My Dreams and Determinations
My Dreams and Determinations
To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)
Launching a charitable organization for poor, orphans and destitutes.
To merge into this Nature through the experience of my Love and fervent coupling.
"To win the life through My Secret Wish".
Monday, September 10, 2018
Thursday, September 6, 2018
ആദരപൂർവ്വം ....
06.08.2018 - മരണം ഒരു മാതൃത്വത്തെക്കൂടി കവർന്നെടുത്ത ദിവസം... എന്റെ മാഷിന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞ ദിവസം...
നാലു മാസത്തെ നേരിട്ടുളള പരിചയമേ എനിക്ക് അമ്മയുമായിട്ടുളളൂ... പക്ഷേ എപ്പോഴും ഒരു നല്ല ചിരിയോട് കൂടി എല്ലാവരേയും സ്വീകരിച്ചിരുന്ന അമ്മ എനിക്കും സമ്മാനിച്ചു ഒരു ജന്മം മുഴുവൻ എന്റെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുവാൻ ഒരു പിടി നല്ല ഓർമ്മകൾ .... പിന്നെ ഞാൻ അമ്മയെക്കുറിച്ച് അറിഞ്ഞിട്ടുളളത് സുമിയുടേയും, മാഷിന്റേയും അമ്മയെക്കുറിച്ചുളള ഓരോരോ അനുഭവങ്ങളിലൂടെയാണു....
എപ്പോഴും അമ്മയെ കാണുമ്പോൾ ആദ്യം എന്നോട് ചോദിക്കുന്നത് "നീ എന്താ ഇത്രയും നാൾ എന്നെക്കാണാൻ വരാതിരുന്നത്!!" എന്നായിരുന്നു... ആ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു സന്തോഷം വന്നു നിറയും... ആരൊക്കെയോ നമുക്ക് വേണ്ടി നമ്മളെ കാണാൻ കാത്തിരിക്കുന്നു എന്നറിയുന്ന ഒരനുഭവം അത് വളരെ വലുതാണു... ഇനി ആ ചോദ്യം എനിക്കന്യമായിരി ക്കുന്നു...
മാഷിന്റേയും സുമിയുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതത്തിൽ ഒരു പിടി ഓർമ്മകൾ അവശേഷിപ്പിച്ച് അമ്മ യാത്രയായിട്ട് ഇന്ന് ഒരു മാസം തികയുന്നു... ആ ഓർമ്മകൾക്ക് മുൻപിൽ പ്രണമിച്ചു കൊണ്ട് എന്റെ അക്ഷരങ്ങളും അമ്മയ്‌ക്കുവേണ്ടി ഞാൻ സമർപ്പിക്കിന്നു....
ഒരു പാട് സ്നേഹവും നന്മയും ഐശ്വര്യവുമുളള അമ്മയുടെ ജീവിതം ഒരുപാട് മനുഷ്യർക്ക് മാതൃകയായിരുന്നു.... സ്വന്തം വ്യക്തിത്വം കൊണ്ട് ഒരു ജന്മത്തിന്റെ എല്ലാ പരിശുദ്ധിയും കാത്തുസൂക്ഷിച്ച് ജീവിച്ച് ഏറ്റവും അനുഗ്രഹകരമായ മരണത്തെ പുൽകിയ ഒരമ്മ.... നമിക്കുന്നു അമ്മയുടെ തൃപ്പാദങ്ങളിൽ എന്റെ മനസ്സ്കൊണ്ട്...
ആദരപൂർവ്വം ....
Sunday, September 2, 2018
01.09.2018
ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ ഒരുപാടിഷ്ടപ്പെടുന്ന ഒരാളുടെ സാമീപ്യം നമ്മൾ ആഗ്രഹിക്കാറുണ്ട്.... ചിലപ്പോൾ മനസ്സിൽ പ്രണയം നിറയുമ്പോൾ... അല്ലെങ്കിൽ നമ്മുടെ മനസ്സിൽ ആരോടും പറയാതെ ആർത്തിരമ്പുന്ന നോമ്പരങ്ങളെ മറന്ന് എവിടെയോ നഷ്ടപ്പെട്ട മനസ്സിനെയൊന്ന് തിരികെ പിടിക്കുവാൻ .... ആ വ്യക്തിത്വങ്ങളുടെ നന്മയാലോ, അവരിൽ നിറഞ്ഞു നിൽക്കുന്ന പോസിറ്റിവിറ്റിയാലോ നമ്മളിറിയാതെ തന്നെ നമ്മിലേക്ക് ഒരു സമാധാനത്തിന്റെ കണങ്ങൾ പ്രവഹിക്കുന്നു... ആ ഒരനുഭവം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുളള ചില സുഹൃത്തുക്കളെ എനിക്കറിയാം....
