സ്ത്രീകളിൽ ശരീരഭാരം കൂടുന്നതിനെക്കുറിച്ച് കുറച്ചായി എഴുതണമെന്ന് ആഗ്രഹിക്കുന്നൂ... ജാനുവരി ഒന്നിന് ഞാനൊരു ഫോട്ടോ FB-യിൽ ഇട്ടിരുന്നൂ. ആ പോസ്റ്റിന്റെ അടിയിൽ വന്ന് ഒരുപാട് പേർ ഞാൻ വളരെ അധികം വണ്ണം വെച്ചിരിക്കുന്നൂ, ശരീര ഭാരം കുറക്കണമെന്നൊക്കെ എഴുതി. നല്ല ഉദ്ദേശത്തോടെയാണത് ചിലർ എഴുതിയത്. അപ്പോൾ ഞാൻ ചിന്തിച്ചത് സാധാരണ സെലിബ്രിറ്റികൾക്കൊക്കെ ശരീര ഭാരം കൂടിയാൽ ഒരു പറ്റം ആൾക്കാർ ബോഡി ഷെയിമിങ്ങുമായി വരുന്നതിനെപ്പറ്റിയാണ്. എന്തെല്ലാം മോശം കമന്റുകളാണ് സ്ത്രീകളും, പുരുഷന്മാരുമുൾപ്പടെ എഴുതുന്നത്. കൂടാതെ കുറേ യൂടൂബേഴ്സൂം , ഓൺലൈൻ മീഡിയാസും അവരുടെ വ്യൂവ്സ് കൂട്ടാൻ ഇത് വാർത്തയുമാക്കി മാറ്റും.
ശരിക്കും ഒരു സ്ത്രീയും വണ്ണം കൂടണമെന്ന് ആഗ്രഹിച്ച് അങ്ങനെയായി പോകുന്നതല്ല. സ്ത്രീ ശരീരത്തിലെ ഹോർമ്മോണുകൾക്ക് ഓരോ കാലഘട്ടത്തിലും ഓരോ ആവശ്യകതകളാണ്. സ്ത്രീയുടെ ജീവിതത്തെ നാലു ഘട്ടങ്ങക്കായി തിരിക്കാം;
- Puberty (ആർത്തവം)
- Pregnancy (ഗർഭധാരണം)
- Breast feeding (മുലയൂട്ടൽ)
- Menopause (ആർത്തവ വിരാമം)
ഈ നാലു കാലഘട്ടങ്ങളിലും സ്ത്രീ ശരീരത്തിലെ പ്രധാന ഹോർമ്മോൺസായ ഈസ്ട്രജൻ, പ്രൊജെസ്ടിറോൺ, ടെസ്റ്റൊസ്ടീറോൺ പല അളവുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഈ ഏറ്റക്കുറച്ചിൽ അവളിൽ ശാരീരികമായും, മാനസ്സികമായും ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ഹോർമ്മോണൽ വ്യതിയാനങ്ങൾ മൂലം മറ്റു പല അസുഖങ്ങൾക്കും അവളുടെ ശരീരം അടിമപ്പെടുന്നൂ. അതുപോലെ സ്ട്രെസ്സ്, ഡിപ്രഷൻ, ആക്സൈറ്റി പല സ്ത്രീകളിലും ശരീരം ഭാരം കൂടുന്നതിനു കാരണമാകാറുണ്ട്.
ഇനി എന്റെ കഥ... 7 വർഷത്തോളം ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റിന്റെ ഭാഗമായി ഞാൻ എടുക്കേണ്ടി വന്ന ഹോർമ്മോൺ മരുന്നുകൾ ... പിന്നീട് രണ്ട് അബോർഷൻസ് സമ്മാനിച്ച ഡിപ്രഷനുകൾ... അവസാനത്തെ അബോർഷനിൽ ഫലൊപ്പിയൻ ട്യൂബ് എടുത്ത് കളയേണ്ടി വന്നതോട് കൂടി ക്രമം തെറ്റിയ എന്റെ മാസമുറയും, 15-20 ദിവസങ്ങളിലെ രക്തസ്രാവവുമൊക്കെ ശരീരത്തിന്റെ താളം തെറ്റിച്ചു. അമിത രക്തസ്രാവത്തിൽ ശ്വേതരക്താണുക്കളും, ശരീരത്തിലെ ഇരുമ്പിന്റെ (Iron) അളവ് കുറഞ്ഞ് രണ്ട് മാസത്തിലൊരിക്കൽ ട്രാൻസ്ഫ്യൂഷനെ അഭയം പ്രാപിക്കേണ്ടി വന്ന ദിവസങ്ങൾ.. രണ്ടര വർഷത്തോളം വെജിറ്റേറിയൻ ആയിരുന്ന ഞാൻ അയണിന്റെ അളവ് കൂടാൻ മനസ്സില്ലാ മനസ്സോടെ വീണ്ടും നോൺ വെജിറ്റേറിയൻ കഴിക്കാൻ തുടങ്ങിയത്. രക്തസ്രാവം നിർത്താൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ഡോക്ടർമാരെല്ലാം പറഞ്ഞിട്ടും അതിനു സമ്മതിക്കാതെ ആരോഗ്യം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നൂ... ഇപ്പോൾ വീണ്ടും വെജിറ്റേറിയൻ തുടങ്ങി...
വളരെ ഹെൽത്തി ആഹാരങ്ങൾ കഴിക്കുന്ന, ആഴ്ച്ചയിൽ എണീറ്റ് നിൽക്കുവാൻ ആരോഗ്യമുണ്ടെങ്കിൽ മൂന്ന് ദിവസം എക്സർസ്സൈസിനു മറ്റിവെക്കുന്ന ഒരാളായിട്ടും എന്റെ ശരീര ഭാരം കൂടുന്നത് ശാരീരികമായ മറ്റുപല കാരണങ്ങളാലുമാണ്. അതുപോലെ തന്നെയാണ് മറ്റു സ്ത്രീകളുടേയും ജീവിതാവസ്ഥകൾ. പിന്നെ പുരുഷന്മാരോട് ഒരു ഉപദേശം- " ദയവായ് നിങ്ങളുടെ ഭാര്യയുടെ ശരീരഭാരം അയൽപ്പക്കത്തെ വീട്ടിലെ സ്ത്രീയുടെ ശരീരവുമായി താരതമ്യപ്പെടുത്താതിരിക്കുക. "മനോഹരന്റെ ഭാര്യയെ കണ്ടോ നീ... നല്ല മെലിഞ്ഞിട്ട് സുന്ദരിയായിട്ടിരിക്കുന്നൂ... നീ ഇവിടെ വീപ്പക്കുറ്റി പോലെയിരുന്നോ... നിന്നെ കണ്ടാൽ ആൾക്കാരിപ്പം എന്റെ അമ്മയാണോന്നാ ചോദിക്കുന്നേ.... നിന്നെയും കൊണ്ട് പുറത്ത് പോകാൻ എനിക്ക് നാണക്കേടാ ഇപ്പോൾ..."
പ്രിയപ്പെട്ട മനുഷ്യരെ മെലിച്ചിലോ, വണ്ണമൊ ഒന്നുമല്ല ഒരു സ്ത്രീയെയോ, പുരുഷനെയോ അളക്കുവാനുളള അളവുകോൽ... ഒരു സ്ത്രീ മകളായും ഭാര്യയായും അമ്മയായുമൊക്കെ മാറ്റപ്പെടുമ്പോൾ അവളുടെ ശരീരവും, മനസ്സും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകുന്നൂ... പിന്നീട് കുട്ടികൾ, കുടുംബം എന്ന ഉത്തരവാദിത്വത്തിൽ അവൾ അവളെ തന്നെ ശുശ്രൂഷിക്കാൻ മറക്കുന്നൂ... അവൾക്ക് താങ്ങാകുക... അവളുടെ മാറ്റങ്ങളെ അംഗീകരിക്കുക... അവളെ അവളായി ചേർത്ത് നിർത്തുക...
ശരീര ഭാരം കൂടുന്ന ചില ഹോർമ്മോണൽ വ്യതിയാനങ്ങളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നൂ...
Several hormonal imbalances can cause weight gain, including:
- Hypothyroidism: When the thyroid gland doesn't produce enough thyroid hormones, metabolism slows down, which can lead to weight gain.
- Cushing's syndrome: A rare condition that causes the body to produce too much cortisol, which can lead to rapid weight gain in the face, belly, back of the neck, and chest.
- Menopause: Hormonal changes during menopause can cause metabolism to slow down, leading to weight gain.
- Insulin resistance: When insulin function is disrupted, sugar remains in the blood and can be converted to fat.
- Polycystic ovary syndrome (PCOS): Hormonal imbalances due to PCOS can lead to weight gain.
- Estrogen dominance: Decreasing levels of estrogen can lead to weight gain.
- Androgen imbalance: Imbalances in androgen hormones can lead to weight gain.
- Growth hormone deficiency: A deficiency in growth hormone can lead to weight gain.
- Cortisol excess: Excess cortisol can lead to weight gain.
- Leptin resistance: Leptin resistance can lead to weight gain.
- Prolactin excess: Excess prolactin can lead to weight gain.
- Pituitary insufficiency: Pituitary insufficiency can lead to weight gain.
Proud of being a Woman
💕KR 💕