My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, November 20, 2024

ശിവദാസ്‌ വാര്യർ - 🕯️സങ്കീർത്തനം 23


 4️⃣0️⃣0️⃣0️⃣0️⃣ K Views…🥰🙏🥰🙏🥰

https://youtu.be/v5pRvq1BGLY?si=ALb233khiiiP4roi  - Link of the Song

💕🕯️സങ്കീർത്തനം 23 📖Psalm 23 🕯️💕


#സങ്കീർത്തനം_23 എന്ന പാട്ടിന്റെ സംഗീത സംവിധായകനും, ഗായകനുമായ വാര്യർ മാഷെന്ന് ഞങ്ങളെല്ലാം വിളിക്കുന്ന ശ്രീ ശിവദാസ്‌ വാര്യർ എന്ന കലാകാരനെക്കുറിച്ച്‌ ഒരുപാട്‌ പേർ എന്നോട്‌ ചോദിച്ചു... അതിനു മറുപടിയായി അദ്ദേഹത്തെക്കുറിച്ച്‌ ഒരു കുറിപ്പ്‌ ചുവടെ ചേർക്കുന്നൂ...


ശ്രീ ശിവദാസ്‌ വാര്യർ ഗായകൻ, സംഗീത സംവിധായാകൻ, അഭിനേതാവ്‌, സംഗീതാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശ്തനാണ്. 2500-നു മുകളിൽ പാട്ടുകൾ ചെയ്ത, സംഗീത ലോകത്ത്‌ ഇരുപത്തിയാറോളം പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം ഇപ്പോഴും സംഗീത ലോകത്ത്‌ തന്റെ സപര്യ തുടരുന്നൂ.


കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ കിഴക്കേപ്പാട്ട്‌ വാര്യത്ത്‌ ജനനം. താഴക്കോട് LP സ്കൂൾ പഠനം, പിന്നെ മുക്കം ഹൈസ്കൂളിൽ തുടർ പഠനം. അദ്ദേഹത്തിന്റെ അച്ഛന്റെ മരണ ശേഷം മലപ്പുറം, കോട്ടക്കലേക്ക്‌ വരികയും, പിന്നീട്‌ പി.എസ്.എം.ഒ, അലനല്ലൂർ കോളേജിൽ പഠനം തുടരുകയും ചെയ്തു.

ശ്രീ ചെമ്പൈയ്യുടെ ശിഷ്യനായ ആരനല്ലൂർ ശ്രീ കുഞ്ഞിരാമൻ ഭാഗവതരുടെ അടുത്ത്‌ സംഗീത പഠനം തുടങ്ങുന്നത്‌ കോളേജ്‌ കാലഘട്ടത്തിൽ. പിന്നീട്‌ ശ്രീ ശെമ്മാൻ കുടിയുടെ ശിഷ്യനായ പാലാ ശ്രീ സി. കെ. രാമചന്ദ്രൻ, അതുപോലെ ശ്രീ ടൈഗർ വരദാചാര്യരുടെ ശിഷ്യൻ ശ്രീ കെ ജി മാരാർ മാഷ്ടെ അടുത്തും സംഗീതം പഠിച്ചു. 


കോളേജ്‌ പഠനത്തിനു ശേഷം കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ നന്ദിനി കെ എന്ന സഹപാഠിയെ വിവാഹം കഴിച്ചു, ‌ രണ്ട്‌ കുട്ടികൾ, നിതാന്ത്‌, ശാശ്വതി. കുടുംബ ജീവിതം തുടങ്ങി ഏകദേശം 10 വർഷങ്ങൾ കഴിഞ്ഞാണ് ജോലി രാജിവെച്ച്‌‌ സിനിമ മോഹവുമായ്‌ ചെന്നൈക്ക്‌ പോകുന്നത്‌. എന്നാൽ സിനിമ ലോകത്തെ രീതികളോടും, ആൾക്കാരോടും പൊരുത്തപ്പെടുവാൻ സാധിക്കാതെ അദ്ദേഹം തിരികെ നാട്ടിലേക്ക്‌ പോന്നൂ. 


സംഗീതത്തെ ഒരു സപര്യയായി കൊണ്ട്‌ നടന്ന അദ്ദേഹം പിന്നീട്‌ ചില പ്രമുഖ സംഗീത സംവിധായകരുടെ അടുത്ത്‌ പാടുവാനുളള ആഗ്രഹത്താൽ സമീപിച്ചെങ്കിലും, അവസരം കിട്ടണമെങ്കിൽ സാമ്പത്തികമായ പ്രയോജനം അവർക്ക്‌ ലഭിക്കണം എന്നയറിവിൽ അവസരങ്ങൾ തേടിപ്പോകുന്നതും ഉപേക്ഷിച്ച്‌ സ്വന്തമായി സംഗീതം ചെയ്യുവാനും, പാടുന്നതിനുമെല്ലാം തുടക്കം കുറിക്കുകയായിരുന്നൂ. അങ്ങനെ ഗാന മേളകളിൽ സജീവമായി. സ്വന്തമായി ദേവീസ്തുതികളുടെ ഒരു കാസറ്റിറക്കി, അത്‌ നന്നായി സ്വീകരിക്കപ്പെട്ടു. ശബരീശ്വരം എന്ന ഭക്തിഗാനത്തിനു ശേഷം പിന്നീട്‌ ഒരുപാട്‌ അവസരങ്ങൾ ലഭിച്ചു. റേഡിയോയിൽ ലളിത ഗാനങ്ങൾ പാടുവാൻ തുടങ്ങി. അങ്ങനെ 2500-നു മുകളിൽ പാട്ടുകൾ ചെയ്തു. മലയാള സംഗീത ലോകത്തെ പ്രശസ്തരായ എല്ലാ ഗായകരെക്കൊണ്ടും തന്റെ സംഗീത സംവിധാനത്തിൽ പാട്ട്‌ പാടിപ്പിക്കുവാൻ കഴിഞ്ഞൂ എന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ എടുത്ത്‌ പറയേണ്ട ഒന്ന് തന്നെയാണ്. 


അഭിനയവും അത്രമേൽ ഇഷ്ടപ്പെടുന്ന ഈ കലാകാരൻ പതിമൂന്നോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. സ്വാമി ശ്രീനാരായണഗുരു എന്ന സിനിമയിൽ നായകനായിട്ട്‌ അഭിനയിച്ചു. ഹരിഹരൻ സാറിന്റെ പരിണയത്തിലും അഭിനയിക്കുവാൻ അവസരം ലഭിച്ചു. നയനം എന്ന സിനിമയിൽ താൻ സംഗീത സംവിധാനം ചെയ്ത, ജ്യോത്സന പാടിയ പാട്ടിന് ഫിലിം ക്രിട്ടിക്സ്‌ അവാർഡ്‌ ലഭിക്കുകയുണ്ടായി. ഓൾ ഇൻഡ്യ റേഡിയോയിലും, ദൂരദർശ്ശനിലും ഗ്രേഡഡ്‌ ഗായകൻ, സംഗീത സംവിധായകൻ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.


സംഗീതം പഠിച്ച അന്ന് മുതൽ സംഗീത പഠന ക്ലാസ്സുകൾ എടുക്കുന്നൂ. ഇപ്പോഴും ഒരുപാട്‌ ശിഷ്യന്മാർക്ക്‌ നേരിട്ടും, ഓൺലൈനിലും സംഗീത ക്ലാസ്സുകൾ നടത്തുന്നു. പുരസ്കാരങ്ങൾ‌ ലഭിക്കുന്നതിന് വേണ്ടി പരിശ്രമങ്ങളൊന്നും അദ്ദേഹം നടത്താതിരുന്നിട്ടും സംഗീതത്തിൽ അത്രമേൽ ആഴത്തിൽ അറിവുളള  മാഷിനെത്തേടി ഇരുപത്തിയാറോളം അവാർഡുകൾ എത്തിയെന്നതും അഭിനന്ദനാർഹം തന്നെയാണ്. ഗായകൻ, സംഗീത സംവിധായാകൻ എന്ന നിലയിൽ കേശവദാസ്‌ പുരസ്കാരം, സംഗീതത്തിലുളള സമഗ്ര സംഭാവനക്ക്‌ നെടുമുടി വേണു പുരസ്കാരം അങ്ങനെ അദ്ദേഹത്തിന്റെ കലാജീവിതം തുടരുന്നൂ.

സംഗീതത്തിൽ ഗാഢമായ ജ്ഞാനമുളള അദ്ദേഹത്തിന് മലയാള സംഗീത ലോകത്തിൽ ഇനിയും ഒരുപാട്‌ നല്ല പാട്ടുകളുടെ ഭാഗമാകുവാൻ സാധിക്കട്ടെയെന്നും, അർഹമായ ഒരുപാട്‌ നല്ല പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി വരട്ടെയെന്നും ആശംസിക്കുന്നൂ. 


പാട്ടിനിയും കേൾക്കാത്തവർക്ക്‌ ലിങ്ക്‌ ഇവിടെ കൊടുക്കുന്നൂ...https://youtu.be/v5pRvq1BGLY?si=ALb233khiiiP4roi Thank You all for your great support and love..🙏🥰🙏


🌿🎶Proudly presents Our Team 🌿🎼

****************************************

Lyrics: Psalms 23

Music Director & Vocal: Sivadas Warrier 

Song concept: Martha Rengith Mathew

Production: KR Media Productions


🎬🎞️Video Production 🎬🎞️

******************************

Story, Camera & Direction: Karthika Thannickan 

Camera (Studio), Cuts & Edits: Anish Nair

Poster: Sherin

Aerial Photography: Rafeek Mohammed 


🎹🎵Music Production 🎶🪈

****************************

Programing: Manoj & Jibin

Mixing & Mastering: Manoj Karukachal @ Mozart Studio, Karukachal

Flute: Rajesh Vaikal

Recording Studio: Hima Studio, Malappuram

Voice Mixing: Ameen Yazir

Voice Recordist: Muthu 


🎭 Cast 🎭

************

Justin Paul

Rejani Andrews

Abychan

Vipin Mohan

Joel Jose

Linda Justin

Liya Joel


സ്നേഹപൂർവ്വം💕

കാർത്തിക താന്നിക്കൻ

Monday, November 11, 2024

🌹🌹REMEMBERENCE DAY🌹🌹1️⃣1️⃣🕯️1️⃣1️⃣ Lest We Forget 🕯️🌹🕯️



 Remembrance Day is to acknowledge the military people who died or suffered while serving in wars, conflicts and peace operations. It is observed on 11 November to recall the end of First World War hostilities. Hostilities ended "at the 11th hour of the 11th day of the 11th month" of 1918, in accordance with the armistice signed by representatives of Germany and the Entente between 5:12 and 5:20 that morning. ("At the 11th hour" refers to the passing of the 11th hour, or 11:00 am.) 


It is also known as Poppy Day because a remembrance poppy is an artificial flower worn in some countries to commemorate their military personnel who died in war. The First World War formally ended with the signing of the Treaty of Versailles on 28 June 1919.


Schools, universitiesand different organizations celebrate the Remembrance Day by making these Poppy flowers and placing them in places where they acknowledge the service of the military personals.


ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ പൊലിഞ്ഞവരേയും, യുദ്ധത്തിന്റെ ബാക്കിപത്രമായ്‌ അംഗവൈകല്യങ്ങളോടെ ജീവിക്കേണ്ടി വന്ന ജവാന്മാരേയും അവരുടെ കുടുംബങ്ങളേയുമൊക്കെ സ്മരിക്കുന്ന ദിനമാണ് നംവബർ 11. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുവാൻ ലോകരാജ്യങ്ങൾ തീരുമാനമെടുക്കുന്നത്‌ 1918-ൽ 11-മത്തെ മാസത്തിലെ 11-മത്തെ ദിനത്തിൽ, 11-മത്തെ മണിക്കൂറിലാണ്... ജർമ്മനിയും ത്രിലോക സംഖ്യങ്ങളും തമ്മിൽ ഈ ദിനത്തിൽ പുലർച്ചെ 5:12 നും 5:20 നുമിടക്കാണ് യുദ്ധം നിർത്തൽ കരാറിൽ ഒപ്പ്‌ വെക്കുന്നത്‌.


റിമമ്പറെൻസ്‌ ദിനത്തെ പോപ്പി ഡേയെന്നും വിളിക്കാറുണ്ട്‌.. യുദ്ധത്തിൽ മരിച്ചവരെ ഓർമ്മിക്കുന്നതിനായ്‌ ധരിക്കുന്ന കൃത്രിമമായി ഉണ്ടാക്കുന്ന ചുവന്ന പൂക്കളാണ് പോപ്പി. ഇവിടെ സ്കൂളുകളിൽ എല്ലാ കുട്ടികളും പേപ്പർ കട്ടിംങ്ങ്സ്‌ വെച്ച്‌ അതുണ്ടാക്കുകയും, ഗ്രൗണ്ടിൽ അസംബ്ലിക്ക്‌ ശേഷം ആ പൂക്കൾ അവരുടെ ഓർമ്മക്കായി സ്ഥാപ്ക്കുകയും ചെയ്യുന്നത്‌ ഒരു ചടങ്ങാണ്.. അതുപോലെ യുദ്ധസ്മരണയുടെ സ്മാരകങ്ങളിലൊക്കെ ആ പൂക്കൾ സമർപ്പിക്കുന്ന ഔപചാരിക ചടങ്ങുകളും നടത്തപ്പെടാറുണ്ട്‌...


War is not an answer to anything… Lest We Forget and Let we remember the World Peace!..💕🙏💕


Love

Karthika

Friday, November 1, 2024

🕷️🕸️ HALLOWEEN 🎃👻



🎃👻💀🕷️🕸️ HALLOWEEN 🎃👻🕷️🕸️💀🦉

ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ് എന്നത്‌ ആത്മാക്കളുടെ ദിനമായ്‌ ഒക്ടോബർ 31-നു പാശ്ചാത്യ രാജ്യങ്ങളിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്... പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. മരണ ദേവനായ സാഹയിൻ മരിച്ചവരുടെ ആത്മാക്കൾക്ക്‌ തങ്ങളുടെ വീടുകൾ സന്ദർശ്ശിക്കാൻ അനുവദിക്കുന്ന ദിവസമാണത്രേ ഒക്ടോബർ 31. അവരെ സ്വീകരിക്കുവാൻ വീട്ടുകാർ ഭീകരവേഷം ധരിക്കുകയും അപ്പോൾ ആത്മാക്കൾ അവരെ ഉപദ്രവിക്കാതെ കടന്നുപോകുമെന്നുമാണ് വിശ്വാസം.


ഹാലോവീൻ എന്ന പദം വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്. ഹാലോവീന്റെ പ്രധാന ആഘോഷം വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങളായ അസ്ഥികൂടങ്ങൾ 💀💀 , മത്തങ്ങ ഉപയോഗിച്ചുള്ള തല 🎃🎃,കാക്ക, മൂങ്ങ🦉🦉,എട്ടുകാലി 🕷️🕷️🕸️🕸️, പ്രേതങ്ങളുടെ രൂപം 👻👻

തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വച്ച് അലങ്കരിക്കുക എന്നതാണ്. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്"(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി. കുട്ടികൾക്ക്‌ ഒരുപാട്‌ ചോക്ലേറ്റുകൾ ലഭിക്കുന്ന ദിവസമാണിന്ന്. 


ഹാലോവീനെക്കുറിച്ച്‌ പല ചരിത്രങ്ങൾ ഉളളതായി പറയപ്പെടുന്നു. 


രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. ‘ഡ്രൂയിഡ്സ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമാണ് ആ ജനതയെ നിയന്ത്രിച്ചിരുന്നത്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം.

സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. വേനൽകാലത്തിന്റെ അവസാനവും വിളവെടുപ്പിന്റേയും ശൈത്യകാലത്തിന്റേയും (dark winter) ആരംഭമായും നവംബർ 1 പുതുവത്സരമായ്‌ ആഘോഷിച്ചപ്പോൾ, ഒക്ടോബർ 31 ഹാലോവീനായി കൊണ്ടാടി. 


പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച്‌ എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 വിശുദ്ധന്മാരുടെ തിരുനാളായി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 മരിച്ചു പോയ പരേതാത്മക്കൾക്കുളള ഹാലോവിൻ ദിനമായും ആചരിക്കുന്നു. 


ഇന്നലെ അമ്മുവും അപ്പനും trick or treat-നു പോയി ഹാലോവീൻ ആഘോഷിച്ചു. എനിക്ക്‌ ജോലിയായത്‌ കൊണ്ട്‌ അപ്പനെ ഏൽപ്പിച്ചു ഇത്തവണത്തെ ആഘോഷം. കഴിഞ്ഞ വർഷം എന്റെ പൊന്നു ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുവാൻ... അവൾ കൂടെയില്ലായെന്ന വേദനയിലും കുട്ടികളുടെ കൊച്ച്‌ കൊച്ച്‌ സന്തോഷങ്ങൾ സാധ്യമാക്കുക എന്നത്‌ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ആയത്‌ കൊണ്ട്‌ അമ്മുവും ഹാലോവിൻ ആഘോഷം നന്നായി ആസ്വദിച്ചു..


🎃

Karthika Thannickan


#halloween2024 #halloweencostume #Halloween

Tuesday, September 10, 2024

ഇന്ന് വിശാഖം..🌺🌻🌸🌼

 



ഇന്ന് വിശാഖം..🌺🌻🌸🌼

ഓണത്തിന്റെ നാലാം നാൾ..🌺


ഓണസദ്യയ്ക്കുളള ഒരുക്കങ്ങൾ തുടങ്ങുന്നത്‌ വിശാഖം നാളിലാണ്, അതുകൊണ്ട്‌ ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി വിശാഖം നാൾ കണക്കാക്കപ്പെടുന്നു. ഓണമെന്നത്‌ വിളവെടുപ്പ്‌ കാലഘട്ടമായി അടയാളപ്പെടുത്തുന്നതിനാൽ  പണ്ട്‌ കാലത്ത്‌ ഈ ദിനം പൊതുസ്ഥലങ്ങളിലും, ചന്തകളിലുമൊക്കെ തിരക്കേറിയ ദിവസമായിരുന്നു. 


പണ്ട്‌ ചിങ്ങം-കന്നി മാസങ്ങളിലാണ് കൊയ്ത്ത്‌ നടക്കുന്നത്‌. ചിങ്ങത്തിലെ നിറപുത്തിരിക്ക്‌ സമൃദ്ധിയുടെ പരിവേഷമായിരുന്നു. കൊയ്ത്തും, മെതിയും, കറ്റകെട്ടലും, വൈയ്ക്കോലിൽ ചാടിത്തിമിർത്ത ബാല്യവുമൊക്കെ ഇന്നിന്റെ ഓർമ്മകൾ മാത്രം. 


'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴിയെ അന്വർത്ഥമാക്കി,

26 കൂട്ടം കൊതിയൂറും വിഭവങ്ങൾ നിറഞ്ഞ വിഭവ സമൃദ്ധമായ സദ്യക്കുളള തെയ്യാറെടുപ്പുകളിൽ കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും അവരവരുടേതായ സംഭാവനകൾ നൽകണമെന്നതാണ് കീഴ്‌വഴക്കം. 



ഇന്നിന്റെ ഓണാഘോഷങ്ങളിൽ 26-കൂട്ടം വിഭവങ്ങൾ വിളമ്പുന്നത്‌ ഒന്നുകിൽ പാഴ്സലായി വാങ്ങുന്ന ഓണസദ്യയിലും, അല്ലെങ്കിൽ സംഘടനകൾ നടത്തുന്ന ഓണാഘോഷത്തിലുമൊക്കെയായ്‌ ചുരുങ്ങീട്ടുണ്ട്‌. കാലഘട്ടവും, ജീവിതരീതികളും മാറുന്നതിനനുസരിച്ച്‌ പഴമയ്ക്കും, പാരമ്പര്യത്തിനുമൊക്കെ രൂപാന്തരീകരണം സംഭവിച്ചു കൊണ്ടേയിരിക്കും!... എന്നിരുന്നാലും ഒരു പായസ്സമെങ്കിലും വെക്കാത്ത വീടുകൾ കേരളത്തിൽ കാണില്ലായെന്ന് തന്നെയാണ് എന്റെ വിശ്വാസം!... 


സസ്നേഹം

കാർത്തിക

🌺🌻🌸🌼

ഇന്ന് അനിഴം ... 🌼🌸🌺🌻

ഇന്ന് അനിഴം ... 🌼🌸🌺🌻

ഓണത്തിന്റെ അഞ്ചാം നാൾ..🌺




സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന അടയാളമായ ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി നടക്കുന്നത്‌ ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം നാളിലാണ്. പത്തനംതിട്ടയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ആറന്മുളയിലാണ് ഈ വളളംകളി നടക്കുന്നത്‌.


വളളംകളിയുമായ്‌ ബന്ധപ്പെട്ട ചില ഐതീഹ്യങ്ങളും ഇവിടെ കുറിക്കുന്നു. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നതെന്ന് പറയപ്പെടുന്നു.


4-ം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. സംസ്ഥാനത്തുടനീളമുളള വിവിധ വളളംകളി സംഘങ്ങൾ തങ്ങളുടെ ചുണ്ടൻ വളളങ്ങളുമായ്‌ ആറന്മുളയിലേക്കെത്തുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും, തുടർന്ന് 52 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരവുമാണ് ഈ ജലഘോഷ യാത്രയുടെ മനോഹാരിത. 


പ്രിയ സുഹൃത്ത്‌ ഹരിയുടെ Hari Ramakrishnan അറിവും ചുവടെ പകർത്തുന്നു... നന്ദി ഹരി..🙏🙏

കോഴഞ്ചേരിക്കടുത്ത് കാട്ടൂർ എന്ന സ്ഥലത്തായിരുന്നു മങ്ങാട്ട് ഇല്ലം. പിന്നീട് എപ്പോഴോ ഈ ഇല്ലത്തെ ഭട്ടതിരിപ്പാട് കോട്ടയത്ത് കുമാരനല്ലൂരിലേക്ക് താമസം മാറി. അതിനു ശേഷം എല്ലാവർഷവും മൂലം നാളിൽ കുമാരനല്ലൂരിൽ നിന്നും ചുരുളൻ വള്ളത്തിൽ കയറി മീനച്ചിലാർ , മണിമലയാർ, പമ്പാനദി എന്നീ നദികളിലൂടെ യാത്ര ചെയ്ത് ഉത്രാടം നാൾ കാട്ടൂരിലെത്തും. അന്ന് വൈകിട്ട് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ യാത്ര തിരിച്ച് പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയിൽ ആറൻമുള ക്ഷേത്രകടവിലെത്തും. ഈ പള്ളിയോടങ്ങൾക്കും തുഴച്ചിൽക്കാർക്കും നൽകുന്ന വഴിപാടാണ് ആറൻമുള വള്ള  സദ്യ .


സസ്നേഹം 

കാർത്തിക

🌺🌻🌼🌸


NB: 

ഐതീഹ്യങ്ങൾ അനുസരിച്ച്‌ വളളം കളി ഓണത്തിന്റെ അഞ്ചാം നാൾ അനിഴം നാളിലാണെന്ന് പറയപ്പെടുന്നൂ... പക്ഷേ ഉത്തൃട്ടാതി വളളം കളി ഉത്തൃട്ടാതി നാളിലുമാണ്. ഈ രണ്ടറിവും കുറച്ച്‌ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്‌.. ഒരു പക്ഷേ അനിഴം നാൾ മുതൽ വളളം കളിക്കുളള ഒരുക്കങ്ങളിലേക്ക്‌ കടക്കുന്നതിനേം ആവാം ഇതിലൂടെ രേഖപ്പെടുത്തുന്നത്‌..🥰🥰🥰🙏


ആറന്മുള വള്ളസദ്യ 2024 ജൂലൈ 21 ഞായറാഴ്ച ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ഒക്ടോബർ 2 വരെ 72 ദിവസമാണ് ഈ വർഷം വള്ളസദ്യയുള്ളത്. ഒരു ദിവസം 15 വള്ളസദ്യയാണ് ഉണ്ടാവുക. 🌺🌸🌻🌼

Monday, September 9, 2024

ഇന്ന് ചോതി!..🌺🌻🌸🌼

 



ഇന്ന് ചോതി!..🌺🌻🌸🌼

ഓണത്തിന്റെ മൂന്നാം നാൾ...🌺


കുടുംബ ബന്ധങ്ങൾക്കിടയിലുളള കെട്ടുറപ്പുകൾ ഊട്ടിയുറപ്പിക്കുവാനുളള ദിനമായ്‌ ഓണത്തിന്റെ മൂന്നാം നാൾ ആയ ചോതി അറിയപ്പെടുന്നൂ. കുടുംബത്തിലുളളവർ ഒരുമിച്ച്‌ കടകളിൽ പോയി  എല്ലാവർക്കും ഓണക്കോടി വാങ്ങുന്നത്‌ ചോതി നാളിലാണ്. 


ഓണക്കോടിയുടെ പ്രസക്തി ഇന്ന് എത്രമാത്രം ഉണ്ടെന്നുളളത്‌ ചിന്തനീയം. പഴമയുടെ നാളുകളിൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ആ ഓണക്കോടിക്ക്‌ വേണ്ടിയുളള കാത്തിരിപ്പും, ആ ഓണക്കോടിയുടുത്ത്‌ ഓണം ആഘോഷിക്കുന്നതുമൊക്കെ ഓർമ്മകളെ തരളിതമാക്കുന്ന ഒന്നായിരുന്നൂ. ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും, ബ്രാൻഡെഡ്‌ വസ്ത്രങ്ങളുടെ ആവിർഭാവവുമൊക്കെ ഓണക്കോടിയുടെ പെരുമ നഷ്ടപ്പെടുത്തീയെന്ന് തന്നെ പറയാം. 


ലോകവും, മനുഷ്യരും എത്ര നേട്ടങ്ങൾക്ക്‌ പുറകെ ഓടിയാലും നമ്മുടെ ഉളളിലെ സംസ്കാരവും, നന്മയും കൈവെടിയാതെയിരിക്കുക. നമ്മുടെ കുഞ്ഞുങ്ങളിലേക്ക്‌, അടുത്ത തലമുറയിലേക്ക്‌ നമ്മുടെ സംസ്കാരവും, പാരമ്പര്യവും പകർന്ന് നൽകുക... 🥰🙏


ആസ്ട്രേലിയൻ പൂക്കളാൽ തീർത്ത പൂക്കളത്തിനൊരു വിദേശിയ ഛായയുണ്ടെങ്കിലും മാവേലി തമ്പുരാനേറ്റവും ഇഷ്ടമുളള തുമ്പപ്പൂവിനെ അനുസ്മരിപ്പിക്കുന്ന കുഞ്ഞു വെളളപ്പൂക്കൾ ഇന്ന് അയൽപക്കകാരുടെ പൂന്തോട്ടത്തിൽ നിന്നും കിട്ടി... ഇന്നാണെന്റെ പൂക്കളത്തിനൊരു പൂർണ്ണത വന്നത്‌..🥰🥰


സസ്നേഹം

കാർത്തിക

🌺🌻🌸🌼

Saturday, September 7, 2024

ഇന്ന് ചിത്തിര!.. 🌼🌺🌸🌻


 ഇന്ന് ചിത്തിര!.. 🌼🌺🌸🌻

ഓണത്തിന്റെ രണ്ടാം ദിനം... 🌺


ഓണാഘോഷത്തിന്റെ രണ്ടാം ദിവസത്തിന്റെ പ്രത്യേകത കേരളത്തിലെ ജനങ്ങൾ വീടുകൾ വൃത്തിയാക്കുവാൻ തുടങ്ങുന്നു എന്നതാണ്. തൊടിയും, മുറ്റവും, അകത്തളങ്ങളും, വഴിയിറമ്പുമെല്ലാം ചെത്തി മിനുക്കി തൂത്ത്‌ തുടച്ച്‌ മഹാബലി തമ്പുരാനെ സ്വീകരിക്കാൻ നാടും വീടുമൊരുങ്ങുന്നു..


ഓണത്തെക്കുറിച്ചുളള ഐതീഹ്യങ്ങൾ നാട്ടിൽ കൊച്ച്‌ കുട്ടികൾക്ക്‌ പോലും മനഃപാഠം. ദേവന്മാർക്കും പോലും അസൂയ ഉളവാക്കിയ ദാന-ധർമ്മിഷ്ഠനായ അസുര രാജാവായ മഹാബലിയുടെ ജീവിതത്തിലൂടെ സീമകളില്ലാത്ത മാനവികത മലയാള നാടുമുഴുവൻ പ്രചരിക്കുന്നു എന്നത്‌ എത്രയോ മഹത്തരം!.. കേരള സൃഷ്ടാവായ പരശുരാമനേക്കാൾ മാവേലിത്തമ്പുരാൻ മലയാളി മനസ്സിൽ കുടികൊളളുന്നത്‌ അംഹിസയ്ക്കും, മാനവികതയ്‌ക്കും അദ്ദേഹം നൽകിയ മൂല്യം ഒന്ന് കൊണ്ട്‌ മാത്രമാണ്...🙏🙏


സസ്നേഹം

കാർത്തിക 

🌼🌺🌸🌻

ഇന്ന് അത്തം..🌸🌼🌺🌻

      

ഇന്ന് അത്തം!... 🌸🌻🌺🌼


തുടികൊട്ടി, ആർപ്പ്‌ വിളിച്ച്‌ ഇതാ അത്തം വന്നിരിക്കുന്നൂ. ഈ ഓണത്തിന് ഇത്തവണ ചിങ്ങത്തിൽ രണ്ട്‌ അത്തവും, രണ്ട്‌ തിരുവോണവും ഉണ്ടെന്ന പ്രത്യേകതയുണ്ട്. ചതുർഥിക്ക്‌ തൊട്ടുമുമ്പുള്ള ദിവസമാണ്‌ അത്തമായി കണക്കാക്കുക. ശനി ചതുർഥി ആയതിനാൽ ഇന്നാണ് ഇത്തവണത്തെ അത്താഘോഷം. 


പരമ്പരാഗതമായി, അത്തം മുതലാണ് വീടുകളിൽ പൂക്കളമിട്ട്‌ തുടങ്ങുന്നത്‌. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിച്ചു വരുന്നു. അത്ത ദിവസം മഹാബലിക്ക്‌ ഏറെ പ്രിയങ്കരമായ തുമ്പപ്പൂക്കളാൽ അത്തപ്പൂക്കളം ഇടുന്നുവെന്നാണ് ഐതീഹ്യം. ചില നാടുകളിൽ മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിപ്പൂവും ഇടുന്നവരുണ്ട്‌. ഓണാഘോഷത്തിന്റെ ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂടുന്നു.


മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹത്തായ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്.


ജാതിമത ചിന്തകൾക്കതീതമായ്‌ ഏവരും കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവം മനുഷ്യ മനസ്സിൽ നിറക്കുന്ന സന്തോഷത്തിനും, സൗഹാർദ്ദത്തിനും, മാനവികതക്കും അതിരില്ലായെന്നതാണ് ദേശദേശാന്തരങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഓണത്തെ പ്രിയങ്കരമാക്കുന്നത്‌!..🌼🌸🌺🌻


🌼🌸

   KR

🌺🌻

Sunday, June 9, 2024

Rest in Peace Sunnypappy..🤍🤍🙏🙏


 കുടുംബത്തിന്റെ കണ്ണികൾ അറ്റു പോയിക്കൊണ്ടേയിരിക്കുന്നൂ...

 കുട്ടിക്കാലം മുതൽ നമ്മുടെ ഹൃദയത്തിൽ വേരൂന്നിയ മുഖങ്ങളും ഓർമ്മകളും എന്നന്നേക്കുമായ്‌ കാലയവനികക്കുളളിൽ മറയുമ്പോൾ കണ്ണുനീരോടെ അവർക്ക്‌ യാത്രാ മംഗളങ്ങൾ നേരുവാൻ മാത്രമേ നമുക്ക്‌ സാധിക്കൂ... 


6 ആങ്ങളമാർക്ക്‌ 4 പെങ്ങമ്മാർ... മൂന്നാമത്തെ പെങ്ങളാണ് ലില്ലി ആന്റി... കുട്ടിക്കാലത്ത്‌ വേനലവധിക്ക്‌ ഓരോ ആന്റിമാരുടേയും വീട്ടിൽ പോയി അവധി ആഘോഷിക്കാറുണ്ടായിരുന്നൂ... മണർകാട്ടുളള ആന്റിയുടെ വീട്ടിൽ പോയി നിൽക്കുവാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നൂ... വളരെ സ്നേഹം നിറഞ്ഞ ഇടപെടലും, ഹോട്ടലിലെ സുഭിഷമായ ആഹാരവും.. ആര് അവിടെ ചെന്നാലും അപ്പാപ്പിയും ആന്റിയും വളരെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കും... ഭക്ഷണം കഴിക്കാതെ ആരേയും വിടില്ല അവിടെ നിന്ന്.... ആന്റി ആയിരുന്നു പാചകത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തിരുന്നത്‌... അപ്പാപ്പി കൗണ്ടറിൽ ഇരുന്ന് വളരെ ഹൃദ്യമായ ചിരിയോടെ ആളുകളെ സ്വീകരിച്ചിരുന്നൂ... ഇനി ആ ചിരി അവിടെയില്ല... 🥹🥹..


വെളുപ്പിനെ രണ്ട്‌ മണിക്ക്‌ കോൾ വന്നപ്പോൾ അറിയാം എന്തെങ്കിലും ദുഃഖവാർത്തയായിരിക്കുമെന്ന്... ഒരു മരണത്തിന്റെ ആഘാതത്തിൽ നിന്ന് കര കയറുന്നതിനു മുൻപ്‌ മറ്റൊരു മരണവും കൂടി... 😥😥😥


അപ്പാപ്പി... എല്ലാവർക്കും നിങ്ങളെക്കുറിച്ച്‌ നല്ലത്‌ മാത്രമേ പറയാനുളളൂ... നിങ്ങളെപ്പോലെ നല്ല മനസ്സുളളവർ ഈ ഭൂമിയിൽ വിരളമാണ്... നന്ദി ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക്‌ വന്നതിന്... ഞങ്ങളുടെ ആന്റിയെ ഏറ്റവും സ്നേഹത്തോടെയും, ബഹുമാനത്തോടെയും കരുതിയതിന്...🙏🙏🙏🙏


You were one of the most beautiful souls in this world… 🤍🤍🤍🙏🙏🙏  🤍🤍🤍


With Respect & Love

All of Us…🤍🤍

Tuesday, April 23, 2024

World Book Day 2024

 23📔04📔24

📔📚World Book & Copyright Day📚📔


എന്റെ പുസ്തക ശേഖരത്തിലേക്ക്‌ ഇവരെ ഞാൻ കൂടെക്കൂട്ടുന്നൂ.... 📔📚📔

Introducing a few books, their authors & the link to purchase those books. 


മീരാ സാധു | The poison of Love

Author: K R Meera

Publisher: DC Books

Year of publication: 2018

https://dcbookstore.com/books/meerasadhu

The Poison of Love : K.R. Meera: Amazon.com.au: Books

ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേസമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരംചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ

💜💙💜💙💜💙💜💙💜💙💜💙💜


കാറ്റ്‌ പോലെ ചിലത്‌ 

Author: Paul Sebastian 

Publisher: Current Books

Year of Publication: 2018

https://currentbooksonline.in/product/kattupole-chilathu/

ഡിജിറ്റൽ യുഗത്തിലെ പ്രണയത്തിനും കാല്പനികമായ ഭംഗിയുണ്ടെന്ന് അടയാളപ്പെടുത്തുന്നനോവൽപോൾ സെബാസ്റ്റ്യൻ എന്ന എഴുത്തുകാരന്റെ ആദ്യ നോവൽഅദ്ദേഹത്തിന്റെകൃതികളിൽ ഏറ്റവും പ്രിയപ്പെട്ട നോവൽ.

💚💛💚💛💚💛💚💛💚💛💚💛💚


ബ്രാഹ്മിൺ മൊഹല്ല | Brahmin Mohalla

Author: Saleem Ayyanath

Publisher: Olive Books

Year of Publication: 2018

https://www.amazon.in/dp/9387334317?ref_=cm_sw_r_mwn_dp_30WE4CM5CGNMGS5RMGCR&language=en_US

(Malayalam)

https://www.amazon.in/dp/B08ZW46S4Q?ref_=cm_sw_r_mwn_dp_E0EVHYH30654YE9MY91Q&language=en_US


അതിതീഷ്ണമായ പ്രണയത്തിന്റെ ഭൂമികയിൽ ഉരുത്തിരിയുന്ന ജീവിതങ്ങളുംകൃത്യമായരാഷ്ട്രീയ ചരിത്രബോധവും ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവൽ... മനുഷ്യൻ തന്റെഅജ്ഞതകൊണ്ട്‌ അഹങ്കരിച്ചു ജീവിക്കുമ്പോളല്ലമറിച്ച്‌ സ്വന്തം മണ്ണുപോലുംമറ്റുളളവർക്കായി പങ്കുവെക്കുമ്പോളാണ് ഭാരതീയ സംസ്കാരം പൂർണ്ണമാകുന്നതെന്ന് നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നൂ...

💚❤️💚❤️💚❤️💚❤️💚❤️💚❤️💚


വിശപ്പ്‌ പ്രണയം ഉന്മാദം 

Author: Mohammed Abbas

Publisher: Mathrubhumi Publications 

Year of Publication: 2023

VISAPPU PRANAYAM UNMADAM (Mathrubhumi First Edition)

https://www.mbibooks.com/product/visappu-pranayam-unmadam-mbi/

ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു

വായനസമൂഹത്തെ സ്വന്തമാക്കിയസ്റ്റീല്‍പ്ലാന്റിലെ

ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ്

തൊഴിലാളിയുംഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ

സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച

എഴുത്തുകാരന്റെ ജീവിതം.

💙❤️💙❤️💙❤️💙❤️💙❤️💙❤️💙


ഏറ്റവും പ്രിയപ്പെട്ട എന്നോട്‌

Author: Nimna Vijay

Publisher: Mankind Literature 

Year of publication: 2023

Ettavum priyappetta ennod - novel by 

https://www.amazon.in/dp/819651056X?ref_=cm_sw_r_mwn_dp_FKXSYTPXJ3Y22Q7H683F&language=en_US

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്രപേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെയാണ് ഏറ്റവുംഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത്  നോവൽ പൂർണമാകുന്നു..........

💜💖🧡💜💖🧡💜💖🧡💜💖🧡💜



പുല്ലുവഴിഇല മണം പുതച്ച ഇടവഴികൾ

Author: Geetha Krishnan

Publisher: Maxlive Media Solutions Pvt Ltd

Year of publication: 2024

https://www.amazon.in/dp/8119940016?ref_=cm_sw_r_mwn_dp_VEXSGC6YWBSXR7HTPKVW&language=en_US

മുഖ്യധാരയിലേക്ക്‌ വെളിച്ചപ്പെടാതെ പോയചരിത്രം മറന്ന രക്തസാക്ഷികൾക്ക്‌  വേണ്ടി ഒരുദേശത്തിന്റെ കഥ...

💚🤍💚🤍💚🤍💚🤍💚🤍💚🤍💚


❤️

KR


Information & Pic Courtesy: Google

Music Courtesy: Apur Panchali https://youtu.be/MxfcHgGdTao?si=IpZuvEQNeMSk3-XC


#internationalbookday #bookandcopyrightday2024 #KRMeera #meerasadhu #Poisonoflove #paulsebastian #kattupolechilathu #saleemayyanath #brahminmohalla #ettavumpriyappettaennode #nimnavijay #pulluvazhy #geethakrishnan #dcbooks #mathrubhumibooks #currentbooks #olivebooks #malayalambooks #malayalamliterature #shortstories #malayalamnovels #autobiography