രചന: അനീഷ് നായർ
സംഗീതം: ശിവദാസ് വാര്യർ
ആലാപനം: ജി. വേണുഗോപാൽ
Camera and Director : Anish Nair
ഭക്തി സാന്ദ്രമായ വരികൾ.... മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം.... ആത്മാവിലേക്ക് ആഴ്‌ന്നിറങ്ങുന്ന ആലാപനം....
കുട്ടിക്കാലത്ത് ചുറ്റും അമ്പലങ്ങളാലും, പളളികളാലും നിറഞ്ഞ ഒരു നാട്ടിലാണു ഞാൻ ജനിച്ചു വളർന്നത്...
മാതൃമല അമ്പലം, കൂരോപ്പട അമ്പലം, മാടപ്പാട് അമ്പലം...
എന്നും വെളുപ്പിനെ അഞ്ചു മണിക്കെണീക്കും... പഠിക്കുന്ന മുറിയിലെ ജനൽ തുറക്കുമ്പോൾ തണുപ്പ് ഇരച്ച് അകത്തോട്ട് കയറും... ആ തണുപ്പിനെ ഒരു പുതപ്പുകൊണ്ട് മറച്ച് അമ്പലത്തിൽ രാവിലെ ഇടുന്ന ദേവീ സ്തുതിക്കായി കാതോർത്തിരിക്കും... ആ പാട്ട് മനസ്സിനെ തൊട്ട് ആത്മാവിലേക്ക് ആഴ്‌ന്നിറങ്ങുമ്പോൾ കിളികൾ ആ ദേവി സ്തുതികളെ ഏറ്റെടുത്ത് ആകാശത്തേക്ക് പറന്നുയരുന്നത് കാണാം...
സായന്തനത്തിൽ ഉമ്മറത്ത് പോയിരുന്ന് ആകാശത്തെ ചുവപ്പിക്കുന്ന സൂര്യകിരണങ്ങളോടൊപ്പം അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഹരിവരാസനം എന്ന പാട്ട് കേട്ട് അങ്ങനെയിരിക്കും.... അപ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു കാര്യം എത്രയോ അമ്പലങ്ങളിൽ , എത്രയോ പേരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്തുതികളാണു ഇവയെല്ലാം...
അനീഷ് നായർ എഴുതി , ശിവദാസ് വാര്യർ സർ സംഗീതം നൽകി, ജി വേണുഗോപാൽ സർ ആലപിച്ച ഗാനം ആദ്യം കേൾക്കുമ്പോൾ മനസ്സും ശരീരവും ആത്മാവുമെല്ലാം ആ കുട്ടിക്കാലത്തേക്കും, അന്നു കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഭക്തി ഗാനങ്ങളിലേക്കും അറിയാതെ തിരിച്ചു പോയി.... ഈ ഗാനവും ഭക്തി സാന്ദ്രമായി ജനഹൃദയങ്ങളിൽ ആഴ്‌ന്നിറങ്ങട്ടെ....
ഇന്നാണു അതിന്റെ വിഷ്വൽ മുഴുവനും കാണുന്നത്.... നാടും വീടും ഈ അഡ്ലെയിഡെന്ന കൊച്ചു നാടും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....
വളരെ മനോഹരമായ ഫ്രെയിംസ്... അനീഷ് മാഷേ... വാക്കുകളില്ലാ...
റെഫീക്ക് ഭായി നിങ്ങളുടെ ഡ്രോൺ ഷോട്ട് സ് അതി ഗംഭീരം....
ഈ ഒരു ഗാനത്തിനു പിന്നിൽ പ്രവൃത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി... അജു മാഷ് ... ജിജോ... നിങ്ങളാണു ഈ പാട്ടിന്റെ ചിറകുകൾ ...
ഇതിൽ അഭിനയിച്ച അനിലേട്ടൻ... അഖില.. കുട്ടികൾ... ജോസഫ്... അങ്ങനെ എല്ലാവരേയും ഓർക്കുന്നു... വളരെ നന്നായിട്ട് അഭിനയിച്ചിരിക്കുന്നു....
അനീഷ് മാഷേ നിങ്ങളുടെ പരിശ്രമം, വിശ്രമമില്ലാതെ നിങ്ങൾ ചില വഴിച്ച ഓരോ നിമിഷവും ഈ പാട്ടിന്റെ ആത്മാവിലുണ്ട്... നന്ദി മനോഹരമായ ഈ സർഗ്ഗ സൃഷ്ടിക്കുവേണ്ടി നിങ്ങൾ അധ്വാനിച്ച ഓരോ നിമിഷങ്ങൾക്കും...
സായി സരസ്വതി.... എനിക്ക് നിങ്ങളോട് എന്നും ബഹുമാനവും സ്നേഹവുമാണു... അനീഷെന്ന കലാകാരന്റെ ഓരോ ചുവടുവെപ്പിലും നിങ്ങളുടെ കൈയ്യൊപ്പുണ്ട്, നിങ്ങളുടെ പ്രോത്സാഹനമുണ്ട്, നിങ്ങളുടെ സ്നേഹമുണ്ട്.... നന്ദി... ഓരോ യാത്രയിലും നിങ്ങൾ ഏറ്റെടുക്കുന്ന കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ...
എല്ലാവരും കാണുക... നല്ല കഴിവുകളെ... നല്ല മനുഷ്യരെ പ്രോത്സാഹിപ്പിക്കുക... ഈ ലോകത്തിനു ഇനി ആവശ്യം അങ്ങനെയുളളവരെയാണു...
നന്ദി...
കാർത്തിക
No comments:
Post a Comment