My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, August 15, 2020

എന്റെ മൂക്കുത്തി....


എന്റെ മൂക്കുത്തീക്കൊരു കഥയുണ്ട്‌.... ഒരു പാട്‌ വർഷങ്ങൾ കാത്തിരുന്ന ശേഷമാണു എന്റെമൂക്കുത്തി എന്റെ ജീവിതത്തിന്റെ ഭാഗമായത്‌... ചെറുപ്പത്തിൽ മൂക്ക്‌ കുത്തണമെന്ന്ആഗ്രഹിച്ചപ്പോൾ എല്ലാവരും പറഞ്ഞു മൂക്കുത്തിയിടുന്നത്‌ തമിഴത്തികളാണെന്ന്... മൂക്കുത്തിക്ക്‌ അതിർത്തിയുണ്ടെന്ന് ഞാനന്നറിഞ്ഞുപിന്നീട്‌ ജീവിത പങ്കാളിയോട്‌ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു മൂക്ക്‌ കുത്തുന്നത്‌ ഹിന്ദുക്കളാണുക്രിസ്ത്യാനികൾ മൂക്കൂത്തി ഇടാറില്ലാത്രേമൂക്കുത്തിക്ക്‌ ജാതിയുണ്ടെന്ന് അന്ന്ഞാനറിഞ്ഞു


വർഷങ്ങൾ കാത്തിരുന്ന് എല്ലാവരുടേയും സമ്മതത്തോടെ എന്റെ ആഗ്രഹംസഫലീകരിക്കുവാൻ പോകുന്ന അന്ന് ഞാൻ എന്റെ സന്തോഷം എനിക്ക്‌ പ്രിയപ്പെട്ടഒരാളോട്‌ ഒരു കൊച്ച്‌ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ സന്തോഷത്തോടെ ഞാൻ അത്‌പങ്കുവെച്ചുപക്ഷേ എനിക്ക്‌ ലഭിച്ച മറുപടി, "ഇതൊക്കെ എന്നോടെന്തിനാണു പറയുന്നത്‌?? ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേയല്ലാ.." ഒരു നിമിഷത്തേക്ക്‌ ഞാൻ നിശബ്ദമായിഞെട്ടിത്തരിച്ചു നിന്നുഈശ്വരാ ഞാൻ മൂക്ക്‌ കുത്തുന്നത്‌ ഇത്ര വലിയഅപരാധമാണോ!!!... ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണു  പ്രതികരണംഉണ്ടായതെന്ന് ഞാൻ അറിഞ്ഞെങ്കിലും അതെന്നെ ഒരുപാട്‌ വേദനിപ്പിച്ചു... വേദനക്കുളളിൽ നിന്നു കൊണ്ട്‌ ഞാൻ മനസ്സിലാക്കിയത്‌ എന്റെ ജീവിതത്തിൽ എനിക്ക്‌ലഭിക്കാതെ പോയ പല സന്തോഷങ്ങളുടേയും ഒരു ആകെത്തുക മാത്രമായിരുന്നു സംഭവുമെന്ന്....


കുട്ടിക്കാലത്ത്‌ എന്റെ അപ്പന്റെ കാർക്കശ്ശ്യ സ്വഭാവം കാരണം ഞങ്ങൾ അദ്ദേഹത്തോട്സംസാരിക്കാറുപോലുമില്ലായിരുന്നു.. എന്തെങ്കിലും ആഗ്രഹങ്ങൾ എന്റെ അമ്മയോട്‌പറയുംഅമ്മക്കും അത്‌ അദ്ദേഹത്തോട്‌ പറയുവാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം അതൊക്കെസാധ്യമാവുകയുളളായിരുന്നുചെറുപ്പത്തിൽ നൃത്തം ചെയ്യുവാനും പാടുവാനുംവരക്കുവാനുമൊക്കെ ഒരു പാടിഷ്ടപ്പെട്ടിരുന്ന ഞാൻ സ്കൂൾ കലോൽസവത്തിൽപങ്കെടുക്കട്ടെയെന്ന് ചോദിച്ചപ്പോൾ എന്റെയപ്പൻ എന്നോട്‌ പറഞ്ഞത്‌, "പാട്ടും കൂത്തുമൊന്നുംവേണ്ടമര്യാദക്ക്‌ വീട്ടിൽ ഇരുന്നോണം." അതോടെ എന്റെ ആഗ്രഹങ്ങളൊക്കെ ഞാൻകുഴിച്ചു മൂടിചെറുപ്പത്തിൽ അദ്ദേഹം ഒരിക്കൽ പോലും ഞങ്ങളെ ഒന്ന് ചേർത്ത്‌പിടിക്കുകയോസ്നേഹത്തോടെയൊന്ന് ചുംബിക്കുകയോ ചെയ്തിട്ടില്ലാ... അദ്ദേഹത്തിന്റെരീതികളെ ബഹുമാനിച്ചുകൊണ്ട്‌ ഒരു മകൾ എന്ന നിലയിൽ ഓരോ അച്ഛന്മാരോടുമെനിക്ക്‌പറയുവാനുളളത്‌....