പക്ഷേ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആ വ്യക്തിത്വങ്ങളുടെ സാമീപ്യവും നമ്മൾക്ക് അന്യമാകുന്ന ചില നിമിഷങ്ങളുണ്ട്.... അതൊരിക്കലും അവരുടെ കുറവുകൾക്കൊണ്ടല്ല, നമ്മുടെ ആഗ്രങ്ങളുടെ ആധിക്യം കൊണ്ടെന്ന് ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു... നാം നമ്മളെ ഏറ്റവും കൂടുതൽ അടുത്തറിയുന്ന നിമിഷങ്ങൾ .... തികച്ചും ഏകാന്തമായ നിമിഷങ്ങൾ....
തനിയെയുളള യാത്രകൾ.... ഏതെങ്കുലുമൊരു റെസ്റ്റോറെന്റിന്റെ ഒരു കോണിൽ പുറം കാഴ്ച്ചകളുടെ മനോഹാരിതയിൽ എന്നെ തേടിയെത്തുന്ന കൊച്ചു കൊച്ചു നല്ല നിമിഷങ്ങൾ.... ആ നിമിഷങ്ങൾക്ക് കൂട്ടായി ഞാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തൊടൊപ്പം ഞാൻ തനിയെ ചിലവഴിക്കപ്പെടുന്ന നിമിഷങ്ങൾ... ഇപ്പോൾ അങ്ങനേയും ഞാനെന്റെ ജീവിതത്തെ ശീലിപ്പിച്ചു.... ആരുടേയും സമയങ്ങളെ കടമെടുക്കാതെ, ആരേയും എന്റെ സ്വാർത്ഥ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കാതെ ഒരു ജീവിതം....
I know when I step back my feet,
You will be blessed with ample of time
With Your loved ones and dearest....
I don't want to steel Your blessings
with my presence....
With my selfishness...
And with my unfortunate existence.....
It doesn't mean that I am walking out of Your life...
It conveys that I hold You in my life through my prayers,
Through my mysterious presence
With immense Love and affection..
Saturday, July 28, 2018
സംഭവാമീ യുഗേ യുഗേ...
ജീവിതം വീണ്ടും ഒരു വഴിത്തിരിവിലേക്ക്...
പുതിയ അനുഭവങ്ങൾ എന്റെ വ്യക്തിത്വത്തെ
വീണ്ടും വളരെ ആഴത്തിൽ തന്നെ ഉലച്ച്,
പുതിയൊരു മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
ഓടുവാൻ വെമ്പിയിരുന്ന കാലുകളിൽ
ആരോ കൂച്ചു വിലങ്ങ് ഇട്ടതുപോലെ...
ഉയരങ്ങൾ താണ്ടി പറക്കുവാൻ വെമ്പിയ
എന്റെ ചിറകുകളെ
ആരോ അറത്തുമുറിച്ച് കളഞ്ഞതുപോലെ...
ആത്മവിശ്വാസത്താൽ ഉയർന്നു നിന്ന ശിരസ്സ്
ആശകളറ്റ ഭാരത്താൽ താണുപോയതുപോലെ...
വീണുപോകാമായിരുന്ന എന്നെ താങ്ങി നിർത്തുവാൻ,
നീ അയച്ച എല്ലാ നല്ല മനസ്സുകളേയും ഞാൻ സ്മരിക്കുന്നു...
പക്ഷേ എന്റെ നഷ്ടങ്ങളുടെ കണക്കുകൾ
എന്നെ വല്ലാണ്ടു ശ്വാസം മുട്ടിക്കുന്നു...
അതിനെ നികക്കുവാൻ എന്റെ മുൻപിൽ വഴികളില്ലാ..
ആശ്രയങ്ങളുമില്ലാ...
