https://youtu.be/1QGA1PhEf9w?si=WUbrXjIPSf9OlHS6
വരികൾ : അനിഷ് നായർ
സംഗീതം: ശിവദാസ് വാര്യർ
ആലാപനം: P ജയചന്ദ്രൻ
അച്ഛനെന്ന് ഉച്ചരിക്കുവാൻ ഇനിയും
ഏറെ നാൾ കഴിയണം ഓമനേ...
അച്ഛനെ അച്ഛനായ് അറിയുവാൻ നീയുമൊരു അച്ഛനായ് തീരണം പൈതലേ....
മലയാളത്തിൽ ഒരുപാട് നാളിന് ശേഷം അച്ഛനെക്കുറിച്ച് ഇറങ്ങിയ ഏറ്റവും മനോഹരമായഒരു കവിത... #പിതൃതാളം
അച്‌ഛനെന്ന ശ്രേഷ്ഠ നാമത്തെ അക്ഷരങ്ങളിലൂടെ ജന്മം നൽകിയതും, തന്റെകൈപ്പടയിൽ തെളിഞ്ഞ അച്ഛന് ജീവൻ നൽകി, ദൃശ്യ ഭംഗിയാൽ മനോഹരമാക്കിയതുംഅനിഷ് നായർ... അച്ഛനെക്കുറിച്ചുളള എല്ലാ കവിതകളും
അച്ഛനെന്താണെന്ന് പറഞ്ഞു തുടങ്ങുമ്പോൾ,
അച്ഛൻ എന്തല്ലായെന്ന് പറഞ്ഞു തുടങ്ങി, അമ്മയെന്താണെന്ന് പറയുന്നതാണ് ഈകവിതയിലെ വരികളിലെ സമ്പുഷ്ടത!.. വളർച്ചയുടെ പടവുകൾ കയറുന്ന ഒരു കുഞ്ഞിന്റെജീവതാളം പ്രകൃതിയുടെ താളങ്ങളിൽ ലയിച്ച്, അമ്മയിലെ താളങ്ങളെ അറിഞ്ഞ്, അച്ഛന്റെഉൾത്താളങ്ങളിലേക്ക്, അച്‌ഛനെന്ന സത്യത്തിലേക്കുളള, അറിവിലേക്കുളള യാത്രയാണീകവിത...
അനിഷ് നായർ വരികളിൽ പകർത്തിയ അച്ഛന്റെ ഉൾത്താളങ്ങളെ അറിഞ്ഞ്‌രാഗതാളലയത്താൽ കവിതയുടെ ആത്മാവറിഞ്ഞ് സംഗീതം നൽകിയിരിക്കുന്നത് ശിവദാസ്‌വാര്യർ... ഗൃഹാതുരത്വവും, പഴമയും, ഓർമ്മകളിലൊളിപ്പിച്ച ബാല്യ കാലവും, കാലഘട്ടത്തിന്റെ അനിവാര്യതയുമറിഞ്ഞ് ചെയ്ത സംഗീതത്തിൽ വാര്യർ മാഷെന്നഅതുല്യ സംഗീതജ്ഞന്റെ മാസ്മരികത് വിളങ്ങുന്നൂ...
എൺപതിന്റെ നിറവിൽ പി ജയചന്ദ്രനെന്ന മലയാളത്തിന്റെ മുത്തച്ഛനിലൂടെ ഈ കവിതആലപിക്കപ്പെട്ടപ്പോൾ ഒരു പക്ഷേ ഒരു ജന്മത്തിന്റെ, ഒരു കാലഘട്ടത്തിന്റെ നിയോഗം, പുണ്യംപൂർണ്ണമാകുന്നൂ....
ഗിരിധർ, മാധവൻ അറ്റ്ലസ് എന്നിവരുടെ വേഷപ്പകർച്ച അതിഗംഭീരമെന്ന് തന്നെ എടുത്ത്‌പറയേണ്ടിയിരിക്കുന്നൂ... പ്രതിഭ ഗിരിധർ വളരെ സ്ക്രീൻ പ്രസ്സൻസുളള ഒരുഅഭിനേത്രിയായ് തോന്നി... ആ ചിരിയിൽ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത മുഴുവൻ കൊണ്ട്‌വന്നൂ... മകനായ് വന്ന ബിനോയ് വിജയ്, ആശാനായി വേഷം ചെയ്ത വേണുജി, മണ്ണിലെഴുതി പഠിപ്പിക്കുമ്പോൾ ഒരു കുഞ്ഞിനുണ്ടാകുന്ന ഭാവഭേദങ്ങളെ ഏറ്റവുംമനോഹരമായ് അഭിനയിച്ച അഭിഷേക് അങ്ങനെ അഭിനയിച്ച എല്ലാവരും തന്നെഒന്നിനൊന്ന് തങ്ങളുടെ പ്രതിഭ തെളിയിച്ചൂ എന്നത് ഒരു പക്ഷേ ഇതിന്റെ സംവിധായകനായഅനിഷ് മാഷ്ടെ കഴിവും, ഈശ്വരാനുഗ്രഹവുമാണെന്ന് അഭിമാനത്തോട് കൂടിത്തന്നെപറയുന്നൂ.. നാട്ടിൻ പുറവും, തറവാടും, ഉത്സവവും, തെയ്യവും എല്ലാം ഒരുപാട് വർഷങ്ങൾഞങ്ങളെയെല്ലാം പുറകിലേക്ക് കൊണ്ട് പോയിരിക്കുന്നൂ... എഡിറ്റിംങ്ങ് ചെയ്ത ജിതിൻ, റ്റൈറ്റിൽ ചെയ്ത ബിജു കുമാർ, പോസ്റ്റർ ചെയ്ത ഷെറിൻ അങ്ങനെ ഒരുപാട് പേരുടെഅധ്വാനത്തിന്റെ പൂർണ്ണത ഈ കവിതയുടെ പൂർണ്ണതയായ് മാറിയിരിക്കുന്നൂ...
നല്ല ഒരു സൃഷ്ടി സമ്മാനിച്ചതിന് ഇതിന്റെ പിന്നിൽ പരിശ്രമിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി... 🙏
❤️
KR
No comments:
Post a Comment