നിങ്ങളുടെ പെൺമക്കൾ... അവർക്ക്‌ വേണ്ടത്‌ സ്നേഹവും കരുതലുമാണു.. അവളുടെസ്വപ്നങ്ങൾക്കുളള ചിറകുകളാണു... അവൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോപുരുഷനിലും അവൾ തേടുന്നത്‌ അവളുടെ പിതാവിനെയാണു.... നിങ്ങൾ അവൾക്ക്‌കൊടുക്കുന്ന ആത്മവിശ്വാസമാണു അവൾ കണ്ടെത്തുന്ന ഓരോ പുരുഷനിലും അവൾതേടുന്നത്‌.... സാധിക്കുമെങ്കിൽ അവൾക്ക്‌  ജന്മം കൊടുക്കുവാൻ സാധിക്കുന്നസ്നേഹം മുഴുവൻ അവൾക്ക്‌ കൊടുക്കണം .... മതിയാവോളം അവളെ വാത്സല്യം കൊണ്ട്‌ആലിംഗനം ചെയ്യണം.... സ്നേഹം കൊണ്ട്‌ ചുംബിക്കണം...  അവൾ പിന്നീടൊരിക്കലും സ്നേഹത്തിനു വേണ്ടി ആലിംഗനത്തിനു വേണ്ടി ചുംബാത്തിനുവേണ്ടി ആരേയുംതേടി പോകുവാൻ ഇടവരില്ലാ.... പകരെ അവളെ സ്നേഹം കൊണ്ട്‌ മൂടുവാൻ , കരുതലോടെചേർത്ത്‌ നിർത്തുവാൻപ്രണയം കൊണ്ട്‌ ചുംബിക്കുവാൻ അവളെ തേടി ഒരാൾ വരും.... നിങ്ങൾ അവൾക്ക്‌ അർഹമായ പരിഗണനകൾ കൊടുക്കുമ്പോൾ അവളെതിരഞ്ഞെടുക്കന്നവരിലും അവൾ നിങ്ങളുടെ പ്രതിബിംബം കാണും... അവൾ എന്നും കൈകളിൽ സുരക്ഷിതമായിരുക്കും.... സ്നേഹിക്കൂ നിങ്ങളുടെ പെൺകുഞ്ഞുങ്ങളെ....


എല്ലാം പെൺകുഞ്ഞുങ്ങൾക്കും വേണ്ടി....

കാർത്തിക.....


Saturday, August 1, 2020

കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണു ആൺകുട്ടിയായാൽനട്ടെല്ലുവേണംനല്ല ചങ്കൂറ്റം വേണം ... പെൺകുട്ടിയായാൽ അടക്കവുംഒതുക്കവും വേണംഎളിമ വേണം .... അന്ന് തൊട്ട്‌ ഞാൻചിന്തിക്കുന്നത്‌ അതെന്താ പെൺകുട്ടികൾക്ക്‌ നട്ടെല്ലു വേണ്ടേ!!! അവർക്ക്‌ ചങ്കൂറ്റം വേണ്ടെ!!!... ആൺകുട്ടികൾക്ക്‌ എളിമ ഉണ്ടായാൽഎന്താ കുഴപ്പം!!!...


