നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വളരെ ആത്മാർത്ഥമായി ചെയ്യും; പക്ഷേ ആ ആത്മാർത്ഥതയെ മറ്റുളളവർ അളക്കുന്നത് പല മാനദണ്ഡങ്ങൾ കൊണ്ടാകും. ചിലർ പറയും, അല്ലെങ്കിൽ ചിന്തിക്കും അത് മറ്റുളളവരെ കാണിക്കുവാൻ വേണ്ടിയുളള ആത്മാർത്ഥതയാണെന്ന്, അല്ലെങ്കിൽ മറ്റുളളവരുടെ പ്രീതി സമ്പാദിക്കുവാൻ വേണ്ടിയാണെന്ന്, അതുമല്ലെങ്കിൽ ചിലർ പറയും എന്തെങ്കിലും പ്രയോജനം കണ്ടുകൊണ്ടുളള ആത്മാർത്ഥതയാണെന്ന്. ഇതെല്ലാം മറ്റുളളവരുടെ കണ്ണിൽ മാത്രം. എന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിൽ നമുക്ക് മാത്രം അറിയാവുന്ന ഒന്നുണ്ട്,
"എന്റെ ആത്മാർത്ഥതയെന്നത് സ്നേഹം എന്ന രണ്ടു വാക്കിനാൽ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പിടി നന്മയുമായി ബന്ധിച്ചിരിക്കുന്ന ഒന്നാണു. ആ മനസ്സ് തിരികെയൊന്നും ആഗ്രഹിക്കുന്നില്ല, കാരണം എന്നാൽ ഈ ഭൂമിയിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളിൽ ഞാനും എന്റെ മനസ്സും ആത്മസംതൃപ്തിയുടെ കണങ്ങളാൽ പൂർണ്ണമാണു."
"My integrity is represented by the word "LOVE" which always connected with the compassion deep in my mind."
"സാരല്ല്യാട്ടോ!"
എന്ന് പറഞ്ഞ് ചില സാഹചര്യങ്ങളിൽ നാം നമ്മളെതന്നെ ആശ്വസിപ്പിക്കാറുണ്ട്. അങ്ങനെ പറയുമ്പോഴും നാം അറിയാതെ നമ്മുടെ കണ്ണുകളിൽ ഒരു തുളളി കണ്ണുനീരിനാൽ ഒരു നനവ് പടരും. എവിടെയോ ആരുമറിയാതെ, ആരും കാണാതെ മുറിപ്പെട്ട ആ കുഞ്ഞു മനസ്സിന്റെ നോവിൽ നിന്നുതിർന്ന കണ്ണുനീർ. സ്വയം ആശ്വാസം കണ്ടെത്തിക്കൊണ്ട് ആ സമസ്യക്കും നമ്മൾ വിരാമം കുറിക്കുമ്പോൾ ഒരു നിസംഗത നമ്മിൽ അവശേഷിക്കും. അപ്പോഴും മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കും ,
"സാരമില്ലടോ! എല്ലാം നല്ലതിനു; സംഭിവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കുവാനുളളതും, അങ്ങനെ എല്ലാം നല്ലതിനു ല്ലേ കാത്തു."
No comments:
Post a Comment