ഇപ്പോൾ ജീവിതം എങ്ങോട്ടാണോ ഒഴുകുന്നത്
ആ ഒഴുക്കിനൊപ്പം ഞാനും ഒഴുകുന്നു.
സംഭവാമീ യുഗേ യുഗേ....
Thursday, July 19, 2018
നിന്റെ ഓർമ്മകളിൽ ...
ഒരു പിടി ഓർമ്മകൾ ബാക്കിവെച്ച് കാലത്തിന്റെ യവനികക്കുളളിൽ നിന്റെ പ്രിയപ്പെട്ടവർക്ക് ഒരു കടലോളം നോവ് അവശേഷിപ്പിച്ച് നീ പോയ് മറയുമ്പോൾ എനിക്ക് ചുറ്റും നിസ്സഹായതയുടേയും, കണ്ണുനീരിന്റേയും, പ്രതീക്ഷകളുടേയും ഒരു പിടി മുഖങ്ങൾ ഒരു കൈ പിടി സഹായത്തിനായി നോക്കിപ്പാർക്കുന്നു. മരണം നിന്നെ ഈ ലോകത്തിന്റെ ആകുലതകളിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ആകുലതകളെ ആ മരണം വാനോളം ഉയർത്തിയിരിക്കുന്നു.
റെൻസി, 38 വയസ്സ്, 2018 ജൂലൈ മാസം നാലാം തീയതി ഗോവയിൽ വെച്ചുണ്ടായ ഒരു കാറപകടത്തിൽ ഈ ലോകത്തിൽ നിന്നും വിട വാങ്ങിയിരിക്കുന്നു.
എന്റെ നാത്തൂനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ , പ്രായത്തിൽ എന്നേക്കാൾ മുതിർന്നവൾ ആയിരുന്നിട്ടും സ്വന്തം ആങ്ങളയുടെ ഭാര്യയെന്ന നിലയിലുളള ബഹുമാനം കാത്തുസൂക്ഷിച്ച് എന്നെ ചേച്ചിയെന്ന് മാത്രം വിളിച്ചിട്ടുളള വ്യക്തി. എന്നെ ചേച്ചിയെന്ന് വിളിക്കെണ്ടെന്ന് പല തവണ പറഞ്ഞിട്ട് കൂടിയും "എന്റെ റെഞ്ചിച്ചായന്റെ ഭാര്യ സ്ഥാനം കൊണ്ട് ചേച്ചിയാണെന്നും അതുകൊണ്ട് ബഹുമാന സൂചകം ചേച്ചിയെന്ന് മാത്രമേ വിളിക്കുവാൻ സാധിക്കൂവെന്ന്" എന്നോട് പറഞ്ഞ എന്റെ റെൻസി ചേച്ചിയെന്ന വിളിയെ അന്യമാക്കിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ടി അവശേഷിപ്പിച്ചത് പത്ത് വയസ്സും, മൂന്ന് വയസ്സും പ്രായമുളള പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയാണു. അവർക്ക് നല്ലൊരാന്റിയായി, അമ്മയുടെ വാത്സല്യവും, സംരക്ഷണവും പകരുവാൻ ദൈവം ഈ ജന്മത്തിൽ എന്നെ നിയോഗിച്ചിരിക്കുന്നു.
നിന്റെ മരണ ദിവസം നിന്റെ ആത്മാവിന്റെ സാമീപ്യം ഞാനറിഞ്ഞു. ഒരു പക്ഷേ നീയെന്നെ ഏറ്റവും അടുത്തറിയുന്ന നിമിഷം. നീയറിഞ്ഞിരിക്കും എനിക്കിപ്പോൾ ബന്ധങ്ങളുടെ കെട്ടുപാടുകളില്ലെന്ന്. എന്റെ ഈ ജന്മത്തിന്റെ നിയോഗങ്ങൾക്കായി മാത്രം ഞാനിപ്പോൾ ജീവിക്കുന്നു. നിന്റെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏൽക്കുവാൻ ഞാൻ യോഗ്യയെങ്കിൽ അതിനായി എന്റെ ലക്ഷ്യങ്ങളെ നീ ക്രോഡീകരിക്കുക. എന്റെ ന്യൂനതകൾ ഒരിക്കലും ആരുടെ ജീവിതത്തേയും ബാധിക്കാതിരിക്കുവാൻ ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ദൈവം നിയോഗമുണ്ടെങ്കിൽ നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയും എന്റെ കൈകളിൽ സുരക്ഷിതമായിരിക്കും.
ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച് നീ യാത്രയാകുമ്പോൾ മറ്റൊരു ലോകം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ സ്വർഗ്ഗീയമായ നല്ലെയൊരു അനുഭവം നിനക്കായി ഞാൻ നേരുന്നു...
പ്രാർത്ഥനകളോടെ.....
Wednesday, July 4, 2018
പരാതികൾ!!!
ഇന്ന് രാവിലെ നൈറ്റ് ഡൂട്ടി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഞാൻ സ്വീകരിക്കപ്പെടുന്നത് വലിയ ഒരു പരാതിയുടെ ഭാണ്ഡക്കെട്ടുമായാണു. എന്റെ അമ്മു അവളുടെ അപ്പനെ രാത്രി ഒട്ടും ഉറക്കിയില്ലാത്രേ!! അമ്മയും മകനും മാറി മാറി അത് പറഞ്ഞ് പരാതിപ്പെട്ടു. എന്നാൽ എന്റെ പെണ്ണു അതൊന്നും കാര്യമാക്കാതെ എന്റെ തോളത്ത് കയറി അമ്മിഞ്ഞപ്പാലിനു വേണ്ടി എന്റെയടുത്ത് ശുണ്ഡികൂടുവാൻ തുടങ്ങി. എല്ലാവരുടേയും പരാതികളും പരിഭവങ്ങളും കേട്ട് ഞാൻ കുഞ്ഞിനു പാലും കൊടുത്തുകൊണ്ട് സോഫായിലേക്കിരുന്നു...
മകൻ ഒരു രാത്രി ഉറങ്ങാതിരുന്നപ്പോൾ അമ്മക്ക് വിഷമം. നൈറ്റ് ഡൂട്ടിയായിട്ടും, കുഞ്ഞിന്റെ കാര്യങ്ങൾക്കായിട്ടും എത്രയോ രാത്രികൾ ഞാൻ ഉറങ്ങാതിരിക്കുന്നു... ആരും എന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നില്ലാ!!! ആരും എനിക്ക് വേണ്ടി വാദിക്കുന്നതുമില്ലാ...
വിദേശിയായി പോയതുകൊണ്ട് ഭാര്യമാർ ജോലിക്ക് പോകുന്നതുകൊണ്ട് ഭർത്താക്കന്മാർ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും, കുട്ടികളുടേയും വീട്ടിലേയും കാര്യങ്ങൾ നോക്കണമെന്നുമൊക്കെയുളള അഭിപ്രായമുളള കൂട്ടത്തിലല്ല ഞാൻ. പരസ്പരം എല്ലാ കാര്യങ്ങളിലും സഹരിക്കണമെന്നും, ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കുവെക്കപ്പെടണമെന്നുമുളള ചിന്താഗതിയുളള വ്യക്തിയാണു. ചിലപ്പോൾ ഡൂട്ടികാരണം ഞാൻ തിരക്കായി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കാൻ മകൻ അടുക്കളിയിൽ കയറുന്നത് നാട്ടിലെ ശീലങ്ങളിൽ വളർന്ന അമ്മക്ക് വിഷമം ഉണ്ടാക്കുന്നതായി എനിക്ക് തോന്നി. പക്ഷേ ആ രീതികളുമായി അമ്മ പൊരുത്തപ്പെട്ട് പോകുമ്പോഴും എന്റെ മനസ്സ് എന്നെ കൂട്ടിക്കൊണ്ട് പോയത് മറ്റൊരു ചിന്തയിലേക്കാണു; മരുമക്കൾ എത്ര സ്നേഹമുളളവരാണെങ്കിലും അപ്പനും അമ്മക്കും മക്കൾകഴിഞ്ഞേ അവർക്ക് സ്ഥാനം കൊടുക്കുകയുക്കളളൂ... അതൊരു ലോക സത്യമാണു....
എനിക്ക് ആരേക്കുറിച്ചും പരാതിയില്ലാ... കാരണം എന്റെ കുറവുകളും എന്റെ പരിധികളും എനിക്ക് നന്നായി അറിയാം. എനിക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കടമകളും എന്റെ പരിധിക്കുളളിൽ നിന്നു കൊണ്ട് ഞാൻ ചെയ്യുന്നുണ്ട്. അത് ഏത് രീതിയിൽ സ്വീകരിക്കപ്പെടണം എന്നുളളത് ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണു.
ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് ആ സ്ത്രീത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്യുവാൻ ഞാൻ ആരേയും അനുവദിക്കില്ല. പക്ഷേ എന്റെ കടമകൾ എന്റെ പരിധിക്കുളളിൽ നിന്ന് കൊണ്ട് പൂർണ്ണ മനസ്സോട് കൂടിത്തന്നെ ഞാൻ ചെയ്യും. അതിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുക... പരാതിപ്പെടേണ്ടവർ പരാതിപ്പെടുക.... ഇണക്കങ്ങളുടേയും, പിണക്കങ്ങളുടേയും ഇടയിലുളള ഈ കൊച്ച് ജീവിതത്തിൽ ഈ എന്നെ ഞാനായി അംഗീകരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!!!.....
Wednesday, June 27, 2018
It's OKAY!!!
It's freezing outside
I am sitting in my car
With no expectations,
Counting the stars
Without excitement,
But with ache, desperation,
And Cursing the fate for
My birth in this beautiful Earth...
I know I will settle myself
At any circumstances...
To born again with a strong
And hopeful spirit...
To experience the Blessings
Within my Soul and Existence....
I don't want to cry..
But My eyes are
Taking My heart pain away
Through my tears...
To bring me back
My cheerful self with confidence .
It's all about My Fate,
My Destiny and My Life....
It's OKAY!!!
Thursday, June 21, 2018
പ്രണയാർദ്രമാം സാന്ത്വനം
പ്രണയമെന്നത് എനിക്ക് കാമമല്ല
പക്ഷേ നീയെന്റെ ശരീരത്തെ കാമിക്കുമ്പോൾ
ഞാനാഗ്രഹിച്ചു പോകുന്നു
നിന്റെ ഓരോ സ്പർശനവും
പ്രണയത്താൽ നിറഞ്ഞതായിരിക്കണമെന്ന്!
പ്രണയത്തിനും കാമത്തിനും മധ്യത്തിൽ
ഒരു തരി സാന്ത്വനത്തിനായി വെമ്പുന്ന
ഒരാത്മാവ് എനിക്കുണ്ട്...
ചില നിമിഷങ്ങളിൽ നിശബ്ദമായ
നിൻ സാമീപ്യത്താൽ ആ സ്വാന്തനം
എന്നെ തേടി വരുന്നു,
മറ്റുചില നിമിഷങ്ങളിൽ നിന്റെ
മൃദു സ്പർശനത്താൽ ആ സാന്ത്വനം
ഞാനെൻ ആത്മാവിനാൽ
തൊട്ടറിയുന്നു,
ചില നേരങ്ങളിൽ ഒരു സാന്ത്വനമായി
നീയെന്നെ നിന്റെ മാറോട് ചേർത്ത്
പുൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു,
ഒരു സാന്ത്വനമായി നീയെന്റെ മൂർദ്ദാവിൽ ചുംബിച്ച്
എനിക്ക് കൂട്ടായി നീയെന്നുമുണ്ടാകുമെന്ന്
നീ പറയാതെ പറയണമെന്ന് ഞാനാഗ്രഹിക്കുന്നു...
പ്രണയമില്ലാത്ത കാമം വെറും
ശാരീരികമായ കീഴ്പ്പെടുത്തൽ മാത്രമാണു...
ബലിഷ്‌ടമായ കരങ്ങൾക്കുളളിൽ
എന്റെ പ്രണയം ഞെരിഞ്ഞമരുമ്പോൾ
നീയോർക്കുക ഞാൻ നിന്നെ
എത്രയധികം സ്നേഹിക്കുന്നുവെന്ന്....
പ്രണയിക്കുന്നുവെന്ന്....
Tuesday, June 19, 2018
നിന്റെ ഓമ്മകൾക്കു മുൻപിൽ പ്രണമിച്ചുകൊണ്ട്...
15.06.18
കാലം നിന്നെ എന്നിൽ നിന്ന് അടർത്തി മാറ്റിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. ഈ ലോകത്തിൽ ഞാൻ എന്തൊക്കെ നേടിയാലും നിനക്ക് പകരം വെക്കുവാൻ ഒന്നിനാലും സാധ്യമല്ല.
