06.08.2018 - മരണം ഒരു മാതൃത്വത്തെക്കൂടി കവർന്നെടുത്ത ദിവസം... എന്റെ മാഷിന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞ ദിവസം...
നാലു മാസത്തെ നേരിട്ടുളള പരിചയമേ എനിക്ക് അമ്മയുമായിട്ടുളളൂ... പക്ഷേ എപ്പോഴും ഒരു നല്ല ചിരിയോട് കൂടി എല്ലാവരേയും സ്വീകരിച്ചിരുന്ന അമ്മ എനിക്കും സമ്മാനിച്ചു ഒരു ജന്മം മുഴുവൻ എന്റെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുവാൻ ഒരു പിടി നല്ല ഓർമ്മകൾ .... പിന്നെ ഞാൻ അമ്മയെക്കുറിച്ച് അറിഞ്ഞിട്ടുളളത് സുമിയുടേയും, മാഷിന്റേയും അമ്മയെക്കുറിച്ചുളള ഓരോരോ അനുഭവങ്ങളിലൂടെയാണു....
എപ്പോഴും അമ്മയെ കാണുമ്പോൾ ആദ്യം എന്നോട് ചോദിക്കുന്നത് "നീ എന്താ ഇത്രയും നാൾ എന്നെക്കാണാൻ വരാതിരുന്നത്!!" എന്നായിരുന്നു... ആ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു സന്തോഷം വന്നു നിറയും... ആരൊക്കെയോ നമുക്ക് വേണ്ടി നമ്മളെ കാണാൻ കാത്തിരിക്കുന്നു എന്നറിയുന്ന ഒരനുഭവം അത് വളരെ വലുതാണു... ഇനി ആ ചോദ്യം എനിക്കന്യമായിരി ക്കുന്നു...
മാഷിന്റേയും സുമിയുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതത്തിൽ ഒരു പിടി ഓർമ്മകൾ അവശേഷിപ്പിച്ച് അമ്മ യാത്രയായിട്ട് ഇന്ന് ഒരു മാസം തികയുന്നു... ആ ഓർമ്മകൾക്ക് മുൻപിൽ പ്രണമിച്ചു കൊണ്ട് എന്റെ അക്ഷരങ്ങളും അമ്മയ്‌ക്കുവേണ്ടി ഞാൻ സമർപ്പിക്കിന്നു....
ഒരു പാട് സ്നേഹവും നന്മയും ഐശ്വര്യവുമുളള അമ്മയുടെ ജീവിതം ഒരുപാട് മനുഷ്യർക്ക് മാതൃകയായിരുന്നു.... സ്വന്തം വ്യക്തിത്വം കൊണ്ട് ഒരു ജന്മത്തിന്റെ എല്ലാ പരിശുദ്ധിയും കാത്തുസൂക്ഷിച്ച് ജീവിച്ച് ഏറ്റവും അനുഗ്രഹകരമായ മരണത്തെ പുൽകിയ ഒരമ്മ.... നമിക്കുന്നു അമ്മയുടെ തൃപ്പാദങ്ങളിൽ എന്റെ മനസ്സ്കൊണ്ട്...
ആദരപൂർവ്വം ....
No comments:
Post a Comment