28.01.20
"മാതാ പിതാ ഗുരോ ദൈവം"
വിദേശ ജീവിതത്തിന്റെ ഭാഗമായി വിദേശിയായി മാറിയ എത്ര കുഞ്ഞുങ്ങൾക്ക് ഇതിന്റെ അർത്ഥം അറിയാമോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ ഉത്തരം വളരെ നിരാശ ജനകമായിരിക്കും....
പക്ഷേ അതിനു കാരണക്കാർ ആ കുഞ്ഞുങ്ങളല്ലാ.... അതിനു വേണ്ടി നമ്മൾ സമയം കണ്ടെത്തുന്നില്ലാ എന്നുളളതാണു....
ഇന്നെന്റെ ബ്ലിസ്സുക്കുട്ടൻ ആദ്യമായി സ്കൂളിൽ പോയ ദിവസം... അവളുടെ മുഖത്ത് ഞാൻ കണ്ട സന്തോഷവും ഉത്സാഹവും എന്നിൽ നിറച്ച സന്തോഷത്തിനു ഒരായിരം ജന്മത്തിന്റെ പുണ്യമുണ്ട്...
ഞാൻ അവളോട് തലേ ദിവസം പറഞ്ഞു , "നാളെ കുഞ്ഞ് സ്കൂളിൽ പോകുന്നതിനു മുൻപ് അച്ചന്റേം അമ്മയുടേയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന്... അപ്പോൾ അവളുടെ ചേച്ചി ബർക്ക എന്നോട് ചോദിച്ചു ,"അതെന്തിനാ ആന്റി അങ്ങനെ ചെയ്യുന്നത്?". ഞാൻ അവളോട് പറഞ്ഞു, "നമ്മുടെയെല്ലാം ജീവിതത്തിൽ എന്ത് തുടങ്ങുന്നതിനു മുൻപും നമ്മുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങണം. നമ്മൾ അവരുടെ കാലിൽ തൊടുമ്പോൾ നാം അറിയാതെ തന്നെ അവർ നമ്മൾക്ക് ചെയ്‌ത എല്ലാ നന്മകൾക്കും നാം നന്ദി പറയുകയും അതോടൊപ്പം മുൻപോട്ടുളള നമ്മുടെ ജീവിതത്തെ നയിക്കുന്നതിനു അവരുടെ അനുഗ്രഹം നമ്മൾ സ്വായക്തമാക്കുകയും ചെയ്യുന്നു."
ഇന്ത്യൻ സംസ്കരത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം....
ഞാൻ അവരോട് അത് പറഞ്ഞെങ്കിലും അത് എത്രമാത്രം അവരുടെ ഉളളിലേക്ക് ഇറങ്ങിച്ചെന്നു എന്ന് എനിക്കറിയില്ലാ... പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട് എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നതിനു മുൻപ് അവരുടെ അച്ചന്റേം അമ്മയുടേയും അനുഗ്രഹം വാങ്ങിച്ചു... എന്റെ കുട്ടികളെക്കുറിച്ച് ഞാൻ ഏറ്റവും അഭിമാനിച്ച നിമിഷം.... ഈ ജന്മത്തിൽ ഒരു നല്ല മകളും ഒരു നല്ല സ്ത്രീയും ഒരു നല്ല അമ്മയും ഒരു നല്ല ഭാര്യയും ഒരു നല്ല അമ്മൂമ്മയുമൊക്കെയായി എന്റെ കുട്ടികൾ മാറുമെന്ന് ഞാൻ വിധിയെഴുതിയ ദിവസം... ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... എന്റെ ജീവിതത്തിനു ഒരർത്ഥമുണ്ടെന്ന് ദൈവം എനിക്ക് കാണിച്ചു തന്ന നിമിഷം... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം....
അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നല്ല നിമിഷങ്ങൾ നമുക്ക് സമ്മാനിക്കും.... ഓർമ്മയുടെ ഏടുകളിൽ എന്നും ഒരു നല്ല ഓർമ്മക്കൂട്ടായി സമ്മാനിക്കുവാൻ.... എന്റെ കുട്ടികൾക്ക് ജന്മം നൽകിയ നിങ്ങളും പുണ്യം ചെയ്തവർ... നന്ദി ഒരു നല്ല സൗഹൃദത്തിലൂടെ നിങ്ങൾ എനിക്ക് നൽകിയ ഈ നിമിഷങ്ങൾക്ക്...
സ്നേഹ പൂർവ്വം
കാർത്തിക...
No comments:
Post a Comment