My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, August 25, 2022

പിൻഗാമികളില്ലാത്ത ഒരാൾ

 



ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട്പറഞ്ഞിരുന്നുഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലംഒരു ധനികകുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായിആശ്രമത്തിൽ ചെന്നുആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പംപ്രവർത്തിക്കണംലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽകൂടണംഅവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർഗാന്ധിജി അവളുമായിസംസാരിച്ചുഒരു കാപട്യവുമില്ലാത്ത കുട്ടിഅവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നുമനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചുആശ്രമത്തിന്റെ നടത്തിപ്പുകൾക്ക്മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതൽ ഇവളും നമ്മളോടൊപ്പംഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞുഅവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസുകഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരുവൃദ്ധന്റെ പരിചരണമായിരുന്നുമാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണംകുളിപ്പിക്കണംവസ്‌ത്രം ധരിപ്പിക്കണംമുറിവുകളിൽ മരുന്നു വെച്ചുകെട്ടണം - അതിരാവിലെ  മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായദുർഗന്ധമാണ്മലമൂത്രവിസർജ്ജനമൊക്കെ അയാൾ  മുറിയിൽ തന്നെയാണ്നിർവഹിച്ചിരുന്നത്അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾസ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾകൊണ്ട് ചീത്തവിളിക്കുംഎല്ലാം സഹിച്ച്ഒരാഴ്ചയോളം  ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടുപക്ഷെഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.


ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന  മുറി വൃത്തിയാക്കുന്നപെൺകുട്ടിയെ കണ്ടുഅവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുഗാന്ധിജിഅതു ശ്രദ്ധിച്ചുഅന്ന് മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതലനൽകണമെന്ന് ഗാന്ധി പറഞ്ഞുതോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക്വളമിടുകയൊ ഒക്കെ ചെയ്യുന്ന ജോലിഅത് അവൾക്ക് വലിയ ആശ്വാസമായിപൂർണതൃപ്തിയോടെ  ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് തോന്നിതാൻചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നത്വെറുതെ ഒരു കൗതുകംപിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത്ഗാന്ധിജി തന്നെ  ജോലികൾ ചെയ്യുന്നതാണ്അവൾ അമ്പരന്നുപോയിപെൺകുട്ടിയുടെ  അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്നവിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്


മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത്  സംഭവമാണ്പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെരീതിതനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയംചെയ്യുംമറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾആദ്യമായിവായിക്കുന്നത്അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ലഗാന്ധിജിയുടെ ആത്മകഥഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രംമനസ്സിരുത്തിവായിക്കുന്നത് മുതിർന്നതിനുശേഷമാണ്അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിതവീക്ഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു.


'ഒരു ഇന്ത്യൻ പ്രണയകഥഎന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന്ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ''നിങ്ങളൊക്കെമറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്വായിക്കണം"" എന്നുപറഞ്ഞുകൊണ്ട്.

നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾതോന്നാറുണ്ട്രാഷ്ട്രീയം തൊഴിലാക്കിയവർക്ക്  അജ്ഞത ഒരു അനുഗ്രഹംതന്നെയാണ്തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോസമരങ്ങൾഅക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. 'അഹിംസ"യല്ലരക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നുവിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്അവർഗാന്ധിപ്രതിമകൾ തകർക്കുംശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലുംകാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്.


വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്വർഷങ്ങൾക്ക് മുമ്പ്സിനിമകൾസംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമചിത്രീകരിക്കാനുള്ള അവസരമുണ്ടായിഎൺപതുകളുടെ തുടക്കത്തിലാണ്. 'മണ്ടന്മാർലണ്ടനിൽഎന്ന ചിത്രം. 'ഗാന്ധിഎന്ന സിനിമ ,ലോകം മുഴുവൻപ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത്ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർമുന്നോട്ടുവന്നിരുന്നുഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക്ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ''ഗാന്ധിയുടെ നാട്ടുകാരല്ലേനിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല"" അതായിരുന്നു പരിഗണനക്കുള്ള കാരണം.

'ഗാന്ധി"യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ചബെൻകിംഗ്‌‌സ്‌ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ''പോകുന്നതിനു മുമ്പ് നമുക്ക്അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ"" എന്ന് നടൻ സുകുമാരന് ഒരാഗ്രഹംബഹദൂറുംശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.

ബഹദൂർക്ക പറഞ്ഞു -

''നമുക്കൊന്നു ശ്രമിച്ചുനോക്കാം.""

ആരുമത് കാര്യമായി എടുത്തില്ലപക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ളസാഹചര്യമൊരുക്കിഅന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായഡോക്ടർ സെയ്‌ദുമുഹമ്മദായിരുന്നുഅദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ 'ഗാന്ധിയിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരുവിരുന്നുസൽക്കാരം ഏർപ്പാടാക്കികടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾഇന്ത്യാ ഹൗസിൽ ചെന്നുനടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ളസ്‌ത്രീസാന്നിദ്ധ്യംഅറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെഗാന്ധിയെ മാത്രം കാണാനില്ലഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി ഓടിക്കിതച്ച്എത്തിയത് - വലിയൊരു ക്ഷമാപണത്തോടെഅദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽഅഭിനയിക്കുകയായിരുന്നുവത്രെമേക്കപ്പ് പോലും മാറ്റാതെയാണ്ഞങ്ങൾക്കരികിലെത്തിയത്അതിശയിച്ചുപോയി. 'ഗാന്ധി"യായി ലോകത്തിന്റെ മുഴുവൻശ്രദ്ധ നേടിയ നടൻ !  വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്അദ്ദേഹമാണ്നാടകത്തിൽ അഭിനയിക്കുന്നത്.

അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.

ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെവെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശ പറഞ്ഞുഗാന്ധിജി തന്നെയാണ്തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.


ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധിഉയർച്ചകളിൽഅഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കുംസമ്പന്നതക്കുള്ളിലുംലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെകണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും.

ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.


സത്യൻ അന്തിക്കാട് 


വാരാന്ത്യകൗമുദി | കേരളകൗമുദി | 14, ആഗസ്റ്റ് 2022

No comments: