നീ: നീയെന്താ ഇങ്ങനെ?
ഞാൻ: അത് തന്നെയാ കഴിഞ്ഞ മുപ്പത്തെട്ട് വർഷമായിട്ട് ഞാനും ചിന്തിക്കുന്നത്!!!
നീ: എനിക്ക് നിന്നെ മനസ്സിലാക്കുവാനേ പറ്റുന്നില്ലാ...
ഞാൻ: എനിക്ക് എന്നെ തന്നെ പിടുത്തം കിട്ടുന്നില്ലാ... പിന്നെയല്ലേ നീ!!!..
നീ: നിനക്ക് വട്ടാണു.
ഞാൻ: അത് തന്നെയാണു നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത്!!!...
(ഞാൻ അട്ടഹസിക്കുന്നു)
നീ: (പ്ലിംങ്ങിയ ഭാവത്തിൽ എന്നെ നീ നോക്കി തലയാട്ടുന്നു.)
ഞാൻ: കഴിഞ്ഞോ?
നീ: (നിശബ്ദം)
(ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട്)
ഞാൻ: അതേയ്.... ആർക്കും പിടുത്തം കിട്ടാത്ത, എന്നെപ്പോലെ വട്ടുളള ഒരു പാട് പേർ ഈ ഭൂമിയിൽ ഉണ്ട്. അവരെ അറിയണമെങ്കിൽ അവരുടെ കണ്ണുകളിലൂടെ അവരുടെ ആത്മാവിലേക്കൊന്ന് നോക്കിയാൽ മതി... നിങ്ങൾ കണ്ടില്ലാത്ത ഒരത്ഭുത ലോകം നിങ്ങൾക്കവിടെ കാണുവാൻ സാധിക്കും... പക്ഷേ അതിനൊരു ചങ്കൂറ്റം വേണം..
(നീ എന്റെ കണ്ണുകളിലേക്ക് നോക്കി. )
(അങ്ങനെ നോക്കിയിരുന്ന് എപ്പോഴാ നീ ഉറങ്ങിയതെന്ന് ഞാനും അറിഞ്ഞില്ല, ഞാൻ എപ്പോഴാ ഉറങ്ങിയതെന്ന് നീയും അറിഞ്ഞില്ലാ....)
"എന്തൊരു ചങ്കൂറ്റം !!!...."
(P M A ഗഫൂർ പറഞ്ഞതു പോലെ, " ഒരു ശ്വാസം മറ്റേതോ ഒരു ശ്വാസത്തിന്റെ ഇന്ധനമാണ്." അവിടെ പരസ്പരം അറിഞ്ഞും അറിയാതെയും ആ ശ്വാസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും....).
❤️
KR