എന്റെ മൂക്കുത്തീക്കൊരു കഥയുണ്ട്.... ഒരു പാട് വർഷങ്ങൾ കാത്തിരുന്ന ശേഷമാണു എന്റെമൂക്കുത്തി എന്റെ ജീവിതത്തിന്റെ ഭാഗമായത്... ചെറുപ്പത്തിൽ മൂക്ക് കുത്തണമെന്ന്ആഗ്രഹിച്ചപ്പോൾ എല്ലാവരും പറഞ്ഞു മൂക്കുത്തിയിടുന്നത് തമിഴത്തികളാണെന്ന്... മൂക്കുത്തിക്ക് അതിർത്തിയുണ്ടെന്ന് ഞാനന്നറിഞ്ഞു. പിന്നീട് ജീവിത പങ്കാളിയോട് ആആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു മൂക്ക് കുത്തുന്നത് ഹിന്ദുക്കളാണു, ക്രിസ്ത്യാനികൾ മൂക്കൂത്തി ഇടാറില്ലാത്രേ. മൂക്കുത്തിക്ക് ജാതിയുണ്ടെന്ന് അന്ന്ഞാനറിഞ്ഞു.
വർഷങ്ങൾ കാത്തിരുന്ന് എല്ലാവരുടേയും സമ്മതത്തോടെ എന്റെ ആഗ്രഹംസഫലീകരിക്കുവാൻ പോകുന്ന അന്ന് ഞാൻ എന്റെ സന്തോഷം എനിക്ക് പ്രിയപ്പെട്ടഒരാളോട് ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കതയോടെ സന്തോഷത്തോടെ ഞാൻ അത്പങ്കുവെച്ചു. പക്ഷേ എനിക്ക് ലഭിച്ച മറുപടി, "ഇതൊക്കെ എന്നോടെന്തിനാണു പറയുന്നത്?? ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേയല്ലാ.." ഒരു നിമിഷത്തേക്ക് ഞാൻ നിശബ്ദമായിഞെട്ടിത്തരിച്ചു നിന്നു. ഈശ്വരാ ഞാൻ മൂക്ക് കുത്തുന്നത് ഇത്ര വലിയഅപരാധമാണോ!!!... ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണു ആ പ്രതികരണംഉണ്ടായതെന്ന് ഞാൻ അറിഞ്ഞെങ്കിലും അതെന്നെ ഒരുപാട് വേദനിപ്പിച്ചു... ആവേദനക്കുളളിൽ നിന്നു കൊണ്ട് ഞാൻ മനസ്സിലാക്കിയത് എന്റെ ജീവിതത്തിൽ എനിക്ക്‌ലഭിക്കാതെ പോയ പല സന്തോഷങ്ങളുടേയും ഒരു ആകെത്തുക മാത്രമായിരുന്നു ആസംഭവുമെന്ന്....
കുട്ടിക്കാലത്ത് എന്റെ അപ്പന്റെ കാർക്കശ്ശ്യ സ്വഭാവം കാരണം ഞങ്ങൾ അദ്ദേഹത്തോട്സംസാരിക്കാറുപോലുമില്ലായിരുന്നു.. എന്തെങ്കിലും ആഗ്രഹങ്ങൾ എന്റെ അമ്മയോട്പറയും, അമ്മക്കും അത് അദ്ദേഹത്തോട് പറയുവാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം അതൊക്കെസാധ്യമാവുകയുളളായിരുന്നു. ചെറുപ്പത്തിൽ നൃത്തം ചെയ്യുവാനും പാടുവാനുംവരക്കുവാനുമൊക്കെ ഒരു പാടിഷ്ടപ്പെട്ടിരുന്ന ഞാൻ സ്കൂൾ കലോൽസവത്തിൽപങ്കെടുക്കട്ടെയെന്ന് ചോദിച്ചപ്പോൾ എന്റെയപ്പൻ എന്നോട് പറഞ്ഞത്, "പാട്ടും കൂത്തുമൊന്നുംവേണ്ട, മര്യാദക്ക് വീട്ടിൽ ഇരുന്നോണം." അതോടെ എന്റെ ആഗ്രഹങ്ങളൊക്കെ ഞാൻകുഴിച്ചു മൂടി. ചെറുപ്പത്തിൽ അദ്ദേഹം ഒരിക്കൽ പോലും ഞങ്ങളെ ഒന്ന് ചേർത്ത്പിടിക്കുകയോ, സ്നേഹത്തോടെയൊന്ന് ചുംബിക്കുകയോ ചെയ്തിട്ടില്ലാ... അദ്ദേഹത്തിന്റെരീതികളെ ബഹുമാനിച്ചുകൊണ്ട് ഒരു മകൾ എന്ന നിലയിൽ ഓരോ അച്ഛന്മാരോടുമെനിക്ക്‌പറയുവാനുളളത്....
നിങ്ങളുടെ പെൺമക്കൾ... അവർക്ക് വേണ്ടത് സ്നേഹവും കരുതലുമാണു.. അവളുടെസ്വപ്നങ്ങൾക്കുളള ചിറകുകളാണു... അവൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോപുരുഷനിലും അവൾ തേടുന്നത് അവളുടെ പിതാവിനെയാണു.... നിങ്ങൾ അവൾക്ക്‌കൊടുക്കുന്ന ആത്മവിശ്വാസമാണു അവൾ കണ്ടെത്തുന്ന ഓരോ പുരുഷനിലും അവൾതേടുന്നത്.... സാധിക്കുമെങ്കിൽ അവൾക്ക് ഈ ജന്മം കൊടുക്കുവാൻ സാധിക്കുന്നസ്നേഹം മുഴുവൻ അവൾക്ക് കൊടുക്കണം .... മതിയാവോളം അവളെ വാത്സല്യം കൊണ്ട്‌ആലിംഗനം ചെയ്യണം.... സ്നേഹം കൊണ്ട് ചുംബിക്കണം... അവൾ പിന്നീടൊരിക്കലും ആസ്നേഹത്തിനു വേണ്ടി, ആ ആലിംഗനത്തിനു വേണ്ടി, ആ ചുംബാത്തിനുവേണ്ടി ആരേയുംതേടി പോകുവാൻ ഇടവരില്ലാ.... പകരെ അവളെ സ്നേഹം കൊണ്ട് മൂടുവാൻ , കരുതലോടെചേർത്ത് നിർത്തുവാൻ, പ്രണയം കൊണ്ട് ചുംബിക്കുവാൻ അവളെ തേടി ഒരാൾ വരും.... നിങ്ങൾ അവൾക്ക് അർഹമായ പരിഗണനകൾ കൊടുക്കുമ്പോൾ അവളെതിരഞ്ഞെടുക്കന്നവരിലും അവൾ നിങ്ങളുടെ പ്രതിബിംബം കാണും... അവൾ എന്നും ആകൈകളിൽ സുരക്ഷിതമായിരുക്കും.... സ്നേഹിക്കൂ നിങ്ങളുടെ പെൺകുഞ്ഞുങ്ങളെ....
എല്ലാം പെൺകുഞ്ഞുങ്ങൾക്കും വേണ്ടി....
കാർത്തിക.....
No comments:
Post a Comment