My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, August 20, 2015

പ്രണയം...സ്നേഹം..ഇഷ്ടം


പ്രണയം.... സ്നേഹം.... ഇഷ്ടം..... ഈ മൂന്നു വാക്കുകള്‍ക്ക് ഓരോ വ്യക്തിയും നല്‍കുന്ന നിര്‍വചനങ്ങള്‍ പലതാണ്...... അത് ഓരോ വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കപ്പെടുന്നതും വളരെ വിചിത്രമായിട്ടാണ്..... പക്ഷെ ഈ മൂന്നു വാക്കുകളും ഒരു പദത്തിന്‍റെ വ്യാഖ്യാനം എന്നുള്ളത് അതിലേറെ രസകരവും....

എന്തോ ഈ പാട്ട് കേട്ടപ്പോള്‍ എന്‍റെ മനസ്സിലും ആ മൂന്നു ഭാവങ്ങളും മിന്നിമറഞ്ഞു.....
പ്രണയം ..... മനുഷ്യനിലെ ഏറ്റവും തീവ്രമായ വികാരം.... എന്തുകൊണ്ടാണത്???....
പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഒരു വ്യക്തിയില്‍ പ്രകടമാകുന്നത്‌  അവരുടെ ഉപബോധ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അനര്‍വചനീയമായ ഊര്‍ജ്ജത്തിന്‍റെ ഒരു വിസ്‌ഫോടനമാണു..... .അവിടെ 
വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ് പ്രണയമുള്ള ഒരു വ്യക്തിയില്‍ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് കാരണമാകുന്നത്......

ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു നിനക്ക് ഈ ലോകത്തുള്ള എല്ലാത്തിനോടും പ്രണയമാണ്..... അക്ഷരങ്ങളോട്, പ്രകൃതിയോട്, മഴയോട്, ഏകാന്തതയോട്, പൂക്കളോട്.... അങ്ങനെ ഈ പ്രപഞ്ചത്തിലുള്ള ഭൌമീകമായ സൗന്ദര്യത്തോടെല്ലാം ... അതെ ... ആ പ്രണയമാണ് എന്‍റെ ജീവിതം.. എന്‍റെ സൗന്ദര്യം... എന്‍റെ ആത്മവിശ്വാസം....

പ്രണയം എന്നു പറയുമ്പോള്‍ ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകള്‍ ഒരു ആണിലും പെണ്ണിലുമായി ഒതുങ്ങുന്നു... ആ വലയത്തില്‍ നിന്നും പുറത്തു കടന്ന് ചിന്തിക്കുവാന്‍ തുടങ്ങുമ്പോളാണ് പ്രണയം എന്ന അത്ഭുതലോകത്തിന്‍റെ വിശാലമായ അനന്തതയിലേക്ക് നമുക്ക് ഇറങ്ങിചെല്ലുവാന്‍ സാധിക്കുന്നത്...

പ്രണയത്തിന്‍റെ മൂര്‍ത്തിഭാവം എന്നുള്ളത് പരസ്പര സംയോജനമാണ്.... അതിലൂടെ ആവിര്‍ഭവിക്കപ്പെടുന്നത്‌ ഉദാത്തമായ വൈകാരികനുഭവമാണ്... നമ്മിലുള്ള പ്രണയത്തിന്‍റെ തീവ്രതയാണ് ആ അനുഭവം സ്വായക്താമാക്കുന്നതും...

എന്‍റെ പ്രണയവും നിര്‍വചനങ്ങള്‍ക്കതീതമാണ്.... അതിലൂടെ ഞാന്‍ ആഗ്രഹിക്കുന്നത് അനന്തമായ ഈ പ്രപഞ്ചത്തില്‍ വിഹരിക്കുന്ന അഭൌമമായ ആ ഊര്‍ജ്ജസ്രോതസ്സില്‍ അലിഞ്ഞു ചേരുകയെന്നതാണ്...


(feeling so sleepy...it's midnight now.. winding up for the day... actually all these thoughts are for my upcoming Creation... hoping that I can give my best in my book..)

Love You my Lord....



സമയം 6 മണി...


       സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു. സായന്തനത്തിനന്‍റെ സൗന്ദര്യം മുറിക്കുള്ളിലിരുന്നു ജനാലയിലൂടെ ആസ്വദിക്കാന്‍ നല്ല രസമാണ്.. പക്ഷേ പുറത്തിറങ്ങിയാല്‍ ചൂട് കാരണം ആ സൗന്ദര്യത്തിന് മാറ്റ് കുറയുന്നു....


