വാക്കുകൾ അന്യമായ നിമിഷങ്ങളെ പുൽകുവാൻ
നിൻ നയനങ്ങൾ തേടുന്നത് എന്തിനെയാണു?
എൻ അന്തരാത്മാവിൽ ആഴങ്ങളിൽ നിശബ്ദമായി
ഒഴുകുന്ന പ്രണയമെന്ന അനുഭൂതിയെയോ!
പൗർണ്ണമി രാവിൽ ധരിത്രിതൻ മടിത്തട്ടിൽ 
നിലാമഴ പൊഴിക്കുന്ന ചന്ദ്രനും  നിശബ്ദമായി തേടുന്നതും
 ക്ഷിതിതൻ ആത്മാവിൽ അലിഞ്ഞു ചേർന്ന 
ആ പ്രണയമെന്ന അനുഭൂതിയെയാണു
നിശബ്ദമായി എന്നിലൊഴുകുന്ന പ്രണയത്തിൻ വീചികളെ 
എൻ അന്തരാത്മാവിനാൽ ഞാനും പ്രണയിക്കുകയാണു 
പ്രണയമെന്ന അനുഭൂതിയെ പുൽകി
 ഈ ജന്മത്തിൻ ഗമനവും സാർത്ഥകമാക്കീടുവാൻ.  
No comments:
Post a Comment