പിന്നീട്‌ ജീവിതം പഠിപ്പിച്ചു തന്നു എത്ര നട്ടെല്ലും ചങ്കൂറ്റവും എളിമയും ഉണ്ടായിട്ടൊന്നും ഒരുകാര്യവുമില്ലാ... ഓരോ മനുഷ്യർക്കും ഓരോ വിധിയാണു ....  വിധിയിലൂടെ ജീവിതത്തെഎങ്ങനെ നയിക്കുന്നുവെന്നതാണു വ്യക്തിത്വമെന്ന്.... എത്ര മുറിപ്പെട്ടാലും വേദനിച്ചാലുംഎല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നഎല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നഹൃദയംനീറുമ്പോഴും ഒരു പുഞ്ചിരിക്കൂടെക്കൂട്ടുന്നമറ്റൊരാളുടെ സന്തോഷത്തിൽ സന്തോഷംകണ്ടെത്തുന്നഎല്ലാവരേയും മനസ്സ്‌ നിറഞ്ഞ്‌ സ്നേഹിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിത്വമാണു ഓരോ മനുഷ്യരിലും , അതാണായാലും പെണ്ണായാലും വേണ്ടത്‌.... അതാണു ഒരാളുടെ നട്ടെല്ല് , ചങ്കൂറ്റം , എളിമ....

എഴുതി വെയ്ക്കാനാവാത്ത എത്രയോ കഥകൾ എല്ലാവരുടേയുംജീവത്തിലുണ്ട്‌... ഒരു പക്ഷേ  കഥകളായിരിക്കും ഓരോവ്യക്തിയുടേയും ആത്മാവിനെ തൊട്ടറിഞ്ഞിട്ടുണ്ടാവുക... നമ്മുടെഅസ്ഥിത്വത്തിന്റെ നേർക്കാഴ്ച്ചകളെ നമുക്ക്‌ മുൻപിൽ തുറന്ന്കാട്ടിയിട്ടുളളവ... 


Let it be as Untold Stories forever if You wish to hold the beauty of it....

വായന...



വായനയുടെ ലോകത്തേക്ക്‌ വീണ്ടുമൊരു യാത്ര .... മാസത്തിൽ ഒരു പുസ്തകം , അങ്ങനെഒരു വർഷം 12 പുസ്തകങ്ങൾ ....  യാത്രക്ക്‌ നിതാന്തമായത്‌ കോവിഡ്‌ കാലഘട്ടം...യാത്രക്ക്‌ പ്രചോദനമായത്‌ PMA ഗഫൂറിന്റെ പ്രഭാഷണങ്ങൾ... ഒരു പാട്‌ നല്ല നല്ലപുസ്തകങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിലൂടെ കേട്ടപ്പോൾ... ജന്മം മുഴുവൻ വായിച്ചാലുംതീരാത്ത പുസ്തകങ്ങൾ  ദുനിയാവിലുളളപ്പോൾ  പുസ്തകങ്ങളെ അതെഴുതിയവരെതേടിയുളള യാത്ര ഞാൻ ആരംഭിച്ചു.... മെയ്യിൽ ജെറാൾഡിൻ കോക്സിന്റെ പുസ്തകംഎന്റെ യാത്രക്ക്‌ തുടക്കം കുറച്ചു... അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ എന്നെ ഒരുപാട്‌സ്പർശ്ശിച്ചു.... കംബോഡിയയിൽ കാരുണ്യ പ്രവർത്തനം നടത്തുന്ന ആസ്ട്രേലിയക്കാരിക്ക്‌ഞാൻ അയച്ച സന്ദേശത്തിൽ എന്നെങ്കിലും എനിക്ക്‌ നിങ്ങളെയൊന്ന് കാണണമെന്ന്അറിയിച്ചു... 


ഓരോ പുസ്തകങ്ങളും ഓരോ സൃഷ്ടികളാണു... ഓരോ വായനക്ക്‌ ശേഷംഅതെഴുതിയവരിലേക്കുളള യാത്ര  വായനയെ ഒരു പാട്‌ സുന്ദരമാക്കുന്നു.... 


Books for this Year 2020


Home Is Where The Heart Is - Geraldine Cox


For The Joy - Miriam Chan and Sophia Russell


Follow Your Heart - Andrew Matthews 


വിശുദ്ധ പാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ചൻ


The Last Lecture - Randy Pausch


ബിരിയാണിസന്തോഷ്‌ എച്ചിക്കാനം


Forty Rules of Love - Elif Shafak


JourneyWithin - Radhanath Swami


The poetry of Pablo Neruda- Pablo Neruda


Love 

KARTHIKA....