17/08/2017, 12:37pm
"വായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുഞ്ഞുണ്ണി മാഷ്.
ഞാൻ നല്ലൊരു വായനക്കാരിയല്ല; എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ വായിക്കാറുമുണ്ട്. ഇന്ന് വായന ഒരു വിഷയമായി തിരഞ്ഞെടുത്തത് കഴിഞ്ഞ രണ്ടു ദിവസം ഞാൻ എന്നെക്കുറിച്ച് പഠിക്കുവാൻ ശ്രമിച്ചപ്പോൾ ചില വായനകൾ ആ പഠനത്തെ ഒന്ന് ബലപ്പെടുത്തി. അപ്പോൾ വിചാരിച്ചു വായനയിലൂടെ സ്വായക്തമാകുന്ന അറിവിനാൽ നമുക്ക് നമ്മുടെ വ്യക്തിത്വത്തെ ഒരു പുനർ ചിന്തനത്തിലൂടെ ഒരു പുതിയ വ്യക്തിത്വമാക്കി മാറ്റുവാൻ സാധിക്കുമെന്നത് വെറുതെ എന്റെ ബ്ലോഗിൽ ഒന്ന് കുറിച്ചിടാമെന്നു.
നമ്മുടെ വ്യക്തിത്വം നമ്മൾ ജനിച്ച സമയവും, ദിവസവും, ജന്മ നക്ഷത്രവുമായിട്ട് ഒരു പാട് ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആസ് ട്രോളജിയും, ന്യൂമറോളജിയുമൊക്കെ ഞാൻ ഒരു പാട് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട പല കാര്യങ്ങളിൽ ചില കാര്യങ്ങൾ ഞാൻ ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. എന്റെ സ്വഭാവ സവിശേഷതകൾ വായിച്ചപ്പോൾ അതിൽ എന്റെ നിർബദ്ധ ബുദ്ധിയെക്കുറിച്ച് എഴുതിയിരുന്നു.
ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു കാര്യം ഇതാണു "ഞാൻ ഇങ്ങനെയാണു, എന്റെ സ്വഭാവം ഇതാണു, എന്നെ ഞാനായിട്ട് അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കുക, എന്റെ വ്യക്തിത്വത്തെ മാറ്റുവാൻ ആരും ശ്രമിക്കുന്നത് എനിക്കിഷ്ടമല്ലാ."
ശരിക്കും എന്ത് അഹങ്കാരമാണു ആ ചിന്താഗതിയിൽ അല്ലേ! ഞാൻ അവിടെ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. എന്റെ സ്വഭാവം, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾ മറ്റുളളവർ എങ്ങനെ സ്വീകരിക്കുന്നു, അത് എങ്ങനെ അവരെ ബാധിക്കുന്നുവെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ചിന്തിക്കുന്നത് എന്റെ സന്തോഷം മാത്രമാണു. രണ്ട് വ്യക്തികൾ തമ്മിലുളള ബന്ധത്തിൽ, അത് സൗഹൃദമാകാം, പ്രണയമാകാം, വൈവാഹിക ജീവിതമാകാം അവിടെ രണ്ടു വ്യക്തിത്വങ്ങളുടെ സങ്കലനമാണു. അവിടെ രണ്ടു പേരും തന്റെ രീതികൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ അവിടെ പരസ്പര ബഹുമാനത്തിനു പകരം ഉടലെടുക്കുന്നത് ഒരു മത്സര ബുദ്ധിയാണു; ആരാണു മികച്ചത് എന്ന് സമർത്ഥിക്കുവാനുളള ശ്രമം.
"ഓരോ വ്യക്തിക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിനുളളിൽ അവർ ഓരാളിൽ നിന്ന് ആഗ്രഹിക്കുന്ന ചില മര്യാദകളുമുണ്ട്. ആ മര്യാദകൾ മനസ്സിലാക്കി മറ്റൊരാൾ പെരുമാറുമ്പോളാണു ഒരു നല്ല വ്യക്തിബന്ധം അവിടെ ഉടലെടുക്കുന്നത്."
"Each person has their own personality and their own principles in their life. In order to have a healthy relationship, you must know how to respect the principles of other person rather than focusing on your own personality traits."
എന്റെ സ്വഭാവ സവിശേഷതകളിൽ ഒന്ന് "ഞാൻ പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണു." ചിന്തിക്കുന്നതിനു മുൻപേ പ്രവർത്തിക്കും. പ്രവൃത്തിച്ചു കഴിഞ്ഞിട്ട് ചിന്തിക്കും,"യ്യോ! ഞാൻ ചെയ്തത് ശരിയയോ?" എപ്പോഴും അബദ്ധമായിരിക്കും സംഭവിക്കാറുളളത്. മുൻപും പിൻപും നോക്കാതെയുളള എടുത്തുചാട്ടത്തിന്റെ ഫലമായി ഒരു പാട് അബദ്ധങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുമുണ്ട് കെട്ടോ. അതിനൊക്കെ ഞാൻ ഒരു പാട് വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്.
"Think twice before you act. Your wise responses may enlighten someone's life as well as your own life."
"ഞാൻ എപ്പോഴും ശരിയാണു" എന്ന ചിന്ത എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണു. പക്ഷേ എന്റെ ശരി മറ്റുളളവർക്ക് ശരിയാകണമോ ഇല്ലെയോ എന്നുളള ചിന്ത ഞാൻ പരിഗണിക്കുന്നില്ല. കാരണം ഞാൻ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. "എന്റെ ശരികൾ എനിക്ക് സന്തോഷം നൽകുമ്പോൾ അത് മറ്റുളളവരിൽ ഒരു വേദന നിറക്കുന്നുണ്ടെങ്കിൽ ശരിക്കും ചിന്തിച്ചാൽ എന്റെ ശരി ശരിതന്നെയാണോ അപ്പോൾ!."
"Everyone wants to be right on their own perspectives.But if those perspectives are breaking the rules of life, am I really right on my perspectives?".
The most selfish quote which I ever read in my life (in my opinion).
No comments:
Post a Comment