ഇന്നലെ പ്രണയത്തിലവസാനിപ്പിച്ചു..... ഇന്ന്‌ സ്നേഹത്തില്‍ തുടങ്ങുന്നു...

സ്നേഹം എന്ന വാക്കില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ദൈവീകമായ പരിശുദ്ധിയാണ്... അതിലൂടെ സ്വായക്തമാകുന്നത് സ്വര്‍ഗ്ഗീയമായ നിര്‍മ്മലതയാണ്....

ബൈബിളില്‍ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് "സ്നേഹം ദീര്‍ഘമായി ക്ഷമിക്കുകയും, ദയ കാണിക്കുകയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ദിക്കുന്നില്ല, നിഗളിക്കുന്നില്ല, സ്വാര്‍ത്ഥത അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല".

അതെ ഒരുവനില്‍ സ്നേഹം ഉണ്ടെങ്കില്‍ ഈ പ്രപഞ്ചത്തേയും അതിലുള്ള സകല ചരാചരങ്ങളേയും അവന്‍ ബഹുമാനിക്കുന്നു... അവയിലെല്ലാം അവന്‍ സമത്വവും കാണുന്നു... അത് എപ്പോഴും അപരിമിതമാണ്...

ഇഷ്ടം എന്ന വാക്കിലൂടെ പ്രതിഫലിക്കപ്പെടുന്നത് ഒരു കരുതല്‍ ആണ്.... നമ്മുടെ ആഗ്രഹങ്ങളും ആശകളുമെല്ലാം ഇഷ്ടം എന്ന വാക്കിലൂടെ പ്രകടിപ്പിക്കുന്നു... അത് ചിലപ്പോള്‍ നമ്മിലെ ആസക്തിയും തുറന്നുകാണിക്കുന്നു....

നമുക്ക് എന്തിനോടും ഇഷ്ടം തോന്നാം പക്ഷെ അവയെല്ലാം നമുക്ക് ലഭിക്കണമെന്നില്ല... അവിടെ പരിമിതികള്‍ നാം തന്നെ നിശ്ചയിക്കുന്നു...  അവ നമുക്ക് അന്യമാണെന്ന് അറിയാമെങ്കിലും നമ്മിലെ ഇഷ്ടം ഇഷ്ടമായിതന്നെ എന്നും നിലനില്‍ക്കും...

ഇനിയും എഴുതുവാന്‍ ഒരുപാട് ഉണ്ട്... പക്ഷേ മനസ്സിന്‍റെ ഉള്‍ക്കോണില്‍ എവിടെയോ ഒരു  നോവ് അനുഭവപ്പെടുന്നു...എഴുതുവാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ സാദ്ധ്യമാകുന്നുള്ളു...

ചെറുപ്പം മുതല്‍ ഞാന്‍ കാരണം ആരും വേദനിക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.... എന്നും ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണത്."ഞാന്‍ മൂലം ആരുടേയും കണ്ണുകള്‍ നിറയരുത്, ആരുടേയും ഹൃദയം മുറിപ്പെടരുത്.... പക്ഷേ എന്‍റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും ഞാന്‍ കാരണം  എന്നും വേദനിച്ചിട്ടേയുള്ളൂ ....

ദൈവത്തോട് പലപ്രാവശ്യം ഞാന്‍ ചോദിച്ചു അതെന്തുകൊണ്ടാണെന്ന്... പക്ഷേ  പുള്ളിക്കാരനും മൌനത്തിലാണ്.... പിന്നെ സ്വയം ആ ചോദ്യം ചോദിക്കും സ്വയം ഉത്തരം കണ്ടെത്തും:

"നിന്‍റെ സ്നേഹവും, നിന്‍റെ പ്രണയവും, നിന്‍റെ ഇഷ്ടങ്ങളും" നിന്നില്‍ മാത്രം വിലയം പ്രാപിക്കേണ്ടവയാണ്....ചില പ്രാപഞ്ചിക സത്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ആര്‍ക്കും സാധ്യമല്ല... അതുപോലൊരു സത്യമാണ് നീയും...."




കാര്‍ത്തിക...











No comments: