അഡ്ലെയിഡ് മലയാളി കൂട്ടായ്മയായ AMMA -യുടെ നേതൃത്വത്തിൽ ഓണാഘോഷനിറവിൽ അഡ്ലെയിഡ് മലയാളികൾ. ആഘോഷങ്ങൾ പര്യവസാനിക്കുമ്പോൾ അതിനുപിന്നിൽ പ്രയത്നിച്ചവർക്കുവേണ്ടി ഒരു കുറിപ്പ്! എല്ലാവരുടേയും ജീവിതത്തിൽ ഒരു പിടിഓർമ്മകൾ നൽകി ഈ ഓണവും പടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത്‌നിങ്ങളോരോരുത്തരോടുമുളള നന്ദി!
സെപ്റ്റംബർ 3-ന് ആൻങ്കർ ഹാളിൽ സംഘടിപ്പിച്ച വർണ്ണാഭമായ ഓണാഘോഷപരിപാടികൾക്ക് മുഖ്യാഥിതികളായി എത്തിയത് ഹോണറബൾ മൈക്കിൾ ബ്രൗൺ MP, മെംബർ ഓഫ് ഫ്ലോറെ, ഹൊണറബൾ ജിംങ്ങ് ലീ MLC ( Deputy Leader of the Opposition in the Legislative Council), മിസ്. അഡ്രിയാനാ ക്രിസ്റ്റോപലസ് (Chair of South Australia's
Multicultural and Ethnic Affairs Commission (SAMEAC), മിസ്റ്റർ. രാജേന്ദ്ര പാണ്ഡേ( Board Member of South Australia's
Multicultural and Ethnic Affairs Commission (SAMEAC) എന്നിവരാണ്.
ആയിരത്തിനു മുകളിൽ മലയാളികൾ പങ്കുകൊണ്ട ഓണാഘോഷത്തിനു ചുക്കാൻ പിടിച്ചത്‌അമ്മ അസ്സോസിയേഷന്റെ പ്രസിഡന്റ് ജോർജ്ജി സക്കറിയയും സംഘടന ഭാരവാഹികളായരെഞ്ചന കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), ലേഖ രാജമോഹനൻ (സെക്രട്ടറി), നസിംമുഹമ്മദ് (ട്രഷറർ), ലിനു ഫ്രെഡി (ജോയിന്റ് സെക്രട്ടറി & മീഡിയ), ഡിമ്പിൾ പോൾ(ആർട്ട്സ് കോർഡിനേറ്റർ), അനീഷ് ചാക്കോ (പി. ആർ. ഒ), അർജ്ജുൻ വിജയൻ(സ്പോർട്ട്സ് കോർഡിനേറ്റർ), റ്റോമിൻ മാത്യൂ (സ്റ്റുഡെന്റ് കോർഡിനേറ്റർ) എന്നിവരുംഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വോളന്റിയേഴ്സ്: 60-നു മുകളിൽ വോളന്റിയേഴ്സ് മൂന്നു ദിവസങ്ങളിലായി ചെയ്ത കഠിനപരിശ്രമത്തിന്റെ അന്തിമ ഫലമാണ് ഈ ഓണാഘോഷമെന്ന് ജോർജി എടുത്തു പറയുന്നു. അമ്മയുടെ മുൻ കാല പ്രസിഡന്റുമാരായ ജോസ് ജോർജ്, ബിജു ജോസഫ്, സജിചിറ്റിലപ്പളളി, ദീന സാജു ഭാരവാഹികളും നൽകിയ മാർഗ നിർദ്ദേശവും, സഹായവും, അവരുടെ അനുഭവ സമ്പത്തും ഓണാഘോഷത്തെ പൂർണ്ണതയിൽ എത്തിച്ചു.
Ticket Sale: ട്രഷറർ നസീം മുഹമ്മദ് ഒലിയത്തിന്റെ നേതൃത്വത്തിൽ പ്രീബുക്കഡ്‌ടിക്കറ്റ്സിലൂടെ ആയിരത്തിനു മുകളിൽ ആൾക്കാർക്ക് ഓണാഘോഷത്തിൽപങ്കുകൊളളുവാനുളള അവസരം ഒരുക്കി. ടിക്കറ്റ്സെല്ലാം സോൾഡ് ഔട്ടായതും, വെന്യൂവിൽടിക്കറ്റ് സെയിൽ ഇല്ലാതിരുന്നതുമെല്ലാം ഈ വർഷത്തെ ഹൈലൈറ്റ്.
സദ്യ: 2007- മുതൽ കഴിഞ്ഞ 15- വർഷമായി അഡ്ലെയിഡ് മലയാളികൾക്ക് സദ്യയുടെരുചിക്കൂട്ട് പകർന്നു നൽകുന്ന വേണുചേട്ടനും( K. വിശ്വനാഥൻ വേണുഗോപാൽ), റ്റോമിചേട്ടനും (റ്റോമി ജോർജ്), ഈ വർഷവും അവരുടെ കൈപുണ്ണ്യത്തിൽ ഒരുക്കിയ സ്വാദേറുംസദ്യയുമായി മലയാളികളുടെ മനസ്സും വയറും നിറച്ചു.
