10.03.20
അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നിമിഷങ്ങൾ നമുക്ക് നൽകും.... എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ... വർഷങ്ങൾ കഴിയുമ്പോൾ ആ ഗൃഹാതുരുത്വത്തിൽ വീണ്ടും നിർവൃതിയടയുവാൻ....
ഇന്ന് ഒരു പാട് നാളിനു ശേഷം മനസ്സ് തുറന്നു ചിരിച്ചു.... അത് അത്രക്ക് ചിരിക്കേണ്ട കാര്യമായിരുന്നോ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും അറിയില്ലാ... ഇനി ഞങ്ങളാരാന്നു ചോദിച്ചാൽ ബർക്കയും ഞാനും പിന്നെ അവളുടെ 4 വർഷങ്ങൾക്ക് മുൻപുളള ഡയറിയും.... ഇന്നത്തെ കാലത്തെ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്നത് അവരുടെ മോബൈലും ലാപ്പ് ടോപ്പും യൂടൂബും ഓൺലൈൻ ഗെയ്മസുമാണു...
കുറേ നേരം ലാപ്പ് ടോപ്പിലിരുന്നു കഴിഞ്ഞപ്പോൾ ഞാനവളോട് പറഞ്ഞു, "ഇനി കുറച്ചു നേരം കുട്ടന്റെ കണ്ണിനും തലച്ചോറിനും പിന്നെ ആ ലാപ്പ് ടോപ്പിനുമൊരു വിശ്രമം കൊടുക്ക്..."
എനിക്കറിയാം പകുതി മനസ്സോടെ അവൾ ലാപ്പ് ടോപ്പ് അടച്ചു വെച്ചു. പതിയെ എന്നോട് ഓരോ കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി... ആ സംസാരത്തിനിടയിൽ അവൾക്ക് ആറു വയസ്സുളളപ്പോൾ അവൾ എഴുതിയ ഡയറി എന്നെ കാണിച്ചു.... പിന്നെ അതിനെക്കുറിച്ചുളള കഥകൾ... ഞാനവളോടു പറഞ്ഞു നമുക്കൊരുമിച്ച് ആ ഡയറി വായിക്കാമെന്ന്... അത് കേട്ടതും അവളുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് ഒരു ആറുവയസ്സുകാരിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു...
ഓരോ പേജ് വായിക്കുമ്പോഴും ഞങ്ങൾ നാലു വർഷങ്ങൾ പുറകിലോട്ട് സഞ്ചരിച്ചു... അവളുടെ ഓർമ്മചെപ്പിൽ നിന്നും ഓരോ ഓർമ്മകളെ പൊടിതട്ടിയെടുക്കുവാൻ തുടങ്ങി... രണ്ടാം ക്ലാസ്സിലെ ഓർമ്മകൾക്കൊപ്പം ഞാനും അവളും ഏറ്റവും കൂടുതൽ ആസ്വദിച്ചത് ...ചിരിച്ചത് അവളുടെ സ്പെല്ലിംങ്ങുകൾ വായിച്ചായിരുന്നു... എല്ലാം അവളുടെ മനസ്സിൽ നിന്നും നേരിട്ടിറങ്ങിയ വാക്കുകളും വാചകങ്ങളും...നിഷ്കളങ്കമായ ആ ഡയറിക്കുറിപ്പ് ഞങ്ങളെ രണ്ടു പേരെയും വേറൊരു ലോകത്തിലേക്ക് എത്തിച്ചു... അത് വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും പറഞ്ഞു ഇത്രയും മനസ്സ് തുറന്ന് ചിരിച്ച നിമിഷങ്ങൾ ഈ അടുത്തയിടത്തൊന്നും ഞങ്ങൾക്കുണ്ടായിട്ടില്ല ..... ലാപ് ടോപ്പും യൂടുബും ഗെയിമുമെല്ലാം അവളും മറന്നു .... എല്ലാം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, "I feel so ashamed of my spelling in my diary. Full of mistakes."
I told her, "You don't need to be ashamed of that, for You wrote all your writing out of Your heart... Being an Year two girl, You tried Your best to illustrate Your life... Your emotions ... Your experiences... that's the beauty of Your writing... I really appreciate You for the effort for putting Your thoughts into Your own words and Your own language...."
At the end , I asked her to write today's date on her diary to remember our reading.... "You are going to enjoy this diary with Your kids and grandkids in the long run.... "
"Oh my God! Can't imagine how they are going to respond ..." She said. We both laughed again....
Find a time to spend with your kids ...to reach their soul ... to know their vibes.... They have millions of things to share with You... A meaningful conversation will take you to their most beautiful existence... Thank You Barkha for giving me one of best moments in my Life.....
Love
Karthika...
No comments:
Post a Comment