നീയെന്റെ ഉദരത്തിൽ ജനിച്ചപ്പോൾ മുതൽ ഞാൻ കണ്ട സ്വപ്നങ്ങൾ...
അല്ല നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ...
നമ്മൾ ഒരുമിച്ച് നടന്ന വഴികൾ...
നമ്മൾ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങൾ....
വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ
എന്റെ ഉളളിൽ മാത്രം നീ ഇപ്പോഴും ജീവിക്കുന്നു....
അമ്മേയെന്നുളള വിളി ഞാൻ മാത്രം കേൾക്കുന്നു...
നിന്റെ കൊഞ്ചലും, കുറുമ്പും ഞാൻ മാത്രമേ അനുഭവിച്ചറിയുന്നുളളൂ...
ഒരു മാലാഖയായി നീയെന്റെ ജീവിതത്തിൽ വന്ന്
എന്റെ മാതൃത്വത്തെ തൊട്ടുണർത്തിയതിനു....
ആ അനുഗ്രഹം എന്നിൽ ചൊരിഞ്ഞതിനു.....
ഒരമ്മയാകാൻ സാധിക്കില്ലായെന്ന അപമാന ഭാരത്താൽ
ഭൂമിയോളം താണു പോയ എന്റെ ശിരസ്സ്
അഭിമാനത്തോടെ ഉയർത്തിപിടിക്കുവാൻ എന്നെ പ്രാപ്തയാക്കിയതിനു...
ആരും തുണയില്ലാതിരുന്ന എന്റെയാത്മാവിനു കൂട്ടായി നീ വന്നതിനു
ഈ ജന്മം മുഴുവൻ കുഞ്ഞേ ഞാൻ നിന്നൊട് കടപ്പെട്ടിരിക്കുന്നു....
വാത്സല്യത്തോടെ നിന്റെ ഓർമ്മകളിൽ ഇപ്പോഴും ജീവിക്കുന്ന നിന്റെ അമ്മ....
LOVE YOU MY BABY...
Monday, May 28, 2018
MY LOVE
If I can experience a deepest Love within my soul,
I am content with my own company.
I don't need to go in search of someone
Who is hesitant to share their Love,
Or not being fully committed
To the divinity of Love.
My Love can support myself,
if I go through any hurdles of Life.
My Love makes me feel confident
And strong enough to aspire my dreams.
My Love teaches me to Love everyone
And everything without any expectations.
My Love holds respect towards my self
And your existence.
My Love always reminds me to keep
The magic word of Life in mind,
"FORGIVE".
My Love inculcates within me
The most beautiful lesson of Life,
"Be Grateful".
My Love always wishes to convey that
"I Love You".
Love
KARTHIKA
Subscribe to:
Posts (Atom)
-
ജീവിതമെന്ന അനന്ത സാഗരത്തിലൂടെ നിരാശയെന്ന കപ്പലിൽ ഗതിവിഗതികൾ നിർണ്ണയമില്ലാതെ യാത്ര ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ അണയുന്ന ഏതു തീരവും പുതിയ ...
-
എത്ര വേഗമാണു നിമിഷങ്ങളും സമയവും ദിവസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് ... ചിലപ്പോൾ തോന്നും എനിക്ക് എഴുതുവാൻ ഉളളതെല്ലാം എഴുതുവാൻ ഈ ജന്മ...
-
4️⃣0️⃣0️⃣0️⃣0️⃣ K Views… 🥰🙏🥰🙏🥰 https://youtu.be/v5pRvq1BGLY?si=ALb233khiiiP4roi - Link of the Song 💕🕯️സങ്കീർത്തനം 23 📖Psalm 23...
-
9.10.19 അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കുമെന്ന വിശ്വാസത്തിൽ തുടങ്ങിയ യാത്ര.... ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ മനസ്സിലാഗ്രഹിച്...
-
ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഓരോ സൗഹൃദങ്ങൾ... ഓരോ സൗഹൃദങ്ങൾക്കും ഓരോ നിയോഗങ്ങൾ ... പത്തു വര്ഷത്തെ പള്ളിക്കൂടജീവിതം ഒരുപാട് സുഹൃത്തുക്...