Stage Decoration: PRO അനീഷ് ചാക്കോയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിനുളളഅരങ്ങ് ഒരുങ്ങി.
അത്തപ്പൂക്കളം: ഡിസൈൻ നൽകിയത് അഭിഷേക് ഹരികുമാർ.
മനോഹരമായ അത്തപ്പൂക്കളം, അതും ഫ്രഷ് പൂക്കൾക്കൊണ്ട് ഒരുക്കിയത്:
ദീന സജു, രെഷ്മി ജെതിൻ, സീമ ഗിരീഷ്
മഹാബലി: മാവേലി ഇല്ലാതെ എന്ത് ഓണം! മഹാബലിയായി വേഷപ്പകർച്ച ചെയ്തത്‌മാർഷൽ കെ മത്തായി. മഹാബലിയ്ക്ക് പൂർണ്ണത നൽകിയത് അനീഷ് നായർ.
സദ്യവിളമ്പൽ: ആയിരത്തിനു മുകളിൽ ആൾക്കാരെ പന്തിക്കിരുത്തി മനോഹരമായി സദ്യവിളമ്പുന്നതിനു നേതൃത്വം നൽകിയത് കൃഷ്ണദാസും, ഹിജാസ് പുനത്തിൽ. കൃഷ്ണദാസിനെ സപ്പോർട്ട് ചെയ്ത് ബിജോയ് കൃഷ്ണരു, സജു ഏബ്രഹാം , അജുജോൺ, ഊർമ്മിള കൃഷ്ണദാസ്.
ചെണ്ടമേളം: താളമേളങ്ങളോടെ ഓണത്തെ വരവേറ്റത് അഡ്ലെയിഡ് താളമേളം.
വടംവലി - വടം വലി മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്തിയത് റ്റോമിൻ മാത്യു, അർജ്ജുൻ വിജയൻ.
ആവേശം നിറഞ്ഞ വടം വലി മത്സരത്തിനു നേതൃത്വം നൽകിയത് :അജു ജോൺ, തോമസ് ആന്റണി, ജെയിംസ് ഏബ്രഹാം
MC’s : ഡാൻ റോയ്, ക്രിസ്റ്റീൻ തോമസ്സ്
ഫെയ്സ് പെയിന്റിംങ്ങ് , ഫോട്ടോ ബൂത്ത് , ജംമ്പിംങ് കാസിൽ - കുട്ടികളുടെ ലോകംകൈയ്യേറി!
നാലുമണി കാപ്പിയും, പലഹാരങ്ങളുമായി പ്രീതി ജെയ്മോൻ നാട്ടിൻ പുറത്തെ രുചിക്കൂട്ട്‌നിറച്ചു.
കൾച്ചറിൽ പ്രോഗ്രാംസ്: ലിനു ഫ്രെഡിയുടേയും, ഡിമ്പിൾ പോളിന്റേയും നേതൃത്വത്തിൽകലയുടെ ലോകവും, ഓരോ പ്രകടനങ്ങളും ഓണത്തിനു മിഴിവേകി.
തിരുവാതിരയും, ക്ലാസ്സിക്കൽ നൃത്തങ്ങളും, സിനിമാറ്റിക്ക് ഡാൻസും, സംഗീതപരിപാടിയുമെല്ലാം ഓണാഘോഷത്തിന് ആവേശം പകർന്നു കലാപാരിടികൾപരിസമാപിച്ചപ്പൊൾ വീണ്ടും ഒരു ഓണാഘോഷത്തിന്റെ ഓർമ്മകളിൽ സദസ്സും വിടപറഞ്ഞു!
ഫോട്ടോ: ഒരുപിടി ഓർമ്മകൾ ചിത്രങ്ങളായി പകർത്തിയത് ജെയ്മോൻ ഏബ്രഹാം, 4D ഫോട്ടോഗ്രാഫി.
വീഡിയോ: റെഫീക്ക് അഹമ്മദ്, ഓണത്തിന്റെ ഓരോ ദിവസത്തേയും വിശേഷങ്ങൾ ഫോട്ടോആയും, വീഡിയോ ആയും നമുക്ക് മുൻപിൽ സോഷ്യൽ മീഡിയായിലൂടെ ഷെയർ ചെയ്ത്‌അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് ഓണാഘോഷത്തിന്റെഭാഗമാകുവാൻ സാധിച്ചൂ എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.
(NB: ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപൂർവ്വമല്ലെന്നും അതിൽഖേദിക്കുന്നുവെന്നും അറിയിക്കുന്നു.)
Information Courtesy: ജോർജി സക്കറിയ, റാം കുമാർ, റെഫീക് മുഹമ്മദ്, കൃഷ്ണദാസ്
Photo courtesy: റെഫീക്ക് മുഹമ്മദ്
❤️
KR
No comments:
Post a Comment