വീണ്ടും പുസ്തകങ്ങളും, ചർച്ചകളും, തമാശകളുമായി സാഹിത്യവേദി അംഗങ്ങൾഒരുമിച്ചപ്പോൾ ആ കൂട്ടായ്മയിലേക്ക് അനീഷ് ചാക്കോയെന്ന അതുല്യ പ്രതിഭയുംഞങ്ങളുടെ യാത്രയിലെ അംഗമായിയെന്ന സന്തോഷവും അഭിമാനവുമായിരുന്നു ഇന്നലെഹോവ്തോൺ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാഹിത്യവേദി കൂട്ടായ്മയുടെ ആകർഷണം.
മോഡറേറ്ററായ ഹിജാസ് സമയനിഷ്ഠയോടെ മീറ്റിംങ്ങ് ക്രമീകരിച്ചപ്പോൾ നീണ്ടുപോകേണ്ടാവുന്ന കോവിഡ് മഹാമാരിയുടെ പ്രത്യാഘാതെക്കുറിച്ചും, നിയന്ത്രണത്തെക്കുറിച്ചുമുളള ചർച്ചകൾ കൃത്യ സമയത്ത് പൂർത്തീകരിക്കുവാൻ സാധിച്ചത്‌വളരെ അഭിനന്ദനാർഹമായ വസ്തുതയായി.
രണ്ട് പുസ്തകങ്ങൾ മീറ്റിംങ്ങിൽ പരിചയപ്പെടുത്തി. മാർഷൽ മത്തായി പരിചയെപ്പെടുത്തിയസുസ്മേഷ് ചന്ദ്രോത്ത് എഴുതിയ "നീർനായ്", വേണുവേട്ടൻ പരിചയപ്പെടുത്തിയ സുഭാഷ്‌ചന്ദ്രൻ എഴുതിയ "കഥയാക്കാനാവാതെ" ചെറുകഥകളിലേക്കും, അനുഭവകുറുപ്പുകളിലേക്കും നമ്മളെ കൂട്ടിക്കൊണ്ടു പോയി.
മീറ്റിംങ്ങിന്റെ ഏറ്റവും ആകർഷണവും, എല്ലാവരും ഒരുപോലെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്ത ചായ സൽക്കാരം ... മേശപ്പുറത്ത് നിരത്തിവെച്ച പരിപ്പു വടയും, കേസരിയും, മുറുക്കുമൊക്കെ കണ്ണടച്ച് തുറക്കുന്നതിനു മുൻപ് തീർന്നത് അംഗങ്ങളുടെഉത്സാഹത്തെ എടുത്തുകാണിച്ചു...
പരിപ്പുവട കൊണ്ടു വന്ന ജയ്പ്രകാശ് ചേട്ടനും, കേസരി കൊണ്ടുവന്ന "ഹിജാസിനും" (ഇന്നലെ പേരു പരാമർശ്ശിക്കാത്തതിന്റെ പേരിൽ കരഞ്ഞതുകൊണ്ട് highlighted version😁), മുറുക്കു കൊണ്ടുവന്ന കൃഷ്ണക്കും, ചായ സൽക്കാരം നടത്തി ഞങ്ങളെ സന്തോഷിപ്പിച്ചഊർമിളക്കും പ്രത്യേക നന്ദി....
എല്ലാ സന്തോഷങ്ങൾക്കുമൊടുവിൽ വീണ്ടും ഒരുമിച്ചു കൂടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾപിരിഞ്ഞു...
❤️
KR
No comments:
Post a Comment