ഞാൻ നീയല്ലെന്നുളള സത്യത്തിൽ
നിന്നല്ലോ നമ്മൾ തുടങ്ങുന്നത്...
ഞാനും നീയും ഒന്നാണെന്നുളള
കപടതയെ നമുക്ക് മായ്ക്കാം...
ഞാൻ ഞാനായും, നീ നീയായുമുളള
വ്യക്തിത്വത്തിൽ നിലനിൽക്കാം...
നമ്മിലെ അന്തരങ്ങളിൽ നമുക്ക്
ജീവിതത്തിലെ തുലനം കണ്ടെത്താം...
ഒന്നായി നടക്കേണ്ട പാന്ഥാവിൽ
പരസ്പരം അറിഞ്ഞ് നടക്കാം...
രണ്ടായി പിരിയുന്ന പാതകളിൽ
പതം പറയാതെ പിരിയാം...
നമ്മിലെ കുറവുകളിൽ നമുക്ക്
നമ്മെ ആഴത്തിൽ ചേർത്തുവെക്കാം...
നമ്മിലെ കഴിവുകളാൽ നാമെന്ന
അസ്ഥിരമാം സ്ഥിതിയെ ശാശ്വതമാക്കാം..
വാക്കുകൾക്കും കാലത്തിനുമതീതമായ്
വ്യക്തിവൈശിഷ്ട്യത്തിൽ നിലനിന്ന്...
ഞാനും നീയും നാമോരോരുത്തരും
നമ്മളെന്ന സത്യത്തിൽ നിലനിൽക്കാം!...🙏
❣️
KR
No comments:
Post a Comment