മൗനം..
വാക്കുകൾ അജ്ഞാത-
മാകുന്ന നേരം,
കേട്ടു മറന്ന വാക്കുകൾ
കേൾക്കാത്ത വാക്കുകൾക്ക്
വഴിമാറുന്ന നേരം...
ഒരായിരം ചോദ്യങ്ങൾ
ഒന്നും ചോദിക്കാതെ,
ചോദിച്ച ചോദ്യങ്ങൾ
ഒന്നും മുഴുമിക്കാതെ
ഉത്തരങ്ങളെ പൊതിയുന്ന
മൗനം...
ഉളളിൽ പിടയുന്ന
വാക്കുകൾ മൗനത്തിൻ
ചെങ്ങലകളിൽപ്പെട്ട്
തിക്കിത്തികട്ടി,
എന്റെ കണ്ഠത്തെ
ഞെരിക്കുന്നൂ...
ഉറക്കെയൊന്ന്
കരയുവാനാവാതെ,
മൗനത്തിൻ
ചാട്ടവാറടികളിൽപ്പെട്ട്
എന്റെ ഹൃദയത്തിൽ
രക്തം പൊടിയുന്നൂ...
നടന്ന് തീർത്ത
വഴികളിലെല്ലാം മൗനത്തെ
അത്രമേൽ പ്രണയിച്ച
ഞാനിന്നറിയുന്നൂ,
മൗനത്തിനിത്രമേൽ
വേദനയുമുണ്ടെന്ന്...
നിശബ്ദമായ് മൗനത്തിൻ
വഴിത്താരകൾ താണ്ടി,
ആ നിത്യ മൗനത്തിന്റെ
കുഴിമാടത്തിൽ,
ഞാൻ വീണ്ടുമാ-
മൗനത്തെ പ്രണയിക്കട്ടെ!..
❣️
KR
No comments:
Post a Comment