു എന്നത്‌ നമ്മുടെ നിലനിൽപ്പിന്റെ സുവിശേഷമായി മാറുന്നുഅവിടെകരുണയും സ്നേഹവും കൈകോർക്കുമ്പോൾ നമ്മൾ നമ്മളെ മാത്രമല്ലാ... മറ്റൊരാളുടെകണ്ണിലൂടെയും ഹൃദയത്തിലൂടെയും ചിന്തയിലൂടെയും നമ്മൾ  ലോകത്തെ കാണുന്നു .... നമ്മളെല്ലാവരും  ഭൂമിയിൽ ഓർമ്മിക്കപ്പെടുവാൻ പോകുന്നത്‌ നമ്മളോരോരുത്തരുംചെയ്ത കരുണയുടെ അടയാളങ്ങൾ ഒന്ന് കൊണ്ട്‌ മാത്രമായിരിക്കുംഎന്നോ ലഭിച്ചഅനുഭവിച്ച കരുണയുടെ വെളിച്ചത്തിലാവട്ടെ മനുഷ്യന്റെ എല്ലാ കടന്നു പോകലുകളും....


LOVE IS NOT JEALOUS… 


സ്നേഹം അസൂയപ്പെടുന്നില്ലാ... അസൂയയെന്നത്‌ അഗ്നിപോലെയാണു... ആളിപ്പടരുന്നതിനു മുൻപ്‌ നമ്മളത്‌ അണച്ചില്ലെങ്കിൽ അത്‌ വിതക്കുന്ന വിനാശത്തിനുതിരികെ നൽകുവാൻ നമ്മുടെ ജീവിതം പോലും അവശേഷിക്കാതെ വരുന്നസാഹചര്യങ്ങളുണ്ടാവുന്നു... അസൂയയെന്നത്‌ നമ്മളിൽ തീർക്കുന്ന വിപത്തുകൾ - 


Loneliness - നമ്മൾ നമ്മിലേക്ക്‌ തന്നെ ചുരുങ്ങിപ്പോകുന്ന അവസ്ഥയിൽ അസൂയ നമ്മെകൊണ്ടെത്തിക്കുന്നു


Lack of trust- നമ്മളുടെ കുറവുകൾ നമ്മൾ അംഗീകരിക്കുമ്പോൾ ഉണ്ടാകുന്ന ചൈതന്യംനമുക്ക്‌ നഷ്ടപ്പെടുമ്പോൾ പിന്നീട്‌ ഒന്നിനേയും ആരേയും വിശ്വസിക്കുവാൻ പറ്റാത്തഅവസ്ഥയിലേക്ക്‌ അസൂയ നമ്മെ കൂട്ടിക്കൊണ്ട്‌ പോകുന്നു.


Aggressiveness: ഏകാന്തതയുംവിശ്വാസമില്ലായ്മയും ഒരു മനുഷ്യനിൽഅവശേഷിപ്പിക്കുന്നത്‌ ദേഷ്യവുംദുശാഠ്യവുമായിരിക്കും


നമുക്ക്‌ ചുറ്റും നല്ലത്‌ പറയുകയുംപ്രവൃത്തിക്കയുംനമ്മുടെ കൊച്ച്‌ കൊച്ച്‌ വിജയങ്ങളിൽപോലും നമ്മോട്‌ അസൂയയില്ലാത്ത മനുഷ്യരോടുത്തുളള സഹവാസമാണുനാമോരോരുത്തരുടേയും ജീവിത വിജയങ്ങൾ.... മറ്റുളളവരുടെ സന്തോഷം നമ്മുടേയുംസന്തോഷമാണെന്ന് തോന്നിതുടങ്ങുന്നിടത്തുനിന്ന് തുടങ്ങുന്ന സ്നേഹത്തിന്റെഅനുയാത്ര... അതാണു  കൊച്ച്‌ ജീവിതം ..


അപരന്റെ ഭംഗികളെ നോക്കി ചിരിക്കുവാൻസാധിക്കുന്ന കാലത്തിലേക്കുളള യാത്രയാവട്ടെനമ്മുടെ  യാത്രയും ...


എവിടെയായാലും സന്തോഷമായി ജീവിക്കുക... എന്റെ സ്നേഹത്തിനു അതിനേക്കാൾവലിയ സമ്മാനങ്ങൾ നിനക്ക്‌ നൽകുവാൻ ഇല്ലാ....


❤️

KR

Thursday, September 16, 2021

It’s a long journey…..


 ആരോരും കൂടെയില്ലാത്ത.... തനിച്ചുളള യാത്ര..... 

എല്ലാം ഓർമ്മകളാണു.... 

പക്ഷേ ആ ഓർമ്മകൾക്കൊപ്പം അറിയാതെ നനയുന്ന കണ്ണുകളും ....

ചാലിട്ടൊഴുകുന്ന കണ്ണീർക്കണങ്ങളുടെ ഉപ്പുരസവും മാത്രം കൂട്ട്‌...

❤️

KR

Tuesday, September 14, 2021

❤️ Fortieth Rule of Love ❤️


 "A life without love is of no account. Don’t ask yourself what kind of love you should seek, spiritual or material, divine or mundane, Eastern or Western. Divisions only lead to more divisions. Love has no labels, no definitions. 

It is what it is, pure and simple. 

Love is the water of life. And a lover is a soul of fire! The universe turns differently when fire loves water.”


❤️ Forty Rules of Love ❤️ 


❤️

KR