ഞങ്ങളെയെല്ലാം കൊച്ചേന്നു മാത്രം വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം അമ്മച്ചി. താന്നിക്കൽ തറവാട്ടിൽ പരേതരായ T M വർഗ്ഗീസിന്റേയും റെയ്‌ച്ചൽ വർഗ്ഗീസിന്റേയും പത്ത് മക്കളിൽ ഏറ്റവും മൂത്ത മകന്റെ (TV Mathew) ഭാര്യയായ് മറിയാമ്മമച്ചി വന്നപ്പോൾ ഒരു വലിയ കുടുംബത്തിന്റെ, അതിലെ കുഞ്ഞുങ്ങളുടെ നാഥയുമാകുകയായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക് ആദ്യം കടന്നു വന്ന മരുമകൾ. ഞങ്ങളുടെ മൂത്ത ആങ്ങളമാരായ കുഞ്ചാച്ചിക്കും (റെജി) കൊച്ചുമോനച്ചാച്ചനും (സജി) ജന്മം നൽകിയ അമ്മ. പെണ്മക്കളില്ലാത്ത അമ്മച്ചിക്ക് ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നൂ.... ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ വാവച്ചായൻ അപ്പച്ചന്റെ അടുത്ത് ഞങ്ങൾക്ക് തരുവാൻ ചക്കപ്പഴവും, മാമ്പഴവും, ഏത്തപ്പഴവും ഒക്കെ കൊടുത്തുവിടും. കാണാൻ ചെല്ലാൻ താമസിച്ചാൽ പരിഭവം പറഞ്ഞ് വിളിക്കും. കാണാൻ ചെന്നാൽ സ്നേഹം കൊണ്ടും, പലഹാരങ്ങൾക്കൊണ്ട് മനസ്സും, വയറും നിറക്കും... സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചൂ, ചേർത്ത് നിർത്തീ... ഇനി അതൊന്നുമില്ലാ... കാത്തിരിക്കുന്നവരിൽ ഒരാൾ കൂടികുറഞ്ഞിരിക്കുന്നൂ... നമ്മളെ ചേർത്ത് പിടിക്കുന്നവർ കുറഞ്ഞു കൊണ്ടിരിക്കുന്നൂ...
മരണമെന്ന ജീവിതാവസ്ഥ തരുന്ന വേദന അവർ മണ്ണോട് ചേരുമ്പോൾ ഇല്ലാണ്ടാകുന്നൂ.... പക്ഷേ അവർ നൽകിയ ഓർമ്മകൾ നൽകുന്ന വേദന നമ്മുടെ മരണം വരെ ഒരു നീറ്റലായിഅങ്ങനെ നിലനിൽക്കും...
ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് ഈ ലോക ജീവിതം തികച്ച അമ്മച്ചിക്ക്‌സ്നേഹാദരങ്ങളിൽ പൊതിഞ്ഞ ഒരുപാട് നന്ദി!...
Our Dearest Mariayammamachi….
She used to call us Koche (Beloved)... She was the first daughter-in-law in our great Thannickal Family. She was the wife of the first son, Mr. T V Mathew, out of 10 kids of our respected Grand Parents, the Late T M Varghese and the Late Rachel Varghese. She was like a Mom to the rest of the kids in the family. She was given birth to the elder brothers of our family, Reji and Saji. We were Her daughters... A person who waited for our return... She used to send with vavachayan appachan all sorts of fruits and sweets to us the moment she knew that we had reached... She always wanted us to go and visit her the next day... If we get delayed, we used to get a phone call to convey her complaints about the long wait... She used to fill our hearts and tummy with Her love and sweets respectively... No more waiting... No more complaints... No more sweets... No more the calling of Koche....
Death is imminent... Everyone is leaving.... Everyone has to leave...It is not that death is painful... It is the memories they left with us... The emptiness makes us overwhelming...
Thank You Ammachi for coming into our life.... For giving us the most precious love, care and memories... We will certainly miss You.... You will be remembered....
No comments:
Post a Comment