എന്താണു ഞാനിങ്ങനെ.... എവിടെയാണു എന്റെ ജീവിതത്തിന്റെ മൂല്യങ്ങൾ എനിക്ക് നഷ്ടപ്പെട്ടത്....
പറയാതെ പറയുന്ന പരിഹാസങ്ങൾ എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ, അതിന്റെ ആഴങ്ങളിൽ ഞാൻ മുങ്ങിത്താഴുമ്പോൾ ഒരു ന്യായീകരണവും പറയാൻ വയ്യാതെ തലകുനിച്ച് നിൽക്കുവാൻ മാത്രമേ എനിക്ക് സാധിക്കുന്നുളളൂ...
"ഞാൻ".... നഷ്ടപ്പെട്ട അഭിമാനത്തിനും വിങ്ങുന്ന ഹൃദയത്തിനുമിടയിൽ ഒരു പാട് സ്നേഹം ഉളളിൽ കാത്ത് സൂക്ഷിക്കുമ്പോഴും സ്വയം തിരഞ്ഞെടുത്ത ജീവിതം ജീവിച്ചു തീർക്കുവാൻ തീരുമാനിച്ചവൾ.... ആ ജീവിതത്തെ ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും അതിന്റെ മഹത്വം എന്റെ അവസാന ശ്വാസം വരെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും....
ആ മഹത്വത്താൽ എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല വശങ്ങളിലൂടെ എന്നിലെ എന്നെ ശക്തമാക്കി, തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ച്, എനിക്ക് മാത്രം അനുഭവഭേധ്യമായ എന്റെ പ്രണയത്തെ നുകർന്ന് എന്റെ മരണത്തെ ഞാൻ പുൽകുന്ന നാളിൽ ഒരു വേള നീ അറിയുമായിരിക്കും ഞാൻ നിനക്ക് ആരൊക്കെയോ ആയിരുന്നുവെന്ന്...
എന്റെ മരണത്തിലും ഞാൻ സംതൃപ്തയായിരിക്കും... കാരണം ഈ ജന്മത്തിന്റെ ലക്ഷ്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ സാധൂകരിച്ചതിന്റെ സംതൃപ്തിയും സന്തോഷവും എന്റെ മരണത്തിലും എന്റെ ചുണ്ടുകളിൽ വിടർന്ന് നിൽക്കുന്നുണ്ടാവും...
ഇനിയൊരിക്കലും എന്റെ വ്യക്തിത്വവും അഭിമാനവും നിന്റെ മുൻപിൽ തലകുനിച്ച് നിൽക്കുവാൻ ഞാൻ അനുവദിക്കില്ലാ...... ഒരു സാധാരണ വ്യക്തിത്വത്തിന്റെ ചാപല്യങ്ങളെ അതി ജീവിച്ച്
എന്നിലെ എന്നെ ഞാൻ അംഗീകരിക്കുന്നിടത്ത് ഞാനെന്റെ പുതിയ യാത്ര ആരംഭിക്കുന്നു..... ആ യാത്രയിൽ ഞാൻ മാത്രമേ മാറുന്നുളളൂ... അവിടെ എന്റെ ഈ ജന്മത്തിലൂടെ നീയെന്താണോ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് ആ പരിധിക്കുളളിൽ ഞാനെന്നുമുണ്ടാവും.....
No comments:
Post a Comment