നീയാം മഞ്ഞുതുളളിയിൽ അലിഞ്ഞു ചേർന്ന ഹിമകണം ഞാൻ .....
My Dreams and Determinations
My Dreams and Determinations
To have my signature in the World of Letters.
To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)
Launching a charitable organization for poor, orphans and destitutes.
To merge into this Nature through the experience of my Love and fervent coupling.
"To win the life through My Secret Wish".
Tuesday, August 29, 2017
ഒരു പുഞ്ചിരി അത് മാത്രം...
കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. തിരിച്ച് ഞാനും കൊഞ്ഞനം കുത്തിയാൽ, ആ കാലം എന്നെ നോക്കി പുച്ചിച്ച് ചിരിക്കും. അതുകൊണ്ട് മറുപടിയായി ഞാൻ കാലത്തിനൊരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ എന്റെ കണ്ണുകളിൽ വിടർന്ന തിളക്കത്തിൽ കാലം കണ്ടു ഞാനെന്ന വ്യക്തിയെ, എന്റെ സ്വപ്നങ്ങളെ, ഈ ജീവിതത്തിൽ ആരൊക്കെ എന്നെ തളളിക്കളഞ്ഞാലും എന്റെ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്ന എന്റെ ആത്മവിശ്വാസത്തെ. അതു കണ്ടുകൊണ്ടാവണം അവസാനം കാലവും എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ നല്ലൊരു വായനക്കാരിയല്ല; എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ വായിക്കാറുമുണ്ട്. ഇന്ന് വായന ഒരു വിഷയമായി തിരഞ്ഞെടുത്തത് കഴിഞ്ഞ രണ്ടു ദിവസം ഞാൻ എന്നെക്കുറിച്ച് പഠിക്കുവാൻ ശ്രമിച്ചപ്പോൾ ചില വായനകൾ ആ പഠനത്തെ ഒന്ന് ബലപ്പെടുത്തി. അപ്പോൾ വിചാരിച്ചു വായനയിലൂടെ സ്വായക്തമാകുന്ന അറിവിനാൽ നമുക്ക് നമ്മുടെ വ്യക്തിത്വത്തെ ഒരു പുനർ ചിന്തനത്തിലൂടെ ഒരു പുതിയ വ്യക്തിത്വമാക്കി മാറ്റുവാൻ സാധിക്കുമെന്നത് വെറുതെ എന്റെ ബ്ലോഗിൽ ഒന്ന് കുറിച്ചിടാമെന്നു.
നമ്മുടെ വ്യക്തിത്വം നമ്മൾ ജനിച്ച സമയവും, ദിവസവും, ജന്മ നക്ഷത്രവുമായിട്ട് ഒരു പാട് ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആസ് ട്രോളജിയും, ന്യൂമറോളജിയുമൊക്കെ ഞാൻ ഒരു പാട് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട പല കാര്യങ്ങളിൽ ചില കാര്യങ്ങൾ ഞാൻ ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. എന്റെ സ്വഭാവ സവിശേഷതകൾ വായിച്ചപ്പോൾ അതിൽ എന്റെ നിർബദ്ധ ബുദ്ധിയെക്കുറിച്ച് എഴുതിയിരുന്നു.
ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു കാര്യം ഇതാണു "ഞാൻ ഇങ്ങനെയാണു, എന്റെ സ്വഭാവം ഇതാണു, എന്നെ ഞാനായിട്ട് അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കുക, എന്റെ വ്യക്തിത്വത്തെ മാറ്റുവാൻ ആരും ശ്രമിക്കുന്നത് എനിക്കിഷ്ടമല്ലാ."
ശരിക്കും എന്ത് അഹങ്കാരമാണു ആ ചിന്താഗതിയിൽ അല്ലേ! ഞാൻ അവിടെ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. എന്റെ സ്വഭാവം, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾ മറ്റുളളവർ എങ്ങനെ സ്വീകരിക്കുന്നു, അത് എങ്ങനെ അവരെ ബാധിക്കുന്നുവെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ചിന്തിക്കുന്നത് എന്റെ സന്തോഷം മാത്രമാണു. രണ്ട് വ്യക്തികൾ തമ്മിലുളള ബന്ധത്തിൽ, അത് സൗഹൃദമാകാം, പ്രണയമാകാം, വൈവാഹിക ജീവിതമാകാം അവിടെ രണ്ടു വ്യക്തിത്വങ്ങളുടെ സങ്കലനമാണു. അവിടെ രണ്ടു പേരും തന്റെ രീതികൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ അവിടെ പരസ്പര ബഹുമാനത്തിനു പകരം ഉടലെടുക്കുന്നത് ഒരു മത്സര ബുദ്ധിയാണു; ആരാണു മികച്ചത് എന്ന് സമർത്ഥിക്കുവാനുളള ശ്രമം.
"ഓരോ വ്യക്തിക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിനുളളിൽ അവർ ഓരാളിൽ നിന്ന് ആഗ്രഹിക്കുന്ന ചില മര്യാദകളുമുണ്ട്. ആ മര്യാദകൾ മനസ്സിലാക്കി മറ്റൊരാൾ പെരുമാറുമ്പോളാണു ഒരു നല്ല വ്യക്തിബന്ധം അവിടെ ഉടലെടുക്കുന്നത്."
"Each person has their own personality and their own principles in their life. In order to have a healthy relationship, you must know how to respect the principles of other person rather than focusing on your own personality traits."
എന്റെ സ്വഭാവ സവിശേഷതകളിൽ ഒന്ന് "ഞാൻ പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണു." ചിന്തിക്കുന്നതിനു മുൻപേ പ്രവർത്തിക്കും. പ്രവൃത്തിച്ചു കഴിഞ്ഞിട്ട് ചിന്തിക്കും,"യ്യോ! ഞാൻ ചെയ്തത് ശരിയയോ?" എപ്പോഴും അബദ്ധമായിരിക്കും സംഭവിക്കാറുളളത്. മുൻപും പിൻപും നോക്കാതെയുളള എടുത്തുചാട്ടത്തിന്റെ ഫലമായി ഒരു പാട് അബദ്ധങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുമുണ്ട് കെട്ടോ. അതിനൊക്കെ ഞാൻ ഒരു പാട് വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്.
"Think twice before you act. Your wise responses may enlighten someone's life as well as your own life."
"ഞാൻ എപ്പോഴും ശരിയാണു" എന്ന ചിന്ത എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണു. പക്ഷേ എന്റെ ശരി മറ്റുളളവർക്ക് ശരിയാകണമോ ഇല്ലെയോ എന്നുളള ചിന്ത ഞാൻ പരിഗണിക്കുന്നില്ല. കാരണം ഞാൻ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. "എന്റെ ശരികൾ എനിക്ക് സന്തോഷം നൽകുമ്പോൾ അത് മറ്റുളളവരിൽ ഒരു വേദന നിറക്കുന്നുണ്ടെങ്കിൽ ശരിക്കും ചിന്തിച്ചാൽ എന്റെ ശരി ശരിതന്നെയാണോ അപ്പോൾ!."
"Everyone wants to be right on their own perspectives.But if those perspectives are breaking the rules of life, am I really right on my perspectives?".
The most selfish quote which I ever read in my life (in my opinion).
I love to quote "Be responsible for your own happiness and let your blissfulness spreads a smile on your loved ones and people around you."
There is nothing more than to share about a Child's feeling. As part of my new job, I got the opportunity to watch this video. My eyes filled with tears... I could sense that my heart was broken ... At the end, I quote "Please treat each Child with Respect, Love and Compassion."
ചില ചിന്തകൾ എഴുതുവാനായി മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെക്കും.... അത് അക്ഷരങ്ങളായി പിറവിയെടുക്കുന്നത് ആരെങ്കിലും, അല്ലെങ്കിൽ ചില അനുഭവങ്ങൾ ആ ചിന്തകളെ നല്ല ആശയങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കുമ്പോഴാണു.
ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണു മുതിർന്നവരെ ബഹുമാനിക്കണം, അവരെ കണ്ടു പഠിക്കണം എന്നൊക്കെ. എന്നും തല തിരിഞ്ഞു ചിന്തിക്കുവാനും, പ്രവൃത്തിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുതിർന്നവർക്ക് കൊടുക്കുന്ന ഈ അമിത പ്രാധാന്യത്തിൽ ചെറുതായൊരു അലോരസം ഉണ്ടായിരുന്നു.... വേറൊന്നുമല്ലാ കെട്ടോ! "എന്തു കൊണ്ട് ആരും കുട്ടികളെ കണ്ടു പഠിക്കാൻ പറയുന്നില്ലാ, എന്തുകൊണ്ട് കുട്ടികളെ ബഹുമാനിക്കണമെന്ന് പറയുന്നില്ല".. കുട്ടിയായ എന്നെ ചൊടിപ്പിച്ചത് അതാണു. എന്റെ സംശയം ഞാൻ പലരോടും ചോദിച്ചു, അവർ പറഞ്ഞതെന്താണെന്നു വെച്ചാൽ "ഈ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കണ്ട് എന്ത് പഠിക്കാൻ."
Jesus said: "Truly I tell you, unless you change and become like little children, you will never enter the kingdom of heaven."
എന്തിനു!!! കർത്താവ് പോണക്കും പറഞ്ഞിരിക്കുന്നത് കുട്ടികളെ കണ്ടു പഠിക്കാനാണു.
LEARN FROM YOUR KIDS!
എട്ട് വർഷത്തിനു ശേഷം ദൈവം എനിക്ക് നൽകിയ എന്റെ കുഞ്ഞ്, എന്റെ അമ്മുക്കുട്ടി, അവളാണു ഇപ്പോഴത്തെ എന്റെ പുതിയ റ്റീച്ചർ. എന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും അവൾ കൊണ്ടു വന്നു. അവൾ എന്റെ ഉദരത്തിൽ ഉരുവായപ്പോൾ മുതൽ അവൾ എന്നെ പഠിപ്പിച്ചത് അവളുടെ ശീലങ്ങളും, ചിട്ടകളുമാണു. എന്നും രാവിലെ അഞ്ചു മണിയാകുമ്പോൾ അവൾ എണീക്കും, അവളുടെ ഭാഷയിൽ എന്നോട് എന്തൊക്കെയോ സംസാരിക്കും. കുറച്ചു കഴിയുമ്പോൾ ഒന്നുകിൽ പാലു കുടിച്ചിട്ട് വീണ്ടും കിടന്നുറങ്ങും, ഇല്ലെങ്കിൽ അവളുടെ കളിപ്പാട്ടങ്ങളുടെ ലോകത്ത് അവൾ അവളെത്തന്നെ മറക്കും.
അവളുടെ ഈ ശീലങ്ങൾ എന്റെ ജീവിതത്തിൽ ഒരു പുതിയ ദിനചര്യതന്നെ സൃഷ്ടിച്ചെടുത്തു. ഒരു ഗ്ളാസ്സ് വെളളം കുടിച്ചു കൊണ്ട് ആരംഭിക്കുന്ന എന്റെ ദിവസത്തെ സൗരഭ്യമുളളതാക്കാൻ എല്ലാ ദിവസവും രാവിലെ ഞാനൊരു ചന്ദനത്തിരി കത്തിക്കും. അതിന്റെ മണം മുറിയിൽ നിറയുമ്പോൾ തന്നെ മനസ്സും ശരീരവും പുതിയ ദിവസത്തെ വരവേൽക്കാൻ ഉണർന്നു കഴിയും. പിന്നെ മൗനമായ പ്രാർത്ഥനയും, മെഡിറ്റേഷനും കഴിയുമ്പോൾ ഒന്നുകിൽ എഴുതുവാനോ വായിക്കുവാനോ മനസ്സ് തെയ്യാറെടുത്തിരിക്കും, ചിലപ്പോൾ ഒന്നും ചെയ്യാതെ ചിന്തകളുടെ ലോകത്ത് ഞാൻ എന്നെ തന്നെ സ്വതന്ത്രമായി അഴിച്ചു വിടും. പിന്നീട് അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കുവാൻ തുടങ്ങമ്പോൾ പാചകത്തിലും പുതിയ ചിട്ടകൾ, ശീലങ്ങൾ ഞാൻ പഠിച്ചു, അതിലുമുപരി അവൾ എന്നെ പഠിപ്പിച്ചു.
My Child taught me to be a Best Mom.
RESPECT YOUR CHILD!
ചെറുപ്പത്തിൽ ഞാൻ നല്ല ഒരു പെയിന്റിംഗ് ആർട്ടിസ്റ്റ് ആയിരുന്നു. ഒരു പാട് ചിത്രങ്ങൾ എന്റെ കാൻവാസിൽ ജന്മം കൊണ്ടിട്ടുണ്ട്. ആ ചിത്രങ്ങൾക്ക് വേണ്ട അംഗീകാരങ്ങളൊന്നും വീട്ടിൽ നിന്ന് എനിക്ക് ലഭിക്കാതിരുന്നപ്പോഴും ഞാനെന്റെ ചിത്ര രചന തുടർന്നു കൊണ്ടേയിരുന്നു. കുറേ ചിത്രങ്ങൾ ആയപ്പോൾ എന്റെ മനസ്സിലെ ആഗ്രഹ പ്രകാരം അതെല്ലാം വളരെ ആർട്ടിസ്റ്റിക്കായി ഞാൻ എല്ലാ മുറികളിലും ഒട്ടിച്ചു. എന്റെ മനസ്സിൽ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എന്റെ കുഞ്ഞു മനസ്സിലെ പ്രതീക്ഷ പപ്പ ജോലി കഴിഞ്ഞ് ഇതു കാണും, എന്നെ അനുമോദിക്കും എന്നൊക്കെയായിരുന്നു. അങ്ങനെ പപ്പയുടെ വരവിനായി ഞാൻ നോക്കിയിരിക്കുകയാണു. പപ്പ വന്നു കഴിഞ്ഞപ്പോൾ ഇത് കണ്ടു. ഉടനെ തന്നെ ഒരു അലർച്ച കേട്ടു, " ആരാടീ ഈ ഭിത്തിയെല്ലാം പടം ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുന്നത്?" അനുമോദനം പ്രതീക്ഷിച്ചു നിന്ന ഞാൻ പേടിച്ചു വിറച്ചു. ഞാൻ ഒരു അപരാധിയെപ്പോലെ പപ്പയുടെ മുൻപിൽ നിന്നു. എന്തൊക്കെയോ ചീത്ത എന്നെ വിളിച്ചു. അവസാനം എന്നോട് പറഞ്ഞു, " നീയിത് ഇപ്പ്പോൾ ഇവിടുന്ന് പറിച്ചു മാറ്റിയില്ലെങ്കിൽ എല്ലാം കൊണ്ടു പോയി ഞാൻ തീയിട്ടു കത്തിച്ചു കളയും." ഞാൻ പേടിച്ച് കരഞ്ഞു കൊണ്ട് അതെല്ലാം പറിച്ചു മാറ്റി. പപ്പ കാണാതെ എന്റെ കൊച്ചൊരു അലമാരിക്കുളളിൽ ഒളിപ്പിച്ചു വെച്ചു. കുറേ നാളത്തേക്ക് എന്നും പോയി നോക്കുമായിരുന്നു അതവിടെയുണ്ടോയെന്ന് കാരണം അത് പപ്പ തീയിട്ട് നശിപ്പിക്കുമോ എന്നുളള ഭയം ആയിരുന്നു. എത്ര ദിവസത്തെ എന്റെ അധ്വാനത്തിന്റെ സാഫല്യമായിരുന്നു ആ ചിത്രങ്ങൾ.
Never received an appreciation for my efforts and my feelings were never respected.
A child has a heart which always beats for appreciation and recognition. That always uplifts their confidence, self esteem and helps to develop a magnificent personality. YOU CAN ONLY DO THIS IF YOU KNOW HOW TO RESPECT YOUR CHILD.
BE AN INSPIRATION TO YOUR CHILD!
ദുബായി ജീവിതത്തിനു തിരശ്ശീലയിട്ടപ്പോൾ എനിക്ക് പ്രിയപ്പെട്ട ഒരു സാധനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.... എനിക്കൊരുപാട് പ്രിയപ്പെട്ട ഗിത്താർ. ശരിക്കും പറഞ്ഞാൽ ഉപേക്ഷിക്കുകയല്ല ഞാൻ ചെയ്തത് അത് ഞാൻ എന്റെ ഒരു കുട്ടി (12 year old boy) ബന്ധുവിനു കൊടുത്തു... പേരു ജോയൽ. അവൻ എപ്പോഴൊക്കെ എന്റെ അടുത്ത് വരുമോ അപ്പോഴൊക്കെ ആ ഗിത്താർ എടുത്ത് ചുമ്മാ കളിച്ചു കൊണ്ടിരിക്കും. അവൻ അത് വായിക്കുവാനോ, അത് ശരിക്കും എന്താണെന്നോ അറിയത്തില്ല എന്നുളളത് ഒരു വസ്ഥുത. ദുബായിയോട് വിട പറയുന്ന അവസാനത്തെ ദിവസം അവനും വന്നിരുന്നു എന്നെ യാത്രയാക്കുവാൻ. ഞാൻ ആ ഗിത്താർ എടുത്ത് അവനു കൊടുത്തു. അവന്റെ സന്തോഷം വാക്കുകൾക്കതീതമായിരുന്നു. ഞാൻ അതു കൊടുത്തപ്പോൾ അവനോട് പറഞ്ഞു "ഇത് ഒരു പാട് വിലകൂടിയ ഗിത്താർ ആണു. ഇതൊരു കളിപ്പാട്ടമല്ല. നീയിത് പഠിക്കണം എന്നിട്ട് ആന്റി അടുത്ത പ്രാവശ്യം ദുബായിക്ക് വരുമ്പോൾ ആന്റിയെ വായിച്ചു കേൾപ്പിക്കണം." ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അവൻ ആ വാക്കുകൾ സീരിയസ്സായി എടുക്കുമെന്ന്.
രണ്ടാഴ്ച്ചക്ക് മുൻപ് എനിക്ക് അവൻ ഗിത്താറിൽ പ്ലേ ചെയ്ത കുറേ ഓഡിയോ അയച്ചു തന്നു. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു അത്. ഞാൻ ശോഭ ചേച്ചിയെ (ജോയലിന്റെ അമ്മ) വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു, "റ്റിന്റു നീയത് അവനു കൊടുത്തിട്ട് പോയപ്പോൾ ഞങ്ങൾ വിചാരിച്ചത് അതൊരു മൂലയ്കിരിക്കുമെന്നാണു, പക്ഷേ നീ പറഞ്ഞ വാക്കുകൾ വളരെ ഗൗരത്തിൽ തന്നെ അവനെടുത്തു. യൂടുബിന്റെ സഹായത്തോടെ അവൻ തനിയെ അത് വായിക്കുവാൻ പഠിച്ചു. പഠിക്കും തോറും അവനതിലുളള താത്പര്യം കൂടിക്കൂടി വന്നു. ഇപ്പോൾ അവൻ നന്നായിട്ട് ഗിത്താർ വായിക്കുന്നുണ്ട്. "
ചേച്ചിയുടെ സന്തോഷം ചേച്ചിയുടെ ഓരോ വാക്കുകളിലും പ്രതിഫലിച്ചിരുന്നു.
Certain happiness in our life is priceless. A word or an act of motivation always creates wonders in a Child. There you are channelizing their thought or idea to a different level and it aids them to believe in their talents and aspirations.
Love your Child with a regard that They are your reflections!
Learn from your Child as They too have lots to teach you in your life!
Respect your Child for They too have a pure and innocent heart which always beats for your Love, Recognition and Motivation.