ഇന്ന് അത്തം!... 🌸🌻🌺🌼
തുടികൊട്ടി, ആർപ്പ് വിളിച്ച് ഇതാ അത്തം വന്നിരിക്കുന്നൂ. ഈ ഓണത്തിന് ഇത്തവണ ചിങ്ങത്തിൽ രണ്ട് അത്തവും, രണ്ട് തിരുവോണവും ഉണ്ടെന്ന പ്രത്യേകതയുണ്ട്. ചതുർഥിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് അത്തമായി കണക്കാക്കുക. ശനി ചതുർഥി ആയതിനാൽ ഇന്നാണ് ഇത്തവണത്തെ അത്താഘോഷം.
പരമ്പരാഗതമായി, അത്തം മുതലാണ് വീടുകളിൽ പൂക്കളമിട്ട് തുടങ്ങുന്നത്. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിച്ചു വരുന്നു. അത്ത ദിവസം മഹാബലിക്ക് ഏറെ പ്രിയങ്കരമായ തുമ്പപ്പൂക്കളാൽ അത്തപ്പൂക്കളം ഇടുന്നുവെന്നാണ് ഐതീഹ്യം. ചില നാടുകളിൽ മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിപ്പൂവും ഇടുന്നവരുണ്ട്. ഓണാഘോഷത്തിന്റെ ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂടുന്നു.
മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹത്തായ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്.
ജാതിമത ചിന്തകൾക്കതീതമായ് ഏവരും കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവം മനുഷ്യ മനസ്സിൽ നിറക്കുന്ന സന്തോഷത്തിനും, സൗഹാർദ്ദത്തിനും, മാനവികതക്കും അതിരില്ലായെന്നതാണ് ദേശദേശാന്തരങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഓണത്തെ പ്രിയങ്കരമാക്കുന്നത്!..🌼🌸🌺🌻
🌼🌸
KR
🌺🌻
No comments:
